ഇപ്പോഴത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും (C. Joseph Vijay) മുൻമുഖ്യമന്ത്രി ജെ.ജയലളിതയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഒരുകാലത്ത് തമിഴകത്ത് ഏറെ ചർച്ചയായിരുന്നു. 2013-ലാണ് അവർ തമ്മിലുളള പ്രശ്‌നങ്ങളുണ്ടാവുന്നത്.
വിജയ് നായകനായ 'തലൈവാ' റിലീസാവാനിരിക്കുകയായിരുന്നു. പക്ഷേ തമിഴ്‌നാട്ടിൽ അത് റിലീസിനെത്തിയില്ല. കാരണം തിരഞ്ഞ അണിയറപ്രവർത്തകർക്ക് മനസ്സിലായത്, ജയലളിതയ്ക്ക് സിനിമയോടുള്ള എതിർപ്പാണ് അതിനു കാരണമെന്നാണ്. സിനിമയിലെ ഒരു ടാഗ് ലൈൻ സർക്കാരിനെതിരെയുള്ള മുദ്രാവാക്യമായിട്ടാണ് ജയലളിത കണ്ടത്. അങ്ങനെയാണ് അവർ സിനിമയ്‌ക്കെതിരെ തിരിയുന്നത്. പിന്നാലെ അത് വിജയ്‌ക്കെതിരെയുള്ള എതിർപ്പുമായി. പിന്നാലെ പല തരത്തിൽ വിജയ് അപമാനിക്കപ്പെട്ടു.
Also Read
എന്നാൽ, ഇതിനെല്ലാം മുമ്പ് ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ.യ്ക്കായി തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു വിജയ്. വിജയ്‌യുടെ പിതാവും ചലച്ചിത്രകാരനുമായ എസ്.എ.ചന്ദ്രശേഖറും ജയലളിതയും തമ്മിലുള്ള ചർച്ചയാണ് ഇങ്ങനൊരു പിന്തുണയിലേക്ക് നയിച്ചത്. തന്റെ മകന്റെ പേരിലുള്ള 'ഇളയ ദളപതി വിജയ് മക്കൾ ഇയക്കം' എന്ന ആരാധകപ്രസ്ഥാനവും ജയലളിതയുടെ പാർട്ടിയെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. ഏകദേശം അതേ സമയത്തുതന്നെയാണ് വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതെന്നും പറയപ്പെടുന്നു. ഏകദേശം 90,000-ത്തോളം ഫാൻ ക്ലബുകൾ ഒരുമിച്ചുചേർത്താണ് വിജയ് മക്കൾ ഇയക്കത്തിന് തുടക്കമിടുന്നത്. എന്നാൽ അന്നെല്ലാം തന്റെ ശ്രദ്ധമുഴുവൻ സിനിമയിലാണെന്ന് ഉറപ്പിച്ചുപറഞ്ഞു വിജയ്.
അതിനുപിന്നാലെയാണ് 2011-ൽ പാർട്ടിക്കായി വിജയ് സജീവമായി രംഗത്തെത്തിയത്. പാർട്ടിക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ ആരാധകരും പാർട്ടിയുടെ വിജയത്തിനായി പ്രവർത്തിച്ചു. എന്നാൽ 2016 ആയപ്പോഴേക്കും വിജയ്, തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഏർപ്പെടരുതെന്ന് തന്റെ ഫാൻ ക്ലബുകളോട് അദ്ദേഹം നിർദേശിക്കുകയും ചെയ്തു.
പിന്നീട് 2024-ലാണ് വിജയ് തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയപാർട്ടിക്ക് തുടക്കമിടുന്നത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാർട്ടി മത്സരിക്കുന്നത്. 234 സീറ്റുകളിലേക്കാണ് പാർട്ടി മത്സരിച്ചത്. അതിൽ 108 സറ്റുകളിലും അവർ വിജയിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Historical political conflict between Vijay and Jayalalithaa during the 2013 Thalaiva release. Vijay's early support for AIADMK through his fan movement, Vijay Makkal Iyakkam.
Published: 29 Jul 2026, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented