തന്റെ സ്വാഭാവികമായ ചുരുണ്ട മുടി നേരെയാക്കാൻ സിനിമാ മേഖലയിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്ന് ബോളിവുഡ് നടി താപ്സീ പന്നു. വർഷങ്ങളായി, പല സംവിധായകരും മുടിയുടെ ചുരുളുകൾ മാറ്റി നിവർത്തിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് നടി പറയുന്നു. നിവർത്തിയ മുടിയാണ് കാഴ്ചയിൽ കൂടുതൽ ആകർഷകമെന്നായിരുന്നു അവരുടെ വിശ്വാസമത്രേ.
താപ്സീയുടെ അഭിപ്രായത്തിൽ, ചുരുണ്ട മുടി സാധാരണയായി 'വഴക്കാളികളായ' കഥാപാത്രങ്ങൾക്കാണ് നൽകുന്നത്, പരമ്പരാഗത നായിക വേഷങ്ങൾക്കല്ല. തുടക്കത്തിൽ താപ്സീ സംവിധായകരുടെ നിർദേശങ്ങൾ പാലിച്ചിരുന്നു. കാലക്രമേണ സ്വാഭാവിക രൂപത്തിൽ ആത്മവിശ്വാസം നേടി. ചുരുളുകളെ എങ്ങനെ പരിപാലിക്കാമെന്ന് പഠിക്കുകയും ചെയ്തു. സംവിധായകർ ക്രമേണ അവളുടെ സ്വാഭാവിക മുടിയെ അംഗീകരിക്കാനും വിലമതിക്കാനും തുടങ്ങി.
വിവിധ ബ്രാൻഡുകളെക്കുറിച്ചും നടി സൂചിപ്പിച്ചു, പല ബ്രാൻഡുകളും പരസ്യ ആവശ്യങ്ങൾക്കായി മുടി നേരെയാക്കാൻ ആവശ്യപ്പെട്ടിരുന്നു. ചുരുണ്ട മുടി പലപ്പോഴും വിപണനത്തിന് യോഗ്യമല്ലെന്നാണ് അവർ പറയാറ്. അതുകൊണ്ട് തനിക്ക് നിരാശയുണ്ടായിരുന്നെന്നും താപ്സീ പറഞ്ഞു.
അതേസമയം, ചെറുപ്പത്തിൽ സമാനമായ മുടിയുള്ളവരെ അധികമൊന്നും കണ്ടിട്ടില്ലാത്തതിനാൽ ചുരുളുകളെ തനിക്കിഷ്ടമായിരുന്നില്ലെന്നും താപ്സീ സമ്മതിച്ചു. കുറച്ച് സമയമെടുത്തു, പക്ഷേ ഒടുവിൽ അവയുടെ സൗന്ദര്യം കണ്ടെത്താൻ സാധിക്കുകയും ചെയ്തു. അടുത്തിടെ ചുരുണ്ട മുടിയെ ബഹുമാനിക്കണമെന്ന ഒരു പ്രചാരണത്തിലും നടി പങ്കെടുത്തിരുന്നു.
സ്വാഭാവിക സൗന്ദര്യത്തിന് എപ്പോഴും പ്രാധാന്യം നൽകണമെന്ന താപ്സീയുടെ തീരുമാനം സിനിമാ മേഖലയിലെ നിലവിലുള്ള സൗന്ദര്യ നിലവാരങ്ങൾക്കെതിരെയുള്ള ഒരു പോരാട്ടംകൂടിയാണ്. ഒപ്പം അതുല്യമായ സ്വഭാവസവിശേഷതകളെ സ്നേഹിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Taapsee Pannu reveals Bollywood pressure to straighten her curls. Learn how she embraced her natural beauty & challenged industry stereotypes.
Published: 18 Dec 2025, 02:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented