താരവിവാഹങ്ങളിലും ആഘോഷങ്ങളിലും പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികളുടെ ലുക്ക് സോഷ്യല്‍മീഡിയയില്‍ പെട്ടെന്നാണ് വൈറലാവുന്നത്. കഴിഞ്ഞ ദിവസം നടന്‍ ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹച്ചടങ്ങിലും സത്കാരങ്ങളിലും പങ്കെടുക്കാനെത്തിയ സെലിബ്രിറ്റികളുടെ ലുക്കുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. താരങ്ങളുടെ സ്റ്റൈലിഷ്‌ലുക്കിനുപിന്നിലെ കരങ്ങള്‍ തേടിയായിരുന്നു പിന്നെ പലരുടെയും യാത്ര. അക്കൂട്ടത്തില്‍ നിര്‍മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി.എസ്. ആണ് സുപ്രിയയെ അണിയിച്ചൊരുക്കിയത്. വര്‍ഷങ്ങളായി മേക്കപ്പ് ആര്‍ട്ടിസ്റ്റായി തുടരുന്ന ഉണ്ണി അണിയിച്ചൊരുക്കിയ താരങ്ങളുടെ സ്റ്റൈലിഷ് ലുക്കും അവരുടെ മേക്കപ്പ് രഹസ്യങ്ങളും തുറന്നുപറയുകയാണ്...
''പച്ച സാരിയില്‍ അതിസുന്ദരിയായിരുന്നു സുപ്രിയ. വളരെ മിതമായ, സ്വാഭാവികമായ മേക്കപ്പ് ചെയ്യുന്നതാണ് സുപ്രിയയ്ക്ക് ഇഷ്ടം. മുഖത്തെ ഫീച്ചേഴ്‌സ് എടുത്ത് കാട്ടുന്ന വിധത്തില്‍ നാച്ച്വറല്‍ മേക്കപ്പ് മതിയെന്ന് എപ്പോഴും നിര്‍ദേശിക്കാറുണ്ട്. മേക്കപ്പില്‍ ഔട്ട് ഓഫ് ബോക്‌സ് പരീക്ഷണങ്ങള്‍ക്ക് നില്‍ക്കാറില്ല. അതൊന്നും താത്പര്യമില്ലാത്ത ആളാണ്. റിസപ്ഷന് മുടി ലോ ബണ്‍ സ്‌റ്റൈല്‍ ചെയ്ത് മുല്ലപ്പൂ വെക്കാമെന്ന് പറഞ്ഞപ്പോള്‍ ആദ്യം തനിക്ക് ചേരുമോ എന്ന ആശങ്കയുണ്ടായിരുന്നു സുപ്രിയയ്ക്ക്. ഒന്നു ട്രയല്‍ ചെയ്തശേഷം നോക്കാമെന്ന് പറഞ്ഞു. അവസാനം ഒരുങ്ങിക്കഴിഞ്ഞപ്പോള്‍ വളരെ ഭംഗി തോന്നി. ഓരോ ലുക്കിനും തനിക്ക് എന്ത് മേക്കപ്പാണ് ഇണങ്ങുക എന്നതിനെപ്പറ്റി സുപ്രിയയ്ക്ക് കൃത്യമായ ഐഡിയയുണ്ട്. സ്‌മോക്കി ഐ മേക്കപ്പ് ചെയ്യുന്നതൊക്കെ അവര്‍ക്ക് ഇഷ്ടമാണ്.
ഐ മേക്കപ്പാണ് നടി നിഖില വിമലിനും പ്രധാനം. അതില്‍ പലപല പരീക്ഷണങ്ങളും നടത്താറുണ്ട്. അതുപോലെ ഐ മേക്കപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന മറ്റൊരു നടിയാണ് മീര നന്ദന്‍. മീര എന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. മീരയുടെ വിവാഹനിശ്ചയത്തിന്റെ ലുക്ക് ഞങ്ങള്‍ ഒന്നിച്ചിരുന്ന് പ്ലാന്‍ ചെയ്ത് സെറ്റാക്കിയതാണ്. കണ്ണുകളില്‍ കാജലുകൊണ്ട് വളരെ ഡാര്‍ക്കായിട്ട് എഴുതുന്നതാണ് മീരയ്ക്ക് ഇഷ്ടം. കണ്ണുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ എപ്പോഴും പറയും.
തന്റെ കണ്ണുകള്‍ക്ക് മേക്കപ്പിടാന്‍ വിശ്വസിച്ച് ആരെയും ഏല്‍പ്പിക്കാത്ത താരമാണ് കാവ്യ മാധവന്‍. വളരെ പ്രൊഫഷണലാണ് കാവ്യ. തനിക്ക് എങ്ങനെ മേക്കപ്പ് ചെയ്താലാണ് ഭംഗി എന്നതിനെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഫീച്ചേഴ്‌സ് എങ്ങനെ ഹൈലൈറ്റ് ചെയ്യണമെന്നൊക്കെ കാവ്യയ്ക്ക് അറിയാം. മേക്കപ്പിന്റെ കാര്യത്തില്‍ കോണ്‍ഷ്യസ് ആണ്. ഡീറ്റെയിലിങ്ങ് വളരെ ഇഷ്ടപ്പെടുന്ന ആളാണ്. പ്രത്യേകിച്ച് കണ്ണിന്റെ മേക്കപ്പ്. മേക്കപ്പായാലും ഹെയര്‍ സ്റ്റൈലായാലും കോസ്റ്റിയൂം ആയാലുമൊക്കെ എല്ലാം പെര്‍ഫെക്ടായി വേണമെന്ന് നിര്‍ബന്ധമാണ്.
മാറുന്ന ട്രെന്‍ഡിനെക്കുറിച്ച് വളരെ അപ്‌ഡേറ്റഡായ രണ്ടുപേരാണ് മീര ജാസ്മിനും ശ്രിന്ദയും. പുതിയ മേക്കപ്പ് രീതികള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളയാളാണ് മീര ജാസ്മിന്‍. മിതത്വമായ, സ്വാഭാവികമായ മേക്കപ്പാണ് മീരയ്ക്ക് ഇഷ്ടമെങ്കിലും പുതിയ മേക്കപ്പ് പ്രൊഡക്ടുകള്‍ ഉപയോഗിച്ചുനോക്കാറുണ്ട്.
ഒരു ഫോട്ടോഷൂട്ട് ചെയ്യുകയാണെങ്കില്‍ അതിന്റെ ബാക്ക്‌ഡ്രോപ്പ് മുതല്‍ അതിനുചേരുന്ന ലുക്ക്, മേക്കപ്പ്, ഹെയര്‍...അങ്ങനെ എല്ലാ കാര്യങ്ങളിലും കൃത്യമായ ഐഡിയ ശ്രിന്ദയ്ക്കുണ്ട്. ഏറ്റവും കൂടുതല്‍ മേക്കപ്പ് പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ളത് ശ്രിന്ദയിലാണ്. ട്രെഡീഷണല്‍ ലുക്കിലായാലും അല്ലെങ്കിലും വേറിട്ട സ്റ്റൈല്‍ കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കാറുണ്ട്. മേക്കപ്പ് രീതികളെക്കുറിച്ചും മറ്റും നന്നായി റിസര്‍ച്ച് ചെയ്യും. ഒരു ഷൂട്ടിന് കൃത്യമായ ഐഡിയയുമായിട്ടാണ് വരിക.''
Content Highlights: Secrets of celebrity makeup
Published: 09 May 2024, 02:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented