ആനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തിന്റെ വിശേഷങ്ങള്‍ ഇനിയും കഴിഞ്ഞിട്ടില്ല. സെലിബ്രിറ്റികളൊരുപാട് പങ്കെടുത്ത കല്യാണമാമാങ്കത്തില്‍ കോടികളാണ് ചെലവായത്. അതിലേറ്റവും ശ്രദ്ധേയമായത് അതിഥികള്‍ക്കുള്ള സമ്മാനങ്ങളും അതിഥികളും ആനന്ദും ധരിച്ച വാച്ചുകളാണ്.
വിവാഹത്തിന് ആനന്ദ് തിരഞ്ഞെടുത്തത് റിച്ചഡ് മില്ലിന്റെ വാച്ചാണ്. ഈ ബ്രാന്‍ഡിന്റെ 52-05 ലിമിറ്റഡ് എഡിഷന്‍ വാച്ചാണിത്. ലോകത്താകെ 30 വാച്ചുകള്‍ മാത്രമേയുള്ളൂ. 55 കോടി രൂപയാണ് വില. ഇരുവശവും വജ്രം കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ബഹിരാകാശയാത്രികന്റെ ഹെല്‍മെറ്റിന്റെ മാതൃകയിലാണ് ഡയല്‍ നിര്‍മിച്ചിരിക്കുന്നത്. ഹെല്‍മെറ്റിനുള്ളില്‍ വൈറ്റ് ഗോള്‍ഡും വജ്രവുമുണ്ട്. സ്ട്രാപ് ഓറഞ്ച് നിറത്തിലുള്ളതാണ്.
പ്രീ വെഡിങ് ആഘോഷങ്ങളില്‍ ആനന്ദ് ധരിച്ചത് പാതേക് ഫലീപ് വാച്ചാണ്. ഇതിന് 67.5 കോടിയാണ് വില. വിവാഹത്തിന് മുമ്പ് ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ ധരിച്ചതും റിച്ചഡ് മില്‍ ബ്രാന്‍ഡിന്റെ റെഡ് കാര്‍ബണ്‍ വാച്ച്. വില 6.91 കോടി രൂപ. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പ്രീ വെഡിങ് ആഘോഷത്തില്‍ ധരിച്ചതും റിച്ചഡ് മില്ലിന്റെ കളക്ഷനില്‍നിന്നുള്ള വാച്ച് തന്നെയാണ്. വില എട്ടുകോടി.
കല്യാണത്തോടനുബന്ധിച്ചുള്ള സംഗീതിന് ഓഡെമാസ് പീഗെയുടെ വാച്ചാണ് അണിഞ്ഞത്. 34 കോടി രൂപയാണ് വില. വജ്രങ്ങള്‍ പിടിപ്പിച്ച ഡയലും വൈറ്റ് ഗോള്‍ഡ് സ്ട്രാപ്പുമാണ് പ്രത്യേകത. ഒപ്പം സഫയര്‍, ക്രിസ്റ്റലുകള്‍ എന്നിവയും ഇതില്‍ പിടിപ്പിച്ചിട്ടുണ്ട്.
വിവാഹത്തിനെത്തിയ സുഹൃത്തുക്കള്‍ക്ക് ആനന്ദ് സമ്മാനമായി കൊടുത്തത് രണ്ടുകോടിയുടെ വാച്ചാണ്. ആഡംബരവാച്ച് നിര്‍മാതാക്കളായ ഓഡെമാസ് പീഗെയുടെ രണ്ടുകോടി രൂപ വില വരുന്നതാണിത്. ഷാരൂഖ് ഖാന്‍, രണ്‍വീര്‍ സിങ് എന്നിവര്‍ ഉള്‍പ്പെടെ പത്തുപേര്‍ക്കാണ് ഈ വാച്ച് സമ്മാനിച്ചത്. റോസ് ഗോള്‍ഡ് ഡയലാണ് ഇതിന്റെ പ്രത്യേകത.
അംബാനി കല്യാണത്തിന് റണ്‍ബീര്‍ കപൂര്‍ ധരിച്ചതും കോടികള്‍ വിലയുള്ള വാച്ചാണ്. വിവാഹത്തോടനുബന്ധിച്ചുള്ള ശുഭ് ആശിര്‍വാദ് ചടങ്ങില്‍ ഷെര്‍വാണിക്കൊപ്പം റണ്‍ബീര്‍ അണിഞ്ഞത് പാതേക് ഫിലിപ്പിന്റെ വാച്ചാണ്. കറുപ്പ് ഡയലാണ് വാച്ചിന്റേത്. അതില്‍ 81 മരതകക്കല്ലുകൾ പിടിപ്പിച്ചിട്ടുമുണ്ട്. ഷൈനി ബ്ലാക്കിലുള്ള സ്ട്രാപ്പിണിതിന്.
നിക് ജൊനാസ് ധരിച്ചത് റിച്ചഡ് മില്ലിന്റെ റോബട്ടോ മാന്‍സീനി എഡിഷന്‍ (11-01) വാച്ചാണ്. പതിനാറ് കോടിയാണ് വില. ബള്‍ഗറിയുടെ റോസ് ഗോള്‍ഡിലുള്ള വാച്ചാണ് പ്രിയങ്ക ചോപ്ര അണിഞ്ഞത്. വജ്രങ്ങളും റൂബിയും കൊണ്ട് അലങ്കരിച്ചിട്ടുണ്ട് ഇത്. വില നാലുകോടി രൂപ.
Content Highlights: expensive watches wore on anant ambani wedding
Published: 19 Jul 2024, 03:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented