ജോർജിന ഡിസിൽവ എന്ന മോഡലിനുപിന്നാലെയാണ് കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയ. ആദിത്യ റോയ് കപൂറിന്റെ വെക്കേഷൻ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഈ പേരും ഉയർന്നുവന്നത്. ആ ചിത്രങ്ങളിലൊന്നിൽ നെയിൽ പോളീഷിട്ട ഒരു സ്ത്രീയുടെ കൈയുടെ ക്ലോസപ്പ് ഫോട്ടോ കണ്ടതോടെയാണ് ആദിത്യ പ്രണയത്തിലാണെന്ന് ആളുകൾ ഉറപ്പിച്ചത്.
തന്റെ പ്രണയത്തിന്റെ 'സോഫ്റ്റ് ലോഞ്ചിങ്' നടത്തുകയായിരുന്നു ചിത്രങ്ങളിലൂടെ ആദിത്യ എന്നാണ് ആരാധകർ പറയുന്നത്. ഈ 'മിസ്റ്ററി ലേഡി'ക്കുപിന്നാലെയുള്ള അന്വേഷണം എത്തിച്ചത് ഗോവൻ മോഡലായ ജോർജീന ഡിസിൽവയിലാണ്. ആ ചിത്രത്തിനു താഴെ നിറയുന്ന കമന്റുകളിൽ ആളുകളത് ഉറപ്പിച്ചുപറയുകയും ചെയ്യുന്നു. നെയിൽ പോളീഷിന്റെ നിറമാണ് ജോർജീനയിലേക്ക് ആരാധകരെ എത്തിച്ചത്.
ആദിത്യ ലണ്ടനിൽ ഉണ്ടായിരുന്ന സമയത്ത് ജോർജീനയും അവിടെയുണ്ടായിരുന്നുവെന്ന് നെറ്റിസൺസ് അവകാശപ്പെടുന്നു. ലണ്ടനിലേക്കുള്ള യാത്രയ്ക്ക് തൊട്ടുമുമ്പാണ് ആദിത്യ, ജോർജീനയെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തിരുന്നതെന്നും അവർ ഉറപ്പിച്ചുപറയുന്നു. ജോർജീനയുടെ പല പോസ്റ്റുകളും ആദിത്യ ലൈക്ക് ചെയ്തിട്ടുണ്ടെന്നതും അവരുടെ സംശയങ്ങൾക്ക് ആക്കംകൂട്ടുന്നു.
ഗോവയിൽനിന്നുള്ള മോഡലും ഫോട്ടോഗ്രാഫറുമാണ് ജോർജീന. ലണ്ടനിലാണ് അവർ വളർന്നതെല്ലാം. ചെറുപ്പത്തിൽ തന്നെ ഫാഷൻ ഡിസൈനിങ്ങിനോടും മോഡലിങ്ങിനോടും താത്പര്യം തോന്നി. സ്വന്തമായി വസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് സാൽഫോർഡിൽനിന്ന് ബിരുദം പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ ബ്രദേഴ്‌സ് മോഡൽ എന്ന മാഞ്ചസ്റ്റർ കമ്പനിക്കൊപ്പമാണ് അവർ ജോലി ചെയ്യുന്നത്. വിഷ്വൽ സ്റ്റൈലിങ്, മോഡൽ ബേസ്ഡ് ഷൂട്ട്, ഫിലിം ഫോട്ടോഗ്രഫി, ആർട്ടിസ്റ്റിക് ഡയറക്ഷൻ എന്നിവയിൽ താത്പര്യമുണ്ടെന്ന് അവരുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ പറയുന്നു. ലെവിസ്, വോഗ് റൺവേ, ടാങ്ക് മാഗസിൻ എന്നിവയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രൊഫൈലിലുണ്ട്.
'മെട്രോ ഇൻ ഡിനോ' ആണ് ആദിത്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. സാറ അലി ഖാൻ നായികയായ ചിത്രത്തിന് നല്ല വരവേൽപ്പാണ് തിയേറ്ററിൽ ലഭിച്ചത്.
നേരത്തെ അനന്യ പാണ്ഡെയുമായി പ്രണയത്തിലായിരുന്നു ആദിത്യ. രണ്ടുവർഷത്തെ ഡേറ്റിങ്ങിനുശേഷം കഴിഞ്ഞവർഷമാണ് വേർപിരിഞ്ഞത്. അനന്യയുടെ ഒരു ഉറ്റസുഹൃത്ത് ഇക്കാര്യം തുറന്നുപറയുകയും ചെയ്തു, ''രണ്ടുപേർക്കും അക്കാര്യത്തിൽ വിഷമമുണ്ട്. അവർ അതിൽനിന്ന് കരകയറാൻ ശ്രമിക്കുകയാണ്. പക്വതയോടെയാണ് അവരത് കൈകാര്യം ചെയ്യുന്നത്''. അതിനുശേഷം അനന്യ, മോഡലായ വാക്കർ ബ്ലാങ്കോയുമായി പ്രണയത്തിലാണെന്നും വാർത്തകളുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: social media is buzzing with rumours of aditya roy kapur dating goan model georgina dsilva
Published: 15 Jul 2025, 11:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented