2004-ൽ ചെല്ലമേ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് വിശാൽ കൃഷ്ണ. ഈ വർഷം സിനിമാമേഖലയിൽ 21 വർഷം പൂർത്തിയാക്കുന്ന താരം, ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം സംഘട്ടന രംഗങ്ങൾ കെെകാര്യം ചെയ്യുന്ന നടൻ കൂടിയാണ്.
ഇക്കഴിഞ്ഞ ദിവസം ‘യൂവേഴ്സ് ഫ്രാങ്ക്ലി വിശാൽ’ എന്ന പോഡ്കാസ്റ്റിന്റെ പ്രൊമോ വീഡിയോ വിശാൽ ഫിലിം ഫാക്ടറി എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരുന്നു. പ്രൊമോയിൽ തന്റെ സിനിമായാത്രയെക്കുറിച്ചും സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശാലിന്റെ സംഭാഷണമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
വിശാലിനെയും ആര്യയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2011-ൽ ബാല നിർമ്മിച്ച സിനിമയാണ് ‘അവൻ ഇവൻ’. സിനിമയുടെ ചിത്രീകരണത്തിനൊടുവിൽ തൻ്റെ ശരീരത്തിൽ ആകെ 119 തുന്നലുകൾ ഉണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.
"എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല. ആ സമയത്ത്, ബാല സാറിന് വേണ്ടിയാണ് ഞാൻ അത് ചെയ്തത്. അന്ന് അദ്ദേഹം എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാൻ ചെയ്യുമായിരുന്നു. ആ സിനിമയ്ക്ക് ശേഷം എന്റെ ജീവിതം അവസാനിച്ചുവെന്ന് ഞാൻ കരുതി. ആ വേഷത്തിനിടയിൽ ഞാൻ ഒരുപാട് വേദന അനുഭവിച്ചു.’’- വിശാൽ പറഞ്ഞു
പ്രൊമോയുടെ ഒരുഭാഗത്ത് താൻ ഒരിക്കലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്നും ശരീരത്തിൽ ഇതിനോടകം 119 തുന്നലുകൾ ഉണ്ടായതായും അദ്ദേഹം തുറന്നുപറയുന്നുണ്ട്.
ചിത്രത്തിൽ കണ്ണിന് പ്രശ്നമുള്ള വാൾട്ടർ വളങ്കാമുടി എന്ന കഥാപാത്രമായാണ് വിശാൽ അഭിനയിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ കാഴ്ചയ്ക്കുപോലും സാരമായ തകരാറുകൾ വന്നെന്നും വേദന കുറയ്ക്കാൻ രാത്രികാലങ്ങളിൽ വിശാൽ, ഷൂട്ടിനിടയിൽ മദ്യം കഴിക്കുന്നത് ശീലമാക്കിയതായും വിശാലിന്റെ സിനിമയ്ക്കുവേണ്ടിയുള്ള കഷ്ടപ്പാടുകളെക്കുറിച്ച് ഒരിക്കൽ സഹനടനായ ആര്യതന്നെ തുറന്നുപറഞ്ഞിരുന്നു.
‘മദ ഗജ രാജ’യ്ക്ക് ശേഷം വിശാൽ നായകനായി എത്തുന്ന അടുത്ത സിനിമയാണ് മകുടം. ചിത്രത്തിൽ ദുഷാര വിജയനാണ് നായികയായി എത്തുന്നത്. വമ്പൻ ബജറ്റിൽ ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയുടെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. രവി അരശ് ആണ് ചിത്രം സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധാനം വിശാൽ തന്നെ ഏറ്റെടുത്തു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
സംവിധായകൻ രവി അരശുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് അദ്ദേഹത്തെ സിനിമയിൽ നിന്ന് മാറ്റി പകരം സംവിധാനം വിശാൽ ഏറ്റെടുത്തത് എന്നാണ് പറയപ്പെടുന്നത്. കൂടാതെ, വിശാൽ ചിത്രം സംവിധാനം ചെയ്യുന്നതിന്റെ വീഡിയോകളും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Vishal discusses his no-doubles stunt policy, reveals 119 stitches from `Avan Ivan`, and launches his podcast `Yours Frankly Vishal`.
Published: 18 Oct 2025, 04:10 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented