വിവാഹത്തിനും വിവാഹാഘോഷങ്ങളിലും സാരിക്കൊപ്പം വെയ്ല് ധരിക്കുന്നത് ബോളിവുഡ് വിവാഹങ്ങളില്‍ ട്രെന്‍ഡായിരുന്നു. അതിപ്പോള്‍ കേരളത്തിലെ വിവാഹങ്ങളിലും കടന്നുവരികയാണ്.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും മോഡലുമായ ദിയ കൃഷ്ണയുടെ വിവാഹവസ്ത്രമാണിപ്പോള് ചര്‍ച്ച ചെയ്യപ്പെടുന്നത്. പേസ്റ്റല്‍ നിറത്തിലുള്ള കാഞ്ചീപുരം സാരിയാണ് ദിയ ധരിച്ചത്. അതിനൊപ്പം ഓപ്പണ്‍ ഹെയര്‍ ചെയ്താണ് ദിയ ഒരുങ്ങിയത്. അതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് സില്‍ക്ക് നെറ്റ് മെറ്റീരിയലിലുള്ള വെയ്ലാണ്.
വിവാഹവേളയില്‍ വധുവിന്റെ ലുക്ക് പൂര്ണമാക്കാന് വെയ്ല് നല്ലൊരു ഓപ്ഷനാണെന്ന് ഫാഷനിസ്റ്റുകള്‍ പറയുന്നു. മിക്കവാറും എല്ലാവരും കസ്റ്റമൈസ്ഡ് വെയ്ല് ആണ് വിവാഹത്തിന് ഒരുക്കുന്നത്. തങ്ങളുടെ ജീവിതത്തില്‍നിന്നുള്ള മനോഹരമായ നിമിഷങ്ങളും ആളുകളും പേരുമെല്ലാം വെയ്ലില്‍ ഇടംപിടിക്കും.
അഭിനേത്രി സ്വാസിക വിവാഹത്തിന് ധരിച്ചത് കാഞ്ചീപുരം സാരിയാണ്. അതിനൊപ്പം സാരിയുടെ ബോര്‍ഡറിന്റെ നിറത്തിലുള്ള ദുപ്പട്ടയും ധരിച്ചു. ദുപ്പട്ട തലയിലിടുന്നതിനുപകരം പ്ലീറ്റഡ് രീതിയില്‍ ഒരു വശത്ത് പിന്ചെയ്തിടുകയായിരുന്നു.

വിവാഹാഘോഷങ്ങളില്‍ കത്രീന കൈഫ് ധരിച്ച സാരി-വെയ്ല് കോമ്പിനേഷന്‍ ആളുകളുടെ മനംകവര്‍ന്നിരുന്നു. ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹത്തിലാണ് ഫ്ളോറല്‍ സബ്യസാചി സാരി ധരിച്ചത്. അതിനൊപ്പം അതേ നിറത്തിലുള്ള മനോഹരമായ വെയ്ലും.
ആലിയ ഭട്ട് വിവാഹത്തിന് ധരിച്ചത് ഐവറി നിറത്തിലുള്ള സബ്യസാചി ഓര്‍ഗന്‍സ സാരിയാണ്. അതിനൊപ്പം ടിഷ്യൂ മെറ്റീരിയലിലുള്ള വെയ്ലും. വെയ്ല് കുറച്ചുകൂടി പേഴ്സണലൈസ്ഡ് ആകണമെന്നതായിരുന്നു ആലിയയുടെ ആഗ്രഹം. അങ്ങനെ വിവാഹത്തീയതി വെളുത്തനൂലില് തുന്നിച്ചേര്‍ത്താണ് ഡിസൈനര്‍മാര്‍ അതിന് പേഴ്സണല്‍ ടച്ച് നല്‍കിയത്. ഓപ്പണ്‍ ഹെയറാണ് ആലിയ ഈ സ്റ്റൈലിനൊപ്പം തിരഞ്ഞെടുത്തത്.

കൊങ്കിണി-സിന്ധി രീതികളിലായിരുന്നു ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹം. കൊങ്കിണി സ്റ്റൈല്‍ വിവാഹത്തിന്, ഡള്‍ ഗോള്‍ഡ്-റെഡ് കോമ്പിനേഷനിലുള്ള കാഞ്ചീപുരം സാരിയാണ് ദീപിക അണിഞ്ഞത്. കൂടെ സബ്യസാചിയില്നിന്നുള്ള സില്‍ക്ക് ദുപ്പട്ടയും. ഹെവി എംബ്രോയ്ഡറിയും വര്‍ക്കുകളുമാണ് വെയ്ലിനെ ഭംഗിയാക്കിയത്. അതില്‍ 'സദാ സൗഭാഗ്യവതി ഭവ' എന്ന് ഗോള്‍ഡന്‍ നൂലിഴകളില്‍ സംസ്കൃതത്തില്‍ തുന്നിച്ചേര്‍ത്തിരുന്നു.
ചുവപ്പ് നിറത്തിലുള്ള ഹാന്‍ഡ്ക്രാഫ്റ്റഡ് സാരിയാണ് നയന്‍താര ധരിച്ചത്. അതിനൊപ്പം ഫുള്‍സ്ലീവ് ബ്ലൗസും അതേനിറത്തിലുള്ള ഫ്ളോര്‍ ലെങ്ത്ത് വെയ്ലും.
Content Highlights: veils with wedding sarees-new trend
Published: 06 Sept 2024, 12:18 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented