നടി തമന്ന ഭാട്ടിയയുടെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍, ആരാധകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. തമന്നയുടെ വെള്ള നിറത്തിലുള്ള, ബോഡി ഹഗ്ഗിങ് ലേസ് വസ്ത്രത്തിലെ ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. പഴയ ഹോളിവുഡ് താരങ്ങളെ ഓര്‍മ്മിപ്പിക്കും പോലെയായിരുന്നു താരത്തിന്റെ വേഷം. വസ്ത്രത്തിൽ ഒരു ബോയും, ഡിസൈനുകളുള്ള പഫ് ചെയ്ത സ്ലീവുകളുമുണ്ട്‌. ഹൃദയാകൃതിയിലുള്ള നെക്ക്‌ലേസാണ് ഹൈലൈറ്റ്. കൂടുതല്‍ മനോഹരമാക്കാന്‍ താരം ബീച്ച് കേള്‍സ് ഹെയര്‍ സ്‌റ്റൈലാണ് തിരഞ്ഞെടുത്തത്.

To advertise here,

ഈ ലുക്കിലുള്ള വീഡിയോ തമന്ന സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍, 'ഇന്ന് ഞാന്‍ എന്റെ ഹൃദയം ധരിക്കുന്നു; ഒരുപക്ഷേ നിങ്ങള്‍ക്ക് ഉടന്‍ അത് ചെയ്യാനാകും' എന്ന് കാപ്ഷനും ഇട്ടു. അതേസമയം, ആരാധകര്‍ അവരുടെ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ തമന്നയുടെ പുതിയ വേഷത്തെ പുകഴ്ത്തുകയാണ്. ഒരു മാലാഖയെപ്പോലെയായിരുന്നു തമന്നയുടെ പുതിയ ലുക്ക്.

വില കേട്ട് ഞെട്ടി ആരാധകര്‍
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, തമന്ന ഭാട്ടിയയുടെ വസ്ത്രം അലസ്സാന്‍ഡ്ര റിച്ചിന്റെ ആണ്. ഏകദേശം 3.6 ലക്ഷം രൂപയാണ് വില. പുതിയ ലുക്കില്‍ തിളങ്ങുകയാണ് താരം. അവരുടെ മേക്കപ്പിനും ചുരുണ്ട മുടിക്കും പ്രത്യേക ഭംഗിയുണ്ട്. കവിളില്‍ ബ്ലഷും, ചുവപ്പ് ടിന്റുള്ള ലിപ്സ്റ്റിക്കുമാണ്‌ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

പഴയ ഹോളിവുഡ് നടിമാരുടെ ലുക്കിലാണ് തമന്ന എന്ന് ആരാധകരും പറയുന്നു. തൊണ്ണൂറുകളിലെ മാധുരി ദീക്ഷിതിനെപ്പോലെ തോന്നിക്കുന്നു എന്നും അഭിപ്രായമുണ്ട്. വര്‍ഷങ്ങളായി ഫാഷന്‍ ട്രെൻഡുകളിൽ മുന്നിലാണ് താരം. സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്‌സുളള നടിയാണ് തമന്ന.

അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍

തമന്ന അവസാനമായി അഭിനയിച്ചത് ‘Do You Wanna Partner’ എന്ന ആമസോണ്‍ പ്രൈം സീരീസിലാണ്. വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍, ദില്‍ജിത് ദോസഞ്ജ് എന്നിവര്‍ക്കൊപ്പം 'നോ എന്‍ട്രി 2' എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്കൊപ്പം 'വ്വാന്‍' (Vvan) എന്ന ചിത്രവും അണിയറയിലുണ്ട്. അജയ് ദേവ്ഗണ്‍ അഭിനയിക്കുന്ന 'റേഞ്ചര്‍', മറ്റൊരു ബയോപിക് ചിത്രം എന്നിവയുടെ ചര്‍ച്ചയിലാണ് താരം. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi