കടൽത്തീരത്ത് ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ.. പ്രണയിക്കുന്നവരുടെ ബക്കറ്റ് ലിസ്റ്റിൽ ഏപ്പോഴും ഇടംപിടിക്കുന്നൊരു മുഹൂർത്തമായിരിക്കുമത്. നക്ഷത്രക്കണ്ണുകളുള്ള താരസുന്ദരിയായ ഭാര്യ ഐശ്വര്യ റായിക്കുവേണ്ടി ബോളിവുഡ് നടൻ അഭിഷേക് ബച്ചനും അത്തരമൊരു വിരുന്നൊരുക്കിയിരുന്നു. ഒരിക്കൽ വോഗിനു നൽകിയ അഭിമുഖത്തിൽ തന്റെ അനുഭവം അഭിഷേക് തുറന്നുപറഞ്ഞു.
പരസ്പരം ചെയ്ത ഏറ്റവും റൊമാന്റിക് കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. "ഇത് എല്ലാ പുരുഷന്മാർക്കും വേണ്ടിയാണ് - കടൽത്തീരത്തെ മെഴുകുതിരി വെളിച്ചത്തിലുള്ള അത്താഴം ലോകത്തിലെ ഏറ്റവും റൊമാന്റിക് കാര്യമാണെന്നുള്ള വാദങ്ങൾ വിശ്വസിക്കരുത്. 2009-ൽ മാലദ്വീപിൽ ഞങ്ങളുടെ വിവാഹ വാർഷികത്തിന് ഞാനത് പരീക്ഷിച്ചിരുന്നു. അതൊരു ദുരന്തമായിരുന്നു. ഒന്നാമതായി, കാറ്റ് മെഴുകുതിരി കെടുത്തിക്കൊണ്ടിരുന്നു. രണ്ടാമതായി, നിങ്ങളുടെ ഭക്ഷണത്തിൽ മണൽ വീണ് രുചി നശിപ്പിക്കും. ഞാൻ നിങ്ങളോട് പറയുന്നു, ഇത് ചെയ്യരുത്. എന്റെ ഭാര്യയുമായുള്ള ഏറ്റവും റൊമാന്റിക്കായ, ഏറ്റവും മികച്ച കാര്യം ഞാൻ മണിക്കൂറുകളോളം അവളുമായി സംസാരിച്ചിരുന്ന് സമയം ചെലവഴിക്കുന്നതാണ്. ഞങ്ങൾക്ക് പലതരം മണ്ടത്തരങ്ങൾ സംസാരിക്കാനും മണിക്കൂറുകളോളം ആഴത്തിലുള്ള സംഭാഷണങ്ങളിലേർപ്പെടാനുമാവും. ഞങ്ങൾ രാത്രി മുഴുവൻ സംസാരിച്ചിരുന്നിട്ടുണ്ട്. ഭാര്യക്കായി ചെയ്യാനാവുന്ന ഏറ്റവും റൊമാന്റിക് ആയ കാര്യം ഇതാണെന്ന് ഞാൻ കരുതുന്നു - അവൾക്ക് വേണ്ടി എപ്പോഴുമുണ്ടായിരിക്കുക, സ്വയം ലഭ്യമാക്കുക, പങ്കുവെക്കുക, കേൾക്കുക."-അഭിഷേക് പറഞ്ഞു.
പൊതുവായ താൽപ്പര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ആഷിന് ആക്ഷൻ സിനിമകൾ ഇഷ്ടമാണെന്നും തങ്ങൾ ഫുട്ബോൾ കാണുകയും ഒരേ ടീമിനെ (ചെൽസി) പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും അഭിഷേക് അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എത്രത്തോളം വഴക്കുണ്ടാക്കാറുണ്ട് എന്ന് ചോദിച്ചപ്പോൾ "ഓ, എല്ലാ ദിവസവും." എന്ന് മറുപടി പറഞ്ഞത് ഐശ്വര്യയാണ് (aishwarya rai). "പക്ഷേ അവ യഥാർത്ഥ വഴക്കുകളല്ല, അഭിപ്രായവ്യത്യാസങ്ങളാണ്. ഗൗരവമുള്ളവയല്ല, ആരോഗ്യകരമായവയാണ്. അതില്ലെങ്കിൽ വളരെ വിരസമായിരിക്കും."-എന്ന് അഭിഷേകും ഇടപെട്ടു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Abhishek Bachchan recounts a failed 2009 candlelight dinner in the Maldives., Practical reasons for the failure: wind blowing out candles and sand in food., Abhishek emphasizes that quality conversation is more romantic than grand gestures., Insight into the couple's shared interests like football and Chelsea FC., Aishwarya and Abhishek discuss their healthy approach to arguments.
Published: 21 Jun 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented