2013-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് റൊമാന്റിക് കോമഡിയായിരുന്നു 'യേ ജവാനി ഹെ ദിവാനി'. റൺബീർ കപൂർ, ദീപിക പദുകോൺ, ആദിത്യ റോയ് കപൂർ എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങൾ. നാലുസുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമയിലെ, കോസ്റ്റിയൂമുകൾ അക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. പ്രത്യേകിച്ച് ദീപിക ധരിച്ച സൽവാർ-കമ്മീസ്, മിനി സ്‌കർട്ട്, ഫ്‌ളോറൽ ഡ്രസ്സ്, മിനി ഡ്രസ്സ്-ഡെനിം ജാക്കറ്റ്, വെസ്റ്റേൺ ഡ്രസ് എന്നിവ.
എന്നാലും അവയിലേറ്റവും ട്രെൻഡിങ്ങായി മാറിയത് ഒരു ഇലക്ട്രിക് ബ്ലൂകളർ സാരിയാണ്. 'ബത്തമീസ് ദിൽ' എന്ന പാട്ടുസീനിലായിരുന്നു ദീപിക ആ സാരി ധരിച്ചത്. ബോർഡറുകളിൽ സീക്വൻസും ഗോൾഡൻ നിറത്തിലുള്ള റഫിളുകളും ആ സാരിയുടെ ലുക്ക് കൂട്ടി. ഷാംപെയ്ൻ സീക്വൻസുകളുള്ള സ്ട്രാപ്പി ബ്ലൗസും. മനീഷ് മൽഹോത്രയാണ് അത് ഡിസൈൻ ചെയ്തത്.
സിനിമ റിലീസായതോടെ ആ സാരി, വളരെ പെട്ടെന്ന് ട്രെൻഡ്‌സെറ്ററായി മാറി. അതേ സാരി-ബ്ലൗസ് കോമ്പിനേഷൻ പല കടകളിലും ഇടംപിടിച്ചു. ഇതേ സാരിയും ബ്ലൗസും അന്വേഷിച്ച് കടകളിലെത്തുന്നവരുടെ എണ്ണം ദിവസംതോറും കൂടി. ആയിരക്കണക്കിന് സാരികളാണ് അന്ന് നിർമിക്കപ്പെട്ടതും വിറ്റഴിക്കപ്പെട്ടതും. 'ദീപിക പദുകോൺ സാരി' എന്ന് അതിന് അധികം വൈകാതെ പേരുവീഴുകയും ചെയ്തു.
അക്കാലത്ത് കോളേജ് ഫെയർവെൽ പാർട്ടികളിൽ ആ സാരി ഇടംപിടിച്ചു. പാർട്ടികളിലും ഈ സാരി ആളുകൾ തിരഞ്ഞെടുത്തു. പല പെൺകുട്ടികളും ആ സാരിയും ലുക്കും റീക്രിയേറ്റ് ചെയ്തു.
അതിനൊപ്പം തന്നെ സിനിമയുടെ പോസ്റ്ററുകളിലിടം പിടിച്ച, ബ്ലാക്ക് സാരിയും അക്കാലത്ത് ഏറെ പ്രിയങ്കരമായി മാറി. ബ്ലാക്ക് നെറ്റ് സാരിയുടെ ഹൈലൈറ്റായത് ചുവപ്പ് ബോർഡർ തന്നെ. ഒരുവശത്ത് ചുവപ്പ് ബോർഡറിനൊപ്പം തന്നെ വൈറ്റ് രേഷം എംബ്രോയ്ഡറിയും. ഇതിന് ഡീപ്പ് കട്ട് ബനാറസി സിൽക്ക് ബ്ലൗസാണ് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്തത്. ഒരുദിവസം കൊണ്ടാണ് ഈ സാരി ഡിസൈൻ ചെയ്‌തെടുത്തതെന്ന് പിന്നീട് മനീഷ് പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepika Padukone`s electric blue saree in YJHD became a trendsetter. Designed by Manish Malhotra, this saree with a sequined border and ruffled details was a fashion hit
Published: 24 Aug 2025, 07:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented