ഇക്കഴിഞ്ഞ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഞെട്ടിക്കുന്ന വിജയമാണ് തമിഴക വെട്രി കഴകം (TVK) നേടിയത്. വെറും രണ്ടുവർഷം മാത്രം പ്രായമുള്ള പാർട്ടിയുടെ വിജയം സർവരെയും അദ്ഭുതപ്പെടുത്തുകയും ചെയ്തു. 2024 ഫെബ്രുവരി രണ്ടിനാണ് പാർട്ടി സ്ഥാപിതമാവുന്നത്. പനൈയൂരിലാണ് ആസ്ഥാനം. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി തീരുമാനിക്കുകയും ചെയ്തു. അതിന്റെ മുന്നോടിയായി പാർട്ടി പ്രസിഡന്റും നടനുമായ വിജയ്, അഭിനയം നിർത്തി.
234 സീറ്റുകളിലേക്കാണ് ടി.വി.കെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പാർട്ടി പ്രസിഡന്റ് വിജയ് രണ്ടുസീറ്റുകളിൽനിന്നാണ് ജനവിധി തേടിയത്. 108 സീറ്റുകളിൽ വിജയിച്ച് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയും ചെയ്തു. പിന്നാലെ മറ്റ് പാർട്ടികളുടെ പിൻബലത്തോടെ, വിജയ് മന്ത്രിസഭ അധികാരമേറ്റു.
Also Read
അതിനുശേഷം ജനപ്രിയനടപടികളുമായി തമിഴ്‌നാട്ടിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പിനുശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയിൽ കഴിഞ്ഞ ദിവസമാണ് വിജയ് പങ്കെടുത്തത്. പ്രസംഗത്തിനിടയിൽ അദ്ദേഹം ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പാർട്ടികളെ വിമർശിക്കുകയും ചെയ്തു.
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഇതിഹാസ നടനുമായ എം.ജി. രാമചന്ദ്രൻ (എം.ജി.ആർ) പോലും തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ ടി.വി.കെ.യുടേതുപോലുള്ള വലിയ വിജയം നേടിയിട്ടില്ലെന്ന് വിജയ് അവകാശപ്പെട്ടു. എന്നാൽ, താൻ സ്വയം എം.ജി.ആറുമായി ഉപമിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എം.ജി.ആർ, അണ്ണാദുരൈ, പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ എന്നിവർ തെളിച്ച പാതയിലൂടെ നടക്കാനാണ് തനിക്ക് താത്പര്യമെന്നും വിജയ് പറഞ്ഞു.
''മുൻ മുഖ്യമന്ത്രി എം.ജി.ആർ പോലും തന്റെ ആദ്യ തിരഞ്ഞെടുപ്പിൽ ഇത്രയും വോട്ട് നേടിയിട്ടില്ലെന്ന് പലരും പറഞ്ഞു. എന്നിട്ടും നിങ്ങൾ ടിവികെയ്ക്ക് വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഞാൻ എന്നെ എംജിആറുമായി താരതമ്യം ചെയ്യുന്നില്ല. എംജിആർ എംജിആറാണ്. എംജിആർ, അണ്ണ, പെരിയാർ എന്നിവർ കാണിച്ചുതന്ന പാതയിൽ പ്രവർത്തിക്കാൻ വന്ന നിങ്ങളുടെ വിജയ് ആണ് ഞാൻ'', അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
''ഞാൻ അധികാരമേറ്റിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുള്ളൂ. എന്നിട്ടും ആറ് മാസം മിണ്ടാതിരിക്കുമെന്ന് അവകാശപ്പെട്ടവർക്ക് ആറ് ദിവസം പോലും മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. വർഷങ്ങളായി നിങ്ങളെ വഞ്ചിച്ചുകൊണ്ടിരുന്ന രണ്ട് പാർട്ടികളെ നിരസിച്ചുകൊണ്ട്, നിങ്ങൾ നിങ്ങളുടെ വിജയ്‌നെ, നിങ്ങളുടെ ജ്യേഷ്ഠനെ, നിങ്ങളുടെ ഇളയ സഹോദരനെ തിരഞ്ഞെടുത്തു. നിങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ വന്നയാളാണ്. നിങ്ങൾ എന്നെ മുഖ്യമന്ത്രിയല്ല, മറിച്ച് നിങ്ങളുടെ പ്രഥമ സേവകനാക്കി''.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: TVK became the single largest party with 108 seats in the 2026 elections. Vijay transitioned from cinema to politics to become the Chief Minister., Vijay emphasized following the path of MGR, Annadurai, and Periyar.
Published: 02 Jun 2026, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented