സി. പ്രേംകുമാറിന്റെ സംവിധാനത്തിൽ 2018-ൽ പുറത്തിറങ്ങിയ '96' എന്ന ചിത്രത്തിൽ തൃഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് 'ജാനകി' എന്നായിരുന്നു. പ്രിയ ഗായിക എസ്. ജാനകിയുടെ വിയോഗവാർത്തയ്ക്ക് പിന്നാലെ, സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ജാനകിയമ്മയെ നേരിൽ കണ്ടതിന്റെ മനോഹരമായ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് തൃഷ. കഴിഞ്ഞ ദിവസമായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ജാനകിയമ്മ അന്തരിച്ചത്.
സിനിമയിലെ തന്റെ ഐക്കോണിക് വേഷമായ മഞ്ഞ കുർത്തി ധരിച്ച് ജാനകിയമ്മയെ കെട്ടിപ്പിടിച്ചുനിൽക്കുന്ന ചിത്രങ്ങളാണ് തൃഷ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. "എന്റെ ഏറ്റവും സവിശേഷമായ ഒരു സിനിമയിൽ നിങ്ങളുടെ പേര് വഹിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയായി ഞാൻ കാണുന്നു. എന്നാൽ അതിനേക്കാളൊക്കെ ഉപരി, നിങ്ങളെ അറിയാൻ കഴിഞ്ഞതും നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞതും ഞാൻ എന്നെന്നും നെഞ്ചോട് ചേർക്കും. ഏറ്റവും മികച്ച കലാകാരന്മാർ എപ്പോഴും ഏറ്റവും വിനയമുള്ളവരായിരിക്കുമെന്ന് എന്നെ ഓർമ്മിപ്പിച്ചതിന് നന്ദി. ജാനകിയമ്മേ, ഞാൻ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും," തൃഷ കുറിച്ചു.
Also Read
ജാനകിയമ്മയുടെ വിയോഗത്തിന് പിന്നാലെ '96' സിനിമയിൽ നിന്നും ഒഴിവാക്കിയ ഒരു രംഗം ആരാധകർ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാക്കുകയാണ്. സിനിമയിൽ ജാനകിയമ്മ അതിഥി വേഷത്തിൽ എത്തുന്നതായിരുന്നു ഈ രംഗം. ചിത്രത്തിൽ വിജയ് സേതുപതിയുടെ കഥാപാത്രമായ റാമും തൃഷയുടെ ജാനുവും കൂടി ജാനകിയമ്മയുടെ വീടിനുള്ളിൽ എത്തുന്നതും, ജാനു നിങ്ങളുടെ പാട്ടുകൾ നന്നായി പാടുമെന്ന് റാം പറയുന്നതുമാണ് രംഗം. വീഡിയോയുടെ ഒടുവിൽ, തൃഷയുടെ കഥാപാത്രത്തിന്റെ യഥാർത്ഥ പേര് 'എസ്. ജാനകി ദേവി' എന്നാണെന്ന് അറിയുമ്പോൾ ഗായിക സന്തോഷിക്കുന്നതും കാണാം.
ഈ രംഗത്തിന് ഡബ്ബ് ചെയ്യാൻ വളരെ എളുപ്പമായിരുന്നുവെന്നും ജാനകിയമ്മയോടുള്ള ആദരസൂചകമായിട്ടാണ് ചിത്രത്തിൽ കഥാപാത്രത്തിന് ആ പേരിട്ടതെന്നും ചിത്രത്തിൽ തൃഷയ്ക്ക് ശബ്ദം നൽകിയ ഗായിക ചിന്മയി ശ്രീപദ മുൻപ് പറഞ്ഞിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലുമായി ആയിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച എസ്. ജാനകിയുടെ വിയോഗത്തിൽ സിനിമാ ലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Trisha pays tribute to the legendary singer S. Janaki after her passing on July 11., Trisha reflects on the honor of playing a character named 'Janaki' in the film 96., Viral social media discussions highlight a deleted scene from 96 featuring S. Janaki., Chinmayi Sripada confirms the character was named Janu as a tribute to the singer.
Published: 12 Jul 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented