ലൈലാക്ക് നിറത്തിലുള്ള വിവാഹവസ്ത്രത്തില്‍ തിളങ്ങിയ നടി അമലാപോളിന്റെയും വരന്‍ ജഗത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോഴും 'വൗ' ഓളം തീര്‍ക്കുകയാണ്. മലയാളികളുടെ കണ്ണുടക്കിയ ഈ വിവാഹവസ്ത്രത്തിനുപിന്നിലെ കരങ്ങള്‍ കൊച്ചിക്കാരിയായ ഡിസൈനര്‍ ടിയ നെയ്ല്‍ കരിക്കശ്ശേരിയുടേതാണ്. 'നിലാവിനെ പ്രണയിക്കുന്ന പെണ്‍കുട്ടിയും ഡ്രീം കാച്ചറും തന്റെ സ്‌പെഷല്‍ ഡേയ്ക്ക് വേണമെന്നത് അമലയുടെ ആഗ്രഹമായിരുന്നു. അതായിരുന്നു തീം. അമലയുടെ ഹാഷ്ടാഗ് മൂണ്‍ ചൈല്‍ഡ് എന്നാണ്. ടാറ്റൂ ഡ്രീം കാച്ചറും. അവ രണ്ടും അമലയുടെയും ജഗത്തിന്റെയും വസ്ത്രങ്ങളില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. ലൈലാക്ക് നിറക്കൂട്ടിലെ മൂന്നിലധികം ഷെയ്ഡുകള്‍ മെറ്റീരിയലില്‍ ഡൈ ചെയ്‌തെടുക്കുകയായിരുന്നു. പതിനഞ്ചുപേര്‍ ചേര്‍ന്ന് രണ്ടാഴ്ചയോളം സമയമെടുത്താണ് വസ്ത്രങ്ങളൊരുക്കിയത്.'  

To advertise here,

ഇതാദ്യമായല്ല ടിയ ഒരു സെലിബ്രിറ്റിക്ക് വിവാഹവസ്ത്രമൊരുക്കുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളത്തിലെ മിക്ക സെലിബ്രിറ്റികളുടെയും വിവാഹവസ്ത്രങ്ങള്‍ നെയ്‌തെടുത്തത് ടിയ ആണ്. ആരുമാരും കാണാത്ത ഡിസൈനുകള്‍ അന്വേഷിച്ചുള്ള അവരുടെ യാത്രകള്‍ പലപ്പോഴും അവസാനിച്ചത് ടിയയുടെ സിഗ്നേച്ചര്‍ സ്റ്റുഡിയോയിലായിരുന്നു. സാന്ദ്ര തോമസ്, ഭാവന(വെഡ്ഡിങ് ഈവ് ലുക്ക്), ഭാമ, ഐലീന ബാലു, റീബ ജോണ്‍, മേഘ്‌ന രാജ്, ഷംന കാസിം, നൂറിന്‍ ഷെരീഫ് (റിസപ്ഷന്‍), ആന്റണി പെപ്പെയും ഭാര്യ അനീഷയും, ഷാഹീന്‍ സിദ്ദിഖും ഭാര്യ അമൃതയും, റേച്ചല്‍ മാണി... തുടങ്ങി ടിയയുടെ ബ്രൈഡല്‍ കളക്ഷന് മാറ്റുകൂട്ടിയ താരങ്ങളേറെയാണ്. ഇത്രയധികം സെലിബ്രിറ്റികള്‍ക്ക് ബ്രൈഡല്‍ വെയര്‍ ചെയ്ത കേരളത്തിലെ ഒരേയൊരു കോസ്റ്റിയൂം ഡിസൈനറാവും ടിയ. 

'2013 ലാണ് ഡിസൈനര്‍ വസ്ത്രങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങുന്നത്. രണ്ടുവര്‍ഷത്തിനുശേഷം പാര്‍ട്ടിവെയറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കടയും ആരംഭിച്ചു. മരിയ ജോസഫ്, മരിയ അക്ഷയ് എന്നീ രണ്ട് പങ്കാളികളും എനിക്കൊപ്പമുണ്ടായിരുന്നു. 2020ലാണ് ടി ആന്റ് എം എന്ന പേരില്‍ സ്വന്തമായി ബ്രൈഡല്‍ വെയര്‍ കളക്ഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. നടിയും നിര്‍മാതാവുമായ സാന്ദ്രാതോമസിന്റെ വിവാഹവസ്ത്രമാണ് ആദ്യം ഡിസൈന്‍ ചെയ്തത്. വിവാഹത്തിന് മുമ്പ് പലപ്പോഴും സാന്ദ്ര ഞങ്ങളുടെ ഡിസൈര്‍ വസ്ത്രങ്ങള്‍ വാങ്ങാറുണ്ടായിരുന്നു. ആ ബന്ധം സൗഹൃദത്തിലെത്തി. അങ്ങനെയാണ് വിവാഹവസ്ത്രങ്ങള്‍ ചെയ്യാന്‍ സാന്ദ്ര എന്നെ ഏല്‍പ്പിക്കുന്നത്. ഒരു സുഹൃത്തിന്റെ സമ്മാനമായി ആ വിവാഹവസ്ത്രം ഞാന്‍ സാന്ദ്രയ്ക്ക് നല്‍കി. ഇന്‍ഡസ്ട്രിയില്‍ ആ വര്‍ക്ക് ശ്രദ്ധിച്ചു. പിന്നീടങ്ങോട്ട് ഫോട്ടോഷൂട്ടുകള്‍ക്കും മറ്റുമായി തിരക്കുകള്‍ കൂടിവന്നു.

placeholder
tiya maria
ടിയ മരിയ

വസ്ത്രങ്ങളില്‍ ഞങ്ങളുടെതായ ഒരു സിഗ്നേച്ചര്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. സ്വപ്‌നവിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോഴുണ്ടാവുന്ന ആദ്യത്തെ കണ്‍ഫ്യൂഷനിലൊന്ന് ആ ദിവസമണിയുന്ന വസ്ത്രത്തെക്കുറിച്ച് തന്നെയാണ്. തുടക്കം മുതല്‍ ഓരോ താരങ്ങളും അവര്‍ക്കിഷ്ടപ്പെട്ട നിറങ്ങളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും ആ ദിവസത്തില്‍ അവരെ എങ്ങനെ പ്രസന്റ് ചെയ്യാനാണ് താത്പര്യം എന്നൊക്കെ ചോദിച്ചു മനസ്സിലാക്കും. ചില റെഫറന്‍സുകള്‍ പങ്കുവെക്കും. അവസാനം അവര്‍ക്ക് പ്രിയപ്പെട്ട ഡിസൈനിലേക്ക് അത് എത്തിച്ചേരുകയും ചെയ്യും. മിക്കവരും അവര്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ വസ്ത്രങ്ങളില്‍ ആലേഖനം ചെയ്യാന്‍ പറയാറുണ്ട്. അതൊരു ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ഞാന്‍ ചെയ്ത എല്ലാ വര്‍ക്കുകളും എനിക്ക് പ്രിയപ്പെട്ടതാണ്. അമലാപോളിന്റെയും ജഗത്തിന്റെയും വിവാഹവസ്ത്രങ്ങള്‍ എനിക്ക് ഒരുപാട് അഭിനന്ദനങ്ങള്‍ നേടിത്തന്നു.'

 

placeholder
placeholder
placeholder
placeholder
placeholder
+5