ഇക്കഴിഞ്ഞ ദിവസമാണ് ഗായിക സെലീന ഗോമസും മ്യൂസിക് പ്രൊഡ്യൂസർ ബെന്നി ബ്ലാങ്കോയും വിവാഹിതരായത്. പിന്നാലെ സെലീന ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു. കാലിഫോർണിയയിലെ സാന്റാ ബാർബറയിൽവെച്ചു നടന്ന ചടങ്ങിൽ, ടെയ്‌ലർ സ്വിഫ്റ്റ്, പാരീസ് ഹിൽട്ടൺ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

To advertise here,

വിവാഹത്തിന് സെലീന ധരിച്ച ഗൗൺ ശ്രദ്ധനേടുകയാണ്. സാറ്റിൻ മെറ്റീരിയലിലുള്ള റാൽഫ് ലോറൻ ഗൗണാണ് അവർ ധരിച്ചത്. ഹാൾട്ടർ നെക്ക്‌ലൈനാണ് ഈ സ്ലീവ്‌ലെസ് ഗൗണിന്റെ പ്രത്യേകത. നെക്കിലുള്ള ഫ്‌ളവർ ലെയ്‌സ് അതിന്റെ ഭംഗി കൂട്ടുന്നു. ഫ്‌ളോറൽ ആപ്ലിക്ക് വർക്ക് ഗൗണിനൊരു റൊമാന്റിക് ലുക്ക് നൽകുന്നു.

ഗൗണിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതിനായി, നെക്ക്പീസൊന്നും ധരിച്ചിരുന്നില്ല. പകരം ഒരു ഡയമണ്ട് സ്റ്റഡാണ് സെലീന തിരഞ്ഞെടുത്തത്. സാധാരണയായുള്ള റോസ് ബൊക്കെയിൽനിന്ന് വ്യത്യസ്തമായി, ലില്ലി ഓഫ് ദ വാലി ഫ്‌ളവർ കൊണ്ടുള്ള ബൊക്കെയായിരുന്നു. ഗൗണിന് യോജിക്കുന്ന ബൊക്കെ തിരഞ്ഞെടുക്കുകയായിരുന്നു സെലീന.

മുമ്പ് പല സന്ദർഭങ്ങളിലും റാൽഫ് ലോറൻ വസ്ത്രങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട് സെലീന. 2025-ൽ ഓസ്‌കർ വേദിയിലെത്തിയപ്പോൾ ധരിച്ചതും അതുതന്നെ.

പ്രിയങ്ക ചോപ്ര തന്റെ ക്രിസ്ത്യൻ വെഡിങ്ങിന് തിരഞ്ഞെടുത്തതും റാൽഫ് ലോറൻ ഗൗണാണ്. നേരത്തെ ബാച്ചിലർ പാർട്ടിയിൽ വൈറ്റ് മിനി ഡ്രസ്സാണ് സെലീന ധരിച്ചത്. ഹാൾട്ടർ നെക്കുള്ള ഡ്രസ്സിന്റെ പ്രത്യേകത അതിൽ പിടിപ്പിച്ച പേളുകളായിരുന്നു. അതിനൊപ്പം 'ബ്രൈഡ് ടു ബി' എന്ന് എംബ്രോയ്ഡറി ചെയ്ത ഷോർട്ട് വെയ്‌ലും.

2023 ഡിസംബറിലാണ് സെലീനയും ബെന്നിയും തങ്ങൾ പ്രണയത്തിലാണെന്ന് ഔദ്യോഗികമായി പുറംലോകത്തെ അറിയിച്ചത്. 2024 ഡിസംബറിൽ വിവാഹനിശ്ചയവും നടന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi