ചെറുപ്പകാലത്ത് ബോർഡിങ് സ്‌കൂളുകളിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. കർശനമായ നിയന്ത്രണങ്ങളുള്ള ആൺകുട്ടികളുടെ ഹോസ്റ്റലിൽ വർഷങ്ങളോളം ചെലവഴിച്ചതിനാൽ സ്ത്രീകളോട് സംസാരിക്കാൻ തനിക്ക് 'ഭയം' തോന്നിയിരുന്നതായും വിജയ് പറയുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്റെ സംസാരശൈലിയുടെയും ഭാഷയുടെയും പേരിൽ പലപ്പോഴും ഒറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രശ്മികയും പറഞ്ഞു.
പ്രഖർ ഗുപ്തയുമായുള്ള സംഭാഷണത്തിനിടെയാണ് ഇരുവരും പഴയ കാര്യങ്ങൾ ഓർത്തെടുത്തത്. ''ഞാൻ ജനിച്ചത് ഹൈദരാബാദിലാണ്, എനിക്ക് 6 വയസ്സുള്ളപ്പോൾ, ആന്ധ്രാപ്രദേശിലെ ഒരു ബോർഡിങ് സ്‌കൂളിൽ ചേർത്തു. ആ ബോർഡിങ് സ്‌കൂളും അവിടുത്തെ ബോയ്സ് ഹോസ്റ്റലും. ഞാൻ 6-15 വയസ്സ് വരെ അവിടെയായിരുന്നു''.
അവിടെ സ്ത്രീകളുണ്ടായിരുന്നെങ്കിലും പരസ്പരം സംസാരിക്കാൻ അവസരമുണ്ടായിരുന്നില്ല. ''അവിടെ സ്ത്രീകളുണ്ടായിരുന്നു. പക്ഷേ ഞങ്ങൾക്ക് പരസ്പരം നോക്കാനുള്ള അനുവാദമുണ്ടായിരുന്നില്ല. അത്രയും കർശനമായ നിയന്ത്രണങ്ങളായിരുന്നു അവിടെ. വർഷത്തിൽ പത്തു മാസവും ഞങ്ങൾ ബോർഡിങ് സ്‌കൂളിലായിരുന്നു കഴിഞ്ഞിരുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ രണ്ടു മാസത്തേക്ക് മാത്രമാണ് വീട്ടിലെത്തിയിരുന്നത്. ഹോസ്റ്റലിൽ ടിവി ഉണ്ടായിരുന്നില്ല. രണ്ടാഴ്ചയിലൊരിക്കൽ ഒരു സിനിമ കാണിക്കാൻ മാത്രമേ അനുവദിച്ചിരുന്നുള്ളൂ''.
പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തിരിച്ച് വീട്ടിലെത്തി. ''വളർച്ചയുടെ നിർണായകമായ പത്തു വർഷങ്ങൾ അവിടെ ചെലവഴിച്ച ശേഷം, കൗമാരപ്രായത്തിൽ തിരിച്ചെത്തുമ്പോൾ സ്വാഭാവികമായും എതിർലിംഗത്തിലുള്ളവരോട് ആകർഷണം തോന്നും. എന്നാൽ അവരുമായി എങ്ങനെ ഇടപഴകണം എന്ന് അറിയില്ലായിരുന്നു. അവരോട് സംസാരിക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല. തിരിച്ചെത്തിയ ആദ്യത്തെ രണ്ടു വർഷം ഞാൻ പെൺകുട്ടികളോട് ഒട്ടും സംസാരിച്ചില്ല. പെൺകുട്ടികളോട് സംസാരിക്കുന്നത് ഒഴിവാക്കാൻ സ്‌കൂൾ ബസ്സിലിരിക്കുമ്പോൾ ഞാൻ പുറത്തേക്ക് നോക്കിയിരിക്കുമായിരുന്നു'', അദ്ദേഹം പറഞ്ഞു.
''ഇത് കാഴ്ചയുമായി ബന്ധപ്പെട്ടതാണെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ നിങ്ങൾ 6 മുതൽ 15 വയസ്സുവരെയുള്ള ഒരു ആൺകുട്ടികളുടെ ഹോസ്റ്റലിൽ വളരുമ്പോൾ, മറ്റ് സ്ത്രീ അധ്യാപകരെ ഒഴികെ, നിങ്ങൾ ഒരു പെൺകുട്ടിയെ കണ്ടിട്ടില്ല, ഇത് സംഭവിക്കുന്നു. ദൂരെ നിന്ന് പെൺകുട്ടികളെ കാണുന്നത് ഒരു സങ്കൽപ്പമായി തോന്നി,'' അദ്ദേഹം പറഞ്ഞു.
വിജയ് തുടർന്നു, ''പെൺകുട്ടികൾക്ക് അതൊരു രസകരമായ കാര്യമായി തോന്നിയതുകൊണ്ടാകാം, അവർ എന്നെ അടുത്തേക്ക് വിളിച്ച് സംസാരിക്കുമായിരുന്നു. അവരുടെ കണ്ണുകളിലേക്ക് നേരിട്ട് നോക്കാൻ എനിക്ക് പേടിയായിരുന്നതുകൊണ്ട്, ജനാലയ്ക്ക് പുറത്തേക്ക് നോക്കിയാണ് ഞാൻ സംസാരിച്ചിരുന്നത്. അപ്പോൾ എന്റെ ഹൃദയം വേഗത്തിൽ മിടിക്കും. എന്നാൽ, ഇന്റർമീഡിയറ്റ് രണ്ടാം വർഷത്തിന് ശേഷം എപ്പോഴോ ഞാൻ ചിന്തിച്ചു, എന്തിനാണ് ഇത്രയധികം പേടിക്കുന്നത് എന്ന്. അങ്ങനെ ബി.കോമിന് ചേർന്നപ്പോൾ, കണ്ടുമുട്ടിയ ആദ്യത്തെ സുന്ദരിയായ പെൺകുട്ടിയോട് ഞാൻ ചെന്ന് സംസാരിച്ചു''.
രശ്മിക തന്റെ അനുഭവം പങ്കുവെച്ചതിങ്ങനെ, ''ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഉണ്ടായിരുന്നു എന്റെ സ്‌കൂളിൽ. അവർ നിങ്ങളെ മോശം കാര്യങ്ങൾ വിളിക്കാതിരിക്കാൻ നിങ്ങൾ അവരുടെ പാരമ്പര്യങ്ങൾ അനുസരിച്ചു ജീവിക്കണം. ഇന്നത്തെ ഞാൻ പലതും അതിജീവിക്കുന്നത് അന്നത്തെ അനുഭവങ്ങളിൽനിന്നാണ്''.
രശ്മികയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടം ആളുകളോട് ഇംഗ്ലീഷിൽ സംസാരിക്കുകയായിരുന്നു, കാരണം കുട്ടിക്കാലത്ത് ആദ്യമായി പഠിച്ച ഭാഷ തമിഴായിരുന്നു. ''ഞാൻ കൂർഗിലെ ഈ ഹോസ്റ്റലിൽ വന്നപ്പോൾ പെട്ടെന്ന് ആരോ എന്നോട് ഇംഗ്ലീഷിൽ എന്തോ ചോദിച്ചു. എനിക്കൊന്നും പറയാൻ പറ്റാതെ നിന്നുപോയി. എനിക്ക് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞില്ല'', താരം ഓർക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Vijay Deverakonda spent his childhood from age 6 to 15 in a strict all-boys boarding school., He admitted to having a fear of talking to women or looking them in the eyes during his teens due to this isolation., Rashmika Mandanna shared her own struggles of facing isolation, accent issues, and adapting to a new language in boarding school.
Published: 07 Oct 2026, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented