ബോളിവുഡ് താരം ദീപിക പദുക്കോൺ വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ദീപികയും ഭർത്താവ് രൺവീർ സിങ്ങും തങ്ങളുടെ രണ്ടാമത്തെ കൺമണിയെ കാത്തിരിക്കുന്ന വിവരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇരുവരുടെയും മകൾ ദുവ (Dua) കൈയ്യിൽ പ്രെഗ്നൻസി ടെസ്റ്റ് കിറ്റുമായി നിൽക്കുന്ന ചിത്രമാണ് ഇവർ പങ്കുവെച്ചത്. 

To advertise here,

40-ാം വയസ്സിൽ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്ന ദീപിക, തന്റെ മുൻഗണനകളിൽ വന്ന മാറ്റങ്ങളെക്കുറിച്ച് മുമ്പും സംസാരിച്ചിട്ടുണ്ട്. 2024 സെപ്റ്റംബർ 8-നാണ് ദീപികയ്ക്കും രൺവീറിനും ആദ്യ മകൾ ദുവ പദുകോൺ സിങ് പിറന്നത്.

തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്ചറിൽ ‘In my mom era’ എന്ന് മാറ്റിയ ദീപിക, മകളോടാണ് ഏറ്റവും ഇഷ്ടമെന്നും പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു.

38-ാം വയസ്സിലായിരുന്നു ദീപികയുടെ ആദ്യ പ്രസവം. അത് ശാരീരികമായി ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നുവെന്ന് 'മേരി ക്ലെയർ' (Marie Claire) മാഗസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. മാതൃത്വത്തിലേക്ക് കടക്കാൻ രൺവീർ സിങ് നൽകിയ പിന്തുണയെക്കുറിച്ചും ദീപിക ഓർത്തെടുത്തു. "നിന്റെ ശരീരമാണ്, അതിനാൽ നീ എപ്പോൾ തയ്യാറാകുന്നുവോ അപ്പോൾ മതി" എന്നായിരുന്നു രൺവീറിന്റെ നിലപാടെന്ന് ദീപിക പറഞ്ഞു.

തൊഴിലിടത്തിലെ മാറ്റങ്ങൾ
അമ്മയായതിന് ശേഷം സിനിമയിലെ ജോലിസമയത്തെക്കുറിച്ച് (8-hour work shifts) ദീപിക ഉയർത്തിയ വാദങ്ങൾ വലിയ ചർച്ചയായിരുന്നു. ഇതിനെത്തുടർന്ന് 'സ്പിരിറ്റ്' (Spirit), 'കൽക്കി 2898 AD' രണ്ടാം ഭാഗം തുടങ്ങിയ വലിയ ചിത്രങ്ങളിൽ നിന്ന് ദീപിക പിന്മാറിയിരുന്നു. വ്യവസായത്തിലെ പല പ്രമുഖരും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തി.

ഷാരൂഖ് ഖാൻ നായകനാകുന്ന 'കിങ്' (King), അല്ലു അർജുൻ ചിത്രം 'രാക്ക' (Raaka) എന്നിവയാണ് ദീപികയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi