സ്പെയ്നിലെ ബാർസിലോണയിലായിരുന്നു നടി ശ്രിയ ശരണും കുടുംബവും മൂന്നു വർഷത്തോളം താമസിച്ചിരുന്നത്. 2018-ൽ ആന്ദ്രെ കൊസ്ചീവിനെ വിവാഹം ചെയ്തതിനു പിന്നാലെയാണ് നടി വിദേശത്തേക്ക് പോയത്. 2021-ൽ ദമ്പതികൾ മുംബൈയിലെ ബാന്ദ്രയിലേക്ക് താമസം മാറി. ഇപ്പോൾ സിനിമയിൽ സജീവമാവുകയാണ് നടി. ഇന്ത്യയിലെ പരമ്പരാഗത വസ്ത്രങ്ങളോടുള്ള തന്റെ പ്രേമം ശ്രിയ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങളിലൊന്നാണ് സാരിയെന്ന് പറയുകയാണ് താരം.
"സാരി പരിണമിക്കുന്ന ഒരു കലാസൃഷ്ടിയാണ്. സാരിയുടെ നല്ല വശമെന്തെന്നാൽ അത് വ്യത്യസ്ത ആളുകളിൽ വ്യത്യസ്തമായി കാണപ്പെടുന്നു, ഒരേ വ്യക്തിയിൽ പോലും ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങളിൽ അതിന് വ്യത്യസ്തരൂപമാണ്. അതുകൊണ്ടാണത് കാലാതീതമാകുന്നത്."
“ഒരു സാരിയെക്കാൾ സെക്‌സിയായി (sexy dress for women) മറ്റൊന്നുമില്ലെന്ന് ഞാൻ കരുതുന്നു. സാരിയെക്കാൾ ഗ്ലാമറസ് ആയി മറ്റൊന്നുമില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിൽ നിന്നാണത് വരുന്നത്. നിങ്ങൾ ഒരു സാരിയിടുമ്പോൾ, ഒരു വിദ്യയും, പാരമ്പര്യവും, കഥയും ധരിക്കുന്നു. നിങ്ങൾ ഒരു കലാകാരന്റെ ജീവിതത്തിന്റെ ഒരു ഭാഗം ധരിക്കുന്നു."
ഫാസ്റ്റ് ഫാഷൻ ശരിക്കും എങ്ങോട്ടാണ് പോകുന്നതെന്ന ചോദ്യത്തിന് തനിക്ക് അഞ്ച് ഷർട്ടുകൾ മതി, പക്ഷെ അവ ദീർഘകാലം ഈടുനിൽക്കുന്നതായിരിക്കണം എന്നായിരുന്നു ശ്രിയയുടെ മറുപടി. പതിനഞ്ച് വർഷം മുൻപ് നിങ്ങൾ വാങ്ങിയ വസ്ത്രങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും. ഇന്ന് നമ്മൾ വാങ്ങുന്ന മിക്ക കാര്യങ്ങളുടെയും കഥ അങ്ങനെയല്ല. അവയുടെ പുതുമയും ആകർഷണീയതയും നഷ്ടപ്പെടുന്നു, ആളുകൾക്ക് അവ ധരിക്കാൻ താല്പര്യമില്ലാതാകുന്നു."
ആഭരണങ്ങളെപ്പറ്റിയും അവർക്ക് വലിയ കൗതുകമുണ്ട്. എവിടെ നിന്നാണത് വാങ്ങിയത്, ആരാണ് നിങ്ങൾക്കത് തന്നത്, ജീവിതത്തിൻ്റെ ഏത് ഘട്ടത്തിലായിരുന്നു നിങ്ങളപ്പോൾ എന്നതൊക്കെയാണ് അവയെ പ്രത്യേകമാക്കുന്നതെന്ന് ശ്രിയ പറയുന്നു. മാത്രമല്ല, ഓരോ സ്ത്രീയും ആഭരണങ്ങൾ സ്വയം വാങ്ങണമെന്നും മറ്റൊരാൾ വാങ്ങിത്തരാൻ വേണ്ടി കാത്തിരിക്കരുതെന്നും ശ്രിയ പറഞ്ഞു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shriya Saran views the saree as a timeless and evolving piece of art., Emphasis on sustainable fashion over fast fashion trends., Belief that clothing carries history, tradition, and craftsmanship., Encouragement for women to invest in their own jewelry.
Published: 25 Jun 2026, 03:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented