തന്റെ ആദ്യത്തെ തിരഞ്ഞെടുപ്പു പോരാട്ടത്തിനായി പ്രിയങ്കാഗാന്ധി വയനാട്ടിലേക്കെത്തുകയാണ്. സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക മണ്ഡലത്തിലെത്തുന്നത്. 2019-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റുകൊണ്ടായിരുന്നു പ്രിയങ്കയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനം. പിന്നീട് സംസ്ഥാനത്തിന്റെ മുഴുവന്‍ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായും ചുമതലയേറ്റു.
സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ചതുതൊട്ട് ഒട്ടേറെ ആരോപണങ്ങള്‍ പ്രിയങ്കാഗാന്ധിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ബി.ജെ.പി. എം.പിയായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമി ഉന്നയിച്ച ആരോപണം. പ്രിയങ്കാ ഗാന്ധിക്ക് ഷീസോഫ്രീനിയ എന്ന മാനസികാവസ്ഥയുണ്ടെന്നും അവര്‍ ആളുകളെ മര്‍ദിക്കാറുണ്ടെന്നും 2019-ല്‍ എ.എന്‍.ഐ. വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സ്വാമി ആരോപിക്കുകയുണ്ടായി.
Also Read
'പ്രിയങ്കയുടെ അസുഖം കാരണം അവര്‍ക്ക് പൊതുജീവിതം നയിക്കാന്‍ യോഗ്യതയില്ല, എപ്പോള്‍ മാനസിക സമനില നഷ്ടപ്പെടുമെന്ന് പൊതുജനങ്ങള്‍ അറിയണം. പ്രിയങ്കയുടെ എസ്പിജി സംഘമാണ് ഈ വിവരം നല്‍കിയത്. അവളുടെ സെക്യൂരിറ്റി ജീവനക്കാര്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ട് എന്നെ സമീപിച്ചിരുന്നു. അവര്‍ ഒരു സ്വകാര്യ വ്യക്തിയായിരിക്കുമ്പോള്‍ ഒന്നും പറയരുതെന്ന് ഞാന്‍ തീരുമാനിച്ചതാണ്, പക്ഷേ ഇപ്പോള്‍ അവര്‍ പൊതുജീവിതത്തിലായതിനാല്‍, ഇതെല്ലാം പൊതുജനം അറിയണം. എപ്പോള്‍ മാനസിക സമനില നഷ്ടപ്പെടുമെന്ന് നിങ്ങള്‍ക്കറിയില്ല.'- എന്നിങ്ങനെ നീളുന്നു സ്വാമിയുടെ ആരോപണം.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രതാപത്തിനായി കോണ്‍ഗ്രസ് 'ചോക്ലേറ്റ്' മുഖങ്ങളെ ആശ്രയിക്കുകയാണെന്നും പാര്‍ട്ടിയില്‍ ശക്തരായ ശക്തരായ നേതാക്കളുടെ കുറവാണിത് കാണിക്കുന്നതെന്നും ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗിയ ആരോപിച്ചു. സുന്ദരമായ മുഖത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് നേടാനാവില്ലെന്നായിരുന്നു ബിഹാര്‍ മന്ത്രിയായിരുന്ന വിനോദ് നാരായണ്‍ ഝാ പറഞ്ഞത്. ഭൂമി തട്ടിപ്പ് കേസിലും നിരവധി അഴിമതി കേസുകളിലും പ്രതിയായ റോബര്‍ട്ട് വാദ്രയുടെ ഭാര്യയാണ് പ്രിയങ്കയെന്നും ഝാ പറഞ്ഞു. 'അവര്‍ വളരെ സുന്ദരിയാണ്. എന്നാല്‍ അതല്ലാതെ അവള്‍ക്ക് രാഷ്ട്രീയ നേട്ടങ്ങളോ കഴിവുകളോ ഇല്ല' എന്നും കൈലാഷ് ആരോപിച്ചു.
ഇത്തവണ റായ് ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനൊരുങ്ങിയപ്പോള്‍ പ്രിയങ്കാഗാന്ധിക്കെതിരേ പാര്‍ട്ടിക്കകത്ത് ഗൂഡാലോചന നടക്കുന്നുവെന്ന് ആരോപിച്ചത് മുന്‍ കോണ്‍ഗ്രസ് നേതാവ് പ്രമോദ് കൃഷ്ണനാണ്. ഇപ്പോള്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ ധൈര്യമില്ലാതെ വയനാട്ടിലേക്ക് പ്രിയങ്ക ഒളിച്ചോടിയെന്നും ആരോപണമുയരുന്നു.
Content Highlights: when subramanian swamy alleged priyanka gandhi vadra was bipolar
Published: 19 Jun 2024, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented