ഇന്ത്യന്‍ ഗുസ്തി താരം ഗ്രേറ്റ് ഖലി (ദലിപ് സിങ് റാണ) ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി ആംഗെയെ പൊക്കിയെടുത്ത വീഡിയോ വൈറലാവുകയാണിപ്പോള്‍. ഒറ്റക്കൈയില്‍ ജ്യോതിയെ ഉയര്‍ത്തുന്ന ഖലിയെ ദൃശ്യങ്ങളില്‍ കാണാം. ഖലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും വളരെ വേഗത്തില്‍ വീഡിയോ വൈറലായി.
126 ദശലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ആയിരത്തിലേറെപ്പേര്‍ കമന്റുകളുമായെത്തി. ഇരുവരും തമ്മിലുള്ള വലിപ്പവ്യത്യാസം കണ്ട് ശരിക്കും അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അതേസമയം, ഒട്ടേറെപ്പേര്‍ ഖലിയുടെ പ്രവര്‍ത്തിയെ കമന്റുകളിലൂടെ വിമര്‍ശിച്ചു.
'ജ്യോതി ഒരു മുതിര്‍ന്ന സ്ത്രീയാണ്. അവളെ അങ്ങനെ പിടിക്കുന്നത് ശരിയാണോ?' എന്നാണ് ഒരാള്‍ ചോദിക്കുന്നത്. ദൃശ്യം അസ്വസ്ഥതയുണ്ടാക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്നും ഒരു കളിപ്പാട്ടം പോലെയാണ് ഖലി ജ്യോതിയെ കൈകാര്യം ചെയ്തതെന്നും അവള്‍ ഒരു ജീവിയാണ്, ഇങ്ങനെ പെരുമാറരുത്, അവള്‍ അസ്വസ്ഥയാണ് തുടങ്ങി കമന്റുകള്‍ നീളുന്നു. ഇത് ആരെയും ചിരിപ്പിക്കുന്നില്ലെന്നാണ് മറ്റൊരാളുടെ കമന്റ്.
62.8 സെന്റിമീറ്ററാണ് ജ്യോതിയുടെ ഉയരം (രണ്ടടിയും മുക്കാല്‍ ഇഞ്ചും). 30-കാരിയായ ജ്യോതി മിഷന്‍സ്‌കൈ ഇന്ത്യ ഹ്യൂമണ്‍ റൈറ്റ്സ് അസോസിയേഷന്റെ ബ്രാന്‍ഡ് അംബാസഡറാണ്.
2011ല്‍ 18-ാം വയസ്സിലാണ് ജ്യോതിക്ക് ഏറ്റവും പൊക്കം കുറഞ്ഞ വനിതയെന്ന ഗിന്നസ് റെക്കോഡ് ലഭിക്കുന്നത്. 'പ്രൈമോര്‍ഡിയല്‍ ഡ്വാര്‍ഫിസം' എന്ന ജനിതക അവസ്ഥ കാരണമാണ് ജ്യോതിയുടെ വളര്‍ച്ച മുരടിച്ചുപോയത്. സിനിമകളിലും ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ് അവരിന്ന്. ലോകമെമ്പാടും ഒട്ടേറെ ഡോക്യുമെന്ററികള്‍ക്കും മാധ്യമ ലേഖനങ്ങള്‍ക്കും ജ്യോതി വിഷയമായിരുന്നു. റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആറാം എഡിഷനില്‍ (ഹിന്ദി) പങ്കെടുത്തിട്ടുള്ള ജ്യോതി, ഇന്ത്യന്‍ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ലോണാവാലയിലെ മെഴുകുമ്യൂസിയത്തില്‍ ജ്യോതിയുടെ പ്രതിമയുണ്ട്.
Content Highlights: video of the great khali lifting world's shortest woman has 126 million views
Published: 20 May 2024, 12:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented