സ്ത്രീകളെ അവരുടെ പങ്കാളികൾ സ്‌നേഹത്തോടെ വിളിക്കുന്ന ചില വാക്കുകൾക്ക്, വൈകാരികപ്രതികരണങ്ങൾ ഏറെയാണെന്ന് പഠനങ്ങൾ പറയുന്നു. അതിലൊരു വിളിപ്പേരാണ് 'ബേബി'. ഉള്ളിലെ സ്‌നേഹമോ, പ്രണയമോ, വാത്സല്യമോ, കരുതലോ എന്തുമാവാം ആ വിളിയിലൂടെ അവർ പ്രകടിപ്പിക്കുന്നത്.
എന്നാൽ, അങ്ങനെ വിളിക്കപ്പെടുന്നത് സ്ത്രീകളിൽ പോസിറ്റീവായിട്ടാണ് ബാധിക്കുന്നത്.
സ്ത്രീകളിൽ ഒരുപരിധി വരെ സമ്മർദം (stress) കുറയ്ക്കാൻ ഇത് കാരണമാവുമത്രെ. ഇത്തരം വാക്കുകൾ സ്ത്രീകളിൽ സുരക്ഷിതത്വത്തിന്റെയും അടുപ്പത്തിന്റെയും വികാരങ്ങൾ ഉണർത്തുകയും തലച്ചോറിലെ ശാന്തമാക്കുകയും ചെയ്യുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഇത്തരം വാക്കുകൾ ഓക്‌സിടോസിൻ, ഡോപാമൈൻ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടാൻ കാരണമാകും. പങ്കാളിയിൽനിന്നുള്ള ഇത്തരം വിളിപ്പേരുകൾ (nicknames) സുരക്ഷ, ആശ്വാസം, വൈകാരികബന്ധം, വൈകാരികസുരക്ഷ എന്നിവ വളർത്തുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് സമ്മർദം കുറയ്ക്കാനും കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും പങ്കാളികൾ തമ്മിലുള്ള അടുപ്പം ശക്തിപ്പെടുത്താനും ഊഷ്മളതയും സുരക്ഷിതത്വവും കൂട്ടാനും സഹായിക്കുന്നു.
'ബേബി' എന്ന വാക്ക് പങ്കാളിയോടുള്ള അടുപ്പത്തിന്റെയും വൈകാരികസുരക്ഷയുടെയും പരിചരണത്തിന്റെയും സൂചനയായിട്ടാണ് അവരുടെ മനസ്സിലേക്ക് കയറുന്നത്. അതുകൊണ്ടാണത്രെ സ്‌നേഹത്തോടെ ആ വാക്ക് വിളിക്കുമ്പോൾ പല സ്ത്രീകളും ശാന്തരാകുന്നത്. ഇത്തരം വാക്കുകളിലൂടെ പ്രണയം മാത്രമല്ല പ്രകടിപ്പിക്കുന്നത്. അത് ബന്ധങ്ങളെ ശക്തിപ്പെടുത്താൻ നല്ലതാണെന്നും പറയപ്പെടുന്നു. ചിലപ്പോൾ ഒരു നീണ്ട സംഭാഷണത്തേക്കാൾ ഫലപ്രദമായി മനസ്സിനെ ശാന്തമാക്കാൻ ഒരൊറ്റ വാക്കിന് കഴിയും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Using terms like 'Baby' triggers oxytocin and dopamine release. Nicknames provide a sense of emotional security and comfort. Simple words can be more effective than long conversations for calming stress.
Published: 18 Mar 2026, 10:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented