ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് രൺവീർ സിങ് നായകപദവിയിലേക്കെത്തിയത്. പല സംവിധായകർക്കും തന്റെ ചിത്രങ്ങളും പ്രൊഫൈലും അയച്ചുകൊടുത്തു, ആരും വിളിച്ചില്ല. പിന്നീട് ചില ബിഗ് ബജറ്റ് ചിത്രങ്ങളിലൂടെയാണ് രൺവീറിന്റെ കരിയറിലെ നല്ലകാലം തുടങ്ങുന്നത്.
ഇപ്പോൾ ബോക്‌സോഫീസ് നേട്ടങ്ങൾ കൈവരിക്കുന്ന രൺവീർ, മുമ്പ് ഓഡിഷനുകളിൽ നിരസിക്കപ്പെട്ടിട്ടുണ്ട്, വിമർശനം നേരിടേണ്ടിവന്നു. ആദ്യകാലത്ത് രൺവീറിനെ സിനിമകളിൽനിന്നും പലരും ഒഴിവാക്കിയിരുന്നുവെന്ന് സംവിധായകൻ അനുരാഗ് കശ്യപ് മുമ്പ് പറഞ്ഞിട്ടുണ്ട്. താൻ രൺവീറിനെ നായകനാക്കാൻ തീരുമാനിച്ചപ്പോൾ ചില സംവിധായകർ നിരുത്സാഹപ്പെടുത്തിയെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴിതാ രൺവീറിന്റെ പഴയൊരു വീഡിയോ വൈറലാവുകയാണ്. താരത്തിന്റെ ആദ്യകാലത്തെ കഷ്ടപ്പാടുകൾ അമ്മ ഓർക്കുമ്പോൾ, രൺവീർ വികാരാധീനനാകുന്നതും വീഡിയോയിൽ കാണാം. സിമി ഗരേവാളിന്റെ ഷോയിൽ പങ്കെടുത്തതായിരുന്നു രൺവീറും മാതാപിതാക്കളും. അതിൽ രൺവീറിന്റെ പ്രയാസകരമായ ഘട്ടത്തെ അമ്മ അഞ്ജു ഭവ്‌നാനി ഓർത്തെടുത്തു. ''അവൻ വീട്ടിൽ വന്ന് പറയും, 'അമ്മേ, ഇന്നൊരു മോശം ദിവസമായിരുന്നു'. ഒരു അമ്മയായതിനാൽ, അവൻ എന്തിനെക്കുറിച്ചോ അസ്വസ്ഥനാണെന്ന് നമുക്ക് മനസ്സിലാകും. ആ സമയത്ത് രൺവീർ പലതും അനുഭവിച്ചിരുന്നു. അതിൽനിന്നെല്ലാം നമ്മളെ സംരക്ഷിക്കുകയും ചെയ്യും. ആ സമയത്ത് രൺവീർ ഞങ്ങളെ എല്ലാ വേദനകളിൽ നിന്നും നിരസിക്കലുകളിൽ നിന്നും കേൾക്കേണ്ടി വന്ന അഭിപ്രായങ്ങളിൽ നിന്നും സംരക്ഷിച്ചു. ഇപ്പോൾ രൺവീറിന് പറയാനുള്ളത് കേട്ടുകഴിഞ്ഞാൽ, അവൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾക്ക് മനസ്സിലാകും, അവൻ വളരെ ദൂരം പിന്നിട്ടിരിക്കുന്നു.'' അമ്മ സംസാരിക്കുമ്പോൾ രൺവീർ കണ്ണുനീർ അടക്കിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.
രൺവീറിന്റെ അച്ഛൻ ജഗ്ജിത് സിംഗ് ഭവ്നാനിയും ആ ആദ്യകാലങ്ങളെക്കുറിച്ച് ഓർത്തു. മകന്റെ വിജയത്തെക്കുറിച്ച് തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ''എത്ര നിരാശാജനകമായി തോന്നിയാലും, അത് സംഭവിക്കട്ടെ, പിന്നെ നോക്കാം എന്നായിരുന്നു എന്റെ പക്ഷം. അവനൊരു സിനിമയിൽ ഒപ്പിട്ടതായി എന്നോട് പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞു, 'അത് കാണുമ്പോൾ മാത്രമേ ഞാൻ വിശ്വസിക്കൂ'. കാരണം ഇത് മുമ്പ് പലതവണ സംഭവിച്ചിട്ടുണ്ട്''.
രൺവീറിന്റെ ആ കഷ്ടപ്പാടുകൾക്കെല്ലാമുള്ള നീതിയാണ് ഇന്ന് 'ധുരന്ധറി'ലൂടെ അദ്ദേഹത്തിന് തിരിച്ചുകിട്ടുന്നതെന്നാണ് പ്രേക്ഷകരുടെ പക്ഷം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh's initial struggles with rejection in the film industry. Viral video footage from Simi Garewal's show featuring his parents. His father's honest admission about doubting his son's Bollywood success.
Published: 26 Mar 2026, 02:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented