
വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും ലണ്ടനില്‍ സ്ഥിരതാമസമാക്കാന്‍ പോവുകയാണെന്ന ഊഹാപോഹങ്ങള്‍ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നുണ്ട്. അതിനിടെയാണ് മറ്റൊരു കാര്യം ആരാധകര്‍ ശ്രദ്ധിക്കുന്നത്. രാജ്യമൊട്ടാകെ കഴിഞ്ഞദിവസങ്ങളെല്ലാം ചര്‍ച്ചചെയ്ത വലിയൊരു വിഷയം അംബാനി കുടുംബത്തിലെ ആര്‍ഭാടവിവാഹമാണ്. മുകേഷ് അബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹം. ബോളിവുഡ് മുഴുവന്‍ അക്ഷരാര്‍ഥത്തില്‍ അണിനിരന്ന ആഘോഷപരിപാടികളാണ് കടന്നുപോയത്. മാസങ്ങള്‍ നീണ്ട പ്രീവെഡ്ഡിങ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ചടങ്ങുകളില്‍ ദക്ഷണിണേന്ത്യയില്‍ നിന്നടക്കമുള്ള സിനിമാതാരങ്ങളും ക്രിക്കറ്റ് ലോകത്തുള്ളവരും രാഷ്ട്രീയക്കാരുമെല്ലാം പങ്കെടുത്തു. ആടിയും പാടിയും ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടി. ആഗോളതലത്തിലുള്ള കലാകാരന്മാരും ചടങ്ങിനെത്തി.
പക്ഷേ, കോഹ്ലിയെയും അനുഷ്‌കയെയും വിവാഹദൃശ്യങ്ങളിലൊന്നും കണ്ടില്ലല്ലോ? അവര്‍ വിവാഹത്തില്‍ പങ്കെടുത്തില്ലേ? യഥാര്‍ഥത്തില്‍ ഇരുവരും വിവാഹത്തിനെത്തിയിരുന്നില്ല. വിവാഹത്തിനു മാത്രമല്ല, മാസങ്ങള്‍ നീണ്ട ആഘോഷപരിപാടികളിലൊന്നും തന്നെ ഇരുവരും ഭാഗമായിരുന്നില്ല. അതേസമയം, ലണ്ടനില്‍ ഒരു കീര്‍ത്തന്‍ പരിപാടിയില്‍ ഇരുവരും പങ്കെടുക്കുന്ന വീഡിയോ ഇതിനകം പുറത്തുവരികയും ചെയ്തു. ഭക്തിഗാനത്തിന് പേരുകേട്ട അമേരിക്കന്‍ വോക്കലിസ്റ്റ് കൃഷ്ണ ദാസിന്റെ തത്സമയപരിപാടിയിലാണ് ഇരുവരും പങ്കെടുത്തത്. വിരാടും അനുഷ്‌കയും കൈയടിക്കുന്നതും ആഹ്ലാദിക്കുന്നതും ഗായകന്‍ കൃഷ്ണ ദാസ് പ്രേക്ഷകരെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്തുകൊണ്ടാണ് താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാത്തതെന്ന് വ്യക്തമല്ല.
വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള താത്പര്യം നേരത്തേ വിരാട് പ്രകടിപ്പിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിനുപിന്നാലെ കുടുംബം ലണ്ടനിലാണ് ഇപ്പോള്‍ താമസം. ടി20 ലോകകപ്പ് വിജയത്തോടനുബന്ധിച്ച് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടീം ഇന്ത്യയുടെ അനുമോദന ചടങ്ങില്‍ പങ്കെടുത്തശേഷം അനുഷ്‌കയേയും മക്കളേയും കാണാന്‍ വിരാട് ഉടനെ ലണ്ടനിലേക്ക് തിരിച്ചിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനവേളയിലും ദമ്പതിമാര്‍ ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നിരുന്നു.
അതേസമയം, വിവാഹദിവസം ബോളിവുഡ് താരം കരീന കപൂറും സെയ്ഫ് അലി ഖാനും അനന്ത്-രാധിക വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നില്ല.
Content Highlights: why virat kohli, anushka sharma skip ambani wedding
Published: 16 Jul 2024, 04:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented