വസ്ത്രങ്ങളിൽ ആരും പ്രതീക്ഷിക്കാത്ത ഫാഷൻ പരീക്ഷണങ്ങൾ നടത്തി ഇൻസ്റ്റഗ്രാമിലൂടെ പ്രശസ്തയായ വ്യക്തിയാണ് ഉർഫി ജാവേദ്. ഭയമില്ലാതെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ശീലവും ഇൻഫ്ലൂവൻസർ കൂടിയായ ഉർഫിക്ക് ആരാധകരെ സമ്മാനിച്ചു. ശരീരം നന്നായി മെലിഞ്ഞുകിട്ടാൻ പട്ടിണി കിടന്ന സമയത്തെപ്പറ്റി തുറന്നുപറയുകയാണ് ഉർഫിയിപ്പോൾ.
ബോഡി ഡിസ്മോർഫിയയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും തനിക്കുണ്ടായിരുന്നുവെന്ന് യൂട്യൂബ് ഷോയിൽ അൻഷുല കപൂറുമായി നടത്തിയ സംഭാഷണത്തിൽ ഉർഫി പറഞ്ഞു. ശരീരത്തെക്കുറിച്ച് തെറ്റായ ധാരണകളായിരുന്നു, അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചു.
ഒരു വ്യക്തി തന്റെ രൂപത്തിലെ പോരായ്മകളെപ്പറ്റി അമിതമായി ആശങ്കപ്പെടുന്ന മാനസികാവസ്ഥയാണ് ബോഡി ഡിസ്‌മോർഫിക് ഡിസോർഡർ (ബിഡിഡി) അഥവാ ബോഡി ഡിസ്‌മോർഫിയ. ഏത് പ്രായത്തിലുള്ളവർക്കും ബിഡിഡി ഉണ്ടാകാമെങ്കിലും, കൗമാരക്കാരിലും ചെറുപ്പക്കാരിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. "മൂന്നോ നാലോ വർഷം മുൻപാണ് എനിക്ക് ബോഡി ഡിസ്മോർഫിയ വന്നത്, ഞാൻ പട്ടിണി കിടക്കുകയായിരുന്നു. എനിക്ക് മെലിഞ്ഞ ഒരാളാകണമായിരുന്നു, തീരെ മെലിഞ്ഞ ഒരാൾ. അതുകൊണ്ട് ഞാൻ ഭക്ഷണം നിർത്തി. ദിവസവും മൂന്നോ നാലോ ചിക്കൻ കഷണങ്ങൾ മാത്രം കഴിക്കും."
എന്നാൽ, ഇതിനെല്ലാം മാനസികമായി വലിയ വില നൽകേണ്ടിവന്നെന്നും അവർ പറയുന്നു. മാനസികമായി തകർന്നുപോയി, എപ്പോഴും ദേഷ്യത്തിലും വെറുപ്പിലുമായിരുന്നു. ആരെങ്കിലും സംസാരിച്ചാൽ, 'നീ എന്തിനാ എന്നോട് സംസാരിക്കുന്നത്?' എന്ന മട്ടിലായിരുന്നു പ്രതികരണം- അവർ വെളിപ്പെടുത്തി. ഭാഗ്യവശാൽ, താനിപ്പോൾ ആരോഗ്യകരമായ ഒരവസ്ഥയിലാണുള്ളതെന്നും ഉർഫി പറഞ്ഞു. ജിമ്മിൽ പോയി ഭാരമെടുത്തുതുടങ്ങി. നന്നായി ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇപ്പോൾ മെലിയുന്നതിനെപ്പറ്റി യാതൊരു ചിന്തയുമില്ല, ശക്തിക്കും സ്വയം അംഗീകാരത്തിനും പ്രാധാന്യം നൽകുന്ന മാനസികാവസ്ഥയിലേക്ക് മാറിയതിനെക്കുറിച്ച് അവർ വിശദീകരിച്ചു.
'ദി ട്രെയ്റ്റേഴ്സ്' എന്ന റിയാലിറ്റി ഷോയിൽ അൻഷുലയും ഉർഫിയും ഒന്നിച്ചുണ്ടായിരുന്നു. അവിടുത്തെ അനുഭവങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. സെറ്റിൽ വെച്ച് ഉർഫി തുടക്കത്തിൽ മധുരം കഴിക്കുന്നത് ഒഴിവാക്കിയിരുന്നെന്നും എന്നാൽ പിന്നീട് നേരെ വിപരീതമായെന്നും അൻഷുല പറഞ്ഞു. “ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ഉർഫി മധുരപലഹാരങ്ങൾ മണത്തുനോക്കുകയേ ഉണ്ടായിരുന്നുള്ളൂ, എന്നാൽ മൂന്നാം ദിവസം മുതൽ 'എനിക്ക് മധുരം മാത്രം മതി' എന്നായി," അൻഷുല ചിരിച്ചുകൊണ്ട് പറഞ്ഞു. ഷൂട്ടിനിടെ താൻ മാനസിക സമ്മർദ്ദം കാരണം മധുരപലഹാരങ്ങളെല്ലാം കഴിച്ചുതീർക്കുകയായിരുന്നെന്ന് ഉർഫിയും തുറന്നുസമ്മതിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Uorfi Javed opens up about her past struggles with body dysmorphia, harmful eating habits, and her journey to recovery.
Published: 27 Jul 2025, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented