കഴിഞ്ഞദിവസമാണ് ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും തങ്ങള്‍ മാതാപിതാക്കളാവാന്‍ പോകുന്ന വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. വിക്കി കത്രീനയുടെ വയറ്റില്‍ തലോടുന്ന ഹൃദയസ്പര്‍ശിയായ ഒരു പോളറോയ്ഡ് ചിത്രത്തോടൊപ്പമാണ് അവര്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷങ്ങളില്‍ ഇതുപോലെ മറ്റുതാരങ്ങളും വളരെ വ്യത്യസ്തമായി തങ്ങളുടെ പ്രെഗ്നന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്.
പരിണീതി ചോപ്ര
ഈ വര്‍ഷം ഓഗസ്റ്റിലാണ് നടി പരിണീതി ചോപ്രയും രാഷ്ട്രീയക്കാരനായ ഭര്‍ത്താവ് രാഘവ് ഛദ്ദയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുന്നതായി അറിയിച്ചത്. ചെറിയ കുഞ്ഞിന്റെ കാല്‍പ്പാടുകള്‍ക്കൊപ്പം '1+1=3' എന്ന് എഴുതിയ ഒരു കേക്കിന്റെ ചിത്രവും അവര്‍ പങ്കുവെച്ചു. ഇതിന് പിന്നാലെ, പാര്‍ക്കിലൂടെ ഉലാത്തുന്ന ഇരുവരുടെയും മധുരമായ ഒരു വീഡിയോയും ഉണ്ടായിരുന്നു. 'ഞങ്ങളുടെ കൊച്ചു പ്രപഞ്ചം വരാന്‍ പോകുന്നു' എന്നായിരുന്നു അതിനവര്‍ അടിക്കുറിപ്പ് നല്‍കിയത്.
കിയാര അദ്വാനി
2023-ല്‍ വിവാഹിതരായ താരങ്ങളായ കിയാര അദ്വാനിക്കും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കും ഈ വര്‍ഷം ജൂലൈ 15-ന് ഒരു പെണ്‍കുഞ്ഞ് പിറന്നു. ഫെബ്രുവരിയില്‍ വെള്ള നിറത്തിലുള്ള കുഞ്ഞു ബൂട്ടുകള്‍ കൈകളില്‍ പിടിച്ചിരിക്കുന്ന മനോഹരമായ ഒരു ചിത്രത്തിലൂടെയാണ് ദമ്പതികള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവെച്ചത്. ഈ പോസ്റ്റിനൊപ്പം കിയാര കുറിച്ചത് ഇങ്ങനെയാണ്, 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം.. ഉടന്‍ വരുന്നു'
ദീപിക പദുക്കോണ്‍
ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങും ദാമ്പത്യ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിച്ച കാര്യം വെളിപ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ്. തങ്ങളുടെ കുഞ്ഞ് സെപ്റ്റംബറില്‍ ഈ ലോകത്തേക്ക് വരുമെന്ന് അറിയിച്ചുകൊണ്ട് താരദമ്പതികള്‍ ലളിതവും എന്നാല്‍ മധുരവുമായ ഒരു പോസ്റ്റ് പങ്കുവെച്ചു. ദുഅ എന്നാണ് അവര്‍ മകള്‍ക്ക് പേരിട്ടത്.
ആലിയ ഭട്ട്
ആശുപത്രിയില്‍ അള്‍ട്രാസൗണ്ട് ചെയ്യുന്ന ഒരു കാന്‍ഡിഡ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആലിയയും റൺബീറും തങ്ങളുടെ ഗര്‍ഭധാരണം ആരാധകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെ ഒരു ആണ് സിംഹവും പെണ് സിംഹവും അവയുടെ കുഞ്ഞിന്റെ കൂടെയുള്ള ചിത്രവും ഉണ്ടായിരുന്നു. അവരുടെ മകള്‍ റാഹ നിരവധി ആരാധകരുള്ള താരപുത്രിയാണ്.
അനുഷ്ക ശര്‍മ്മ
വിരാട് കോഹ്ലിയുടെയും അനുഷ്ക ശര്‍മ്മയുടെയും ആദ്യത്തെ ഗര്‍ഭകാല പ്രഖ്യാപനം ഇപ്പോഴും നമ്മുടെ മനസ്സില്‍ മായാതെ നില്ക്കുന്നു. 2020-ല്‍, തങ്ങളുടെ മൂന്നാം വിവാഹ വാര്‍ഷികത്തിന് മുന്നോടിയായി, അനുഷ്ക തന്റെ വയര്‍ കാണിച്ചുകൊണ്ടുള്ള മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ചു. ഒരു വാതിലിനോട് ചേർന്നുനിൽക്കുന്ന അനുഷ്കയുടെ തൊട്ടുപിന്നില്‍ വിരാടുമുണ്ടായിരുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: from alia bhatt to katrina kaif, see how bollywood stars creatively announced their pregnancies. heartwarming photos & innovative reveals!
Published: 24 Sept 2025, 04:15 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented