ബ്യൂട്ടി ട്രെൻഡുകൾ എപ്പോഴും മാറിമറിഞ്ഞുകൊണ്ടേയിരിക്കും. അതിനിടയിലാണ് പുതിയൊരു ട്രെൻഡ് ഉയർന്നുവരുന്നത്-ഡിവോഴ്‌സ് ഡസ്റ്റ് (divorce dust).
ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമാണ് ഈ ട്രെൻഡിന്റെ തുടക്കം. ഒരു സ്ത്രീ തന്റെ ഇൻസ്റ്റഗ്രാം-ടിക്ടോക് അക്കൗണ്ടുകളിൽ ഡേറ്റിങ്ങിനുമുമ്പ് ഗ്ലിറ്റർ വിതറുന്നതിനെക്കുറിച്ച് സംസാരിച്ചു. എത്ര കളയാൻ ശ്രമിച്ചാലും ദേഹത്ത് ഒട്ടിനിൽക്കുമെന്നതാണ് പ്രത്യേകതയെന്ന് അവർ തമാശയായി പറഞ്ഞു. ആളുകൾക്ക് വഞ്ചിക്കുന്ന പങ്കാളികളെ ഇതിലൂടെ പെട്ടെന്ന് തിരിച്ചറിയാമെന്നും അവർ പറഞ്ഞു.
'വിവാഹിതരായ പുരുഷന്മാർ ഗ്ലിറ്ററിനെ വെറുക്കുന്നു' എന്ന രസകരമായ അടിക്കുറിപ്പിൽ ആരംഭിച്ചത് പെട്ടെന്ന് വൈറലായി മാറി. ഡിവോഴ്സ് ഡസ്റ്റ് ട്രെൻഡ് ഇത്രയധികം ജനപ്രിയമാകാനുള്ള ഒരു കാരണം അത് വളരെ ആകർഷകമാണ് എന്നതാണ്. ഫോട്ടോ എടുക്കുമ്പോഴോ ലൈറ്റുകൾ കുറവായിരിക്കുമ്പോഴോ ഇത് തിളങ്ങുന്നു, വീഡിയോകളിൽ ഇത് ശരിക്കും വേറിട്ടുനിൽക്കുന്നു. വഞ്ചിക്കുന്നവരെ (cheating) കണ്ടെത്താൻ ഇത് സഹായിക്കുന്നതെങ്ങനെയെന്ന് നോക്കാം.
സ്ത്രീകൾ ഡേറ്റിങ്ങിന് മുമ്പ് ബോഡി ഗ്ലിറ്റർ സ്‌പ്രേ ചെയ്യുകയോ അല്ലെങ്കിൽ ഡേറ്റ് ചെയ്യാൻ പോകുന്നയാളുടെ കാറിലോ വീട്ടിലോ ബാഗുകളിലോ ഷിമ്മർ സ്‌പ്രേകൾ ഇടുകയോ ചെയ്യുന്നു. ഇതിനുപിന്നിലെ ആശയം ഒന്നുമാത്രം; ഗ്ലിറ്റർ ഒട്ടിപ്പിടിക്കുന്നതാണ്, അത് എളുപ്പത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു. അതിനാൽ ഒരു ജാക്കറ്റ് കോളർ, കാർ സീറ്റ്, ഷർട്ട് കഫ് എന്നിവിടങ്ങളിൽ അത് പ്രത്യക്ഷപ്പെടുകയാണെങ്കിൽ, അതവരുടെ പങ്കാളിക്ക് വഞ്ചന കണ്ടെത്താൻ സൂചനകൾ നൽകുക കൂടിയാണ് ചെയ്യുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explains the viral 'Divorce Dust' social media trend where glitter is used as a tool., Details how glitter's adhesive nature is used to catch unfaithful partners
Published: 26 Feb 2026, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented