മേഘാലയയിലെ ഗാരോ കുന്നുകൾ, ലോകത്തിലെ ഏറ്റവും ഈർപ്പമുള്ള സ്ഥലങ്ങളിലൊന്നാണിത്. ഇവിടെ കൂടുതലായും താമസിക്കുന്നത് ഗാരോ വംശജരാണ്. മേഘാലയയിലെ രണ്ടാമത്തെ വലിയ തദ്ദേശീയ ജനവിഭാഗമാണിത്, പ്രാദേശിക ജനസംഖ്യയുടെ മൂന്നിലൊന്ന് വരും ഗാരോ വംശജർ. ഒട്ടേറെ കൗതുകങ്ങളും പ്രത്യേകതകളുമുണ്ട് ഇവർക്ക്.
സ്ത്രീകൾക്കാണ് ഇവിടെ പ്രാധാന്യം കൂടുതൽ. പരമ്പരാഗതമായി ഇളയമകൾക്കാണ് അമ്മയുടെ സ്വത്ത് ലഭിക്കുക. പ്രായപൂർത്തിയാകുന്നതോടെ ആൺകുട്ടികൾ വീട്ടിൽനിന്ന് ഇറങ്ങേണ്ടിവരും. ഗ്രാമത്തിലെ ബാച്ചിലർ ഡോർമിറ്ററികളിലാവും പിന്നീട് ഇവരുടെ താമസം. അവിടെനിന്ന് അവർക്ക് കായികപരമായുള്ള പരിശീലനം ലഭിക്കും. അതിനൊപ്പം മുളകൊണ്ടുള്ള കുട്ടകളുണ്ടാക്കാനും പഠിപ്പിക്കും.
വിവാഹശേഷം ഭാര്യയുടെ വീട്ടിലേക്ക് മാറ്റും താമസം. ഇങ്ങോട്ടേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ല. അത് ലംഘിക്കപ്പെട്ടാൽ, അവൾ കളങ്കപ്പെട്ടവളായി മുദ്രകുത്തപ്പെടും. സ്ത്രീകളും പുരുഷൻമാരും ഒരുപോലെ ആഭരണങ്ങൾ ധരിക്കും. കമ്മലും മാലയും വളയും മോതിരവും ഇരുകൂട്ടരും അണിയാറുണ്ട്.
വംശത്തിനുള്ളിൽനിന്ന് തന്നെയുള്ള വിവാഹം ഇവർക്കിടയിൽ നിഷിദ്ധമാണ്. അങ്ങനെ ചെയ്താൽ ശിക്ഷയുമുണ്ട്. വിവാഹകാര്യത്തിലും ഒരു പ്രത്യേകതരം ആചാരമാണവരുടേത്. വരനെ വധുവിന്റെ കുടുംബക്കാരെല്ലാം ചേർന്ന് പിടിച്ചുകെട്ടും. എന്നിട്ടാണ് വിവാഹം കഴിപ്പിക്കുന്നത്. വധുവിനിഷ്ടപ്പെട്ട വരനെയാണ് ഇങ്ങനെ പിടിച്ചുകെട്ടുന്നത്.
ഗാരോ പെൺകുട്ടികൾക്ക് അവരുടെ ഗ്രാമത്തിനകത്തോ പുറത്തോ ഉള്ള ഇഷ്ടമുള്ള ആൺകുട്ടികളെ കണ്ടെത്താം. ആണിനെ ഇഷ്ടപ്പെട്ടാൽ, അവളത് അച്ഛനെയും സഹോദരൻമാരെയും അറിയിക്കുകയായി. വരന് ഇക്കാര്യം അറിയണമെന്നില്ല. അതുമാത്രമല്ല, ഒറ്റത്തവണയല്ല പിടിച്ചുകെട്ടുന്നത്. പയ്യന് താത്പര്യമില്ലാത്ത സന്ദർഭങ്ങളിലാണ് ഒട്ടേറെ തവണ ഈ പിടിച്ചുകെട്ടൽ ആചാരം നടക്കും. എവിടെവെച്ചു വേണമെങ്കിലും പിടിച്ചുകെട്ടിക്കൊണ്ടുപോകാം. നേരെ പെൺകുട്ടിയുടെ വീട്ടിലേക്കാണ് കൊണ്ടുവരുന്നത്. അതുകഴിഞ്ഞ് തിരിച്ചുവിടുകയും ചെയ്തു. പയ്യന് തീരുമാനമെടുക്കാനുള്ള കുറച്ചുസമയം കൊടുക്കുകയും ചെയ്യും. എന്നാൽ, തീരുമാനമാകുന്നതുവരെ മറ്റൊരു വിവാഹം കഴിക്കാൻ പാടില്ല. പയ്യന് താത്പര്യമില്ലെങ്കിൽ അതിന് വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കുകയും വേണം. എന്നാൽ, ഇന്ന് ഈ ആചാരം ഏകദേശം അവസാനിച്ച നിലയിലാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: from bachelor dormitories to groom capture, exploring the life of garo people in meghalaya
Published: 06 Jul 2025, 04:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented