സിനിമയേക്കാൾ ദൈർഘ്യമുള്ളതുകൊണ്ട് സംഭവങ്ങളെ വിശദമായി ആവിഷ്കരിക്കാൻ വെബ്‌സീരീസുകൾക്ക് കഴിയും. ചരിത്രമാകട്ടെ, പുസ്തകങ്ങളുടെ ദൃശ്യാവിഷ്കാരമാകട്ടെ വെബ്‌സീരീസുകൾ പൂര്ണനീതി പുലർത്തും. ക്രൈം വെബ് സീരീസുകൾക്ക് ആരാധകരുണ്ടാകാനുള്ള കാരണവും ഈ സൂക്ഷ്മതയും വിശദീകരണരീതിയുമാണ്. ലോകത്തെ ഞെട്ടിച്ച ക്രൈമുകളെക്കുറിച്ചുള്ള മൂന്ന് ഹിറ്റ് സീരീസുകൾ പരിചയപ്പെടാം. ലോകചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധ പരമ്പരക്കൊലയാളികളില്‍ ഒരാളായിരുന്നു ജെഫ്രി ഡാമര്‍. കാഴ്ചയില്‍ ശാന്തനും സുന്ദരനുമായിരുന്ന അയാള്‍ മുപ്പത്തിയൊന്നു വയസ്സിനിടെ കൊന്നൊടുക്കിയത് പതിനാറോളം യുവാക്കളെ. ഇയാളുടെ ജീവിതത്തെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്ത സീരീസാണ് 'ഡാമര്‍ - മോണ്‍സ്റ്റര്‍: ദ ജെഫ്രി ഡാമര്‍ സ്റ്റോറി'. റയാന്‍ മുര്‍ഫി, ഇവാന്‍ ബ്രെണ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇവാന്‍ പീറ്ററാണ് ജെഫ്രി ഡാമറായി വേഷമിടുന്നത്. 
2. ദ സെര്‍പ്പന്റ്
ഒരുകാലത്ത് ഇന്ത്യയിലും യൂറോപ്പിലും മരണത്തിന്റെ ഭീതിവിതച്ച ചാള്‍സ് ശോഭ്രാജ്. കൊന്നും കവര്‍ച്ചചെയ്തും കിട്ടുന്ന സമ്പത്ത് ആഡംബരജീവിതത്തിനായി ഉപയോഗിച്ച കൊടും കുറ്റവാളി. 1972-നും 1976-നും ഇടയില്‍ പന്ത്രണ്ടുപേരെ ശോഭ്രാജ് കൊന്നുതള്ളിയെന്നാണ് ഔദ്യോഗിക കണക്കുകളില്‍. എന്നാല്‍ മുപ്പതിലേറെയാളുകള്‍ ഇയാളുടെ ക്രൂരതയ്ക്കിരയായിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍ പറയുന്നത്. 1976-ല്‍ ഇന്ത്യ ശോഭ്രാജിനെ 21 വര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട്പുറത്തിറങ്ങി ഫ്രാന്‍സിലേക്കു കടന്നു. 2003-ല്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ നേപ്പാളിലെത്തിയപ്പോഴാണ് പിടിയിലായത്.
ഇരുപതുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം ശോഭ്രാജ് നേപ്പാളില്‍നിന്ന് 2022-ല്‍ സ്വതന്ത്രനായ വാര്‍ത്തയറിഞ്ഞവരില്‍ ഒട്ടുമിക്കവരും, ഇനിയുള്ള കാലം ഇയാളുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ആശങ്കപ്പെട്ടിട്ടുണ്ടാകാം. ആസമയത്തുതന്നെയാണ് ശോഭ്രാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ 'ദ സെര്‍പ്പന്റ്' എന്ന വെബ് സീരീസ് ചര്‍ച്ചയായത്. ടോം ഷാങ്ക്ലാന്‍ഡ്, ഹാന്‍സ് ഹെര്‍ബോട്ട്‌സ് എന്നിവര്‍ സംവിധാനംചെയ്ത ഈ വെബ് സീരീസ് 8 എപ്പിസോഡുകളായാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്. തഹര്‍ റഹിം, ജെന്ന കോള്‍മാന്‍, അമേഷ് എഡീശ്വര, ബില്ലി ഹൗലെ എന്നിവരാണ് സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശോഭ്രാജിന്റെ അസാധാരണമായ ജീവിതത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും വെളിച്ചം വീശുകയാണ് ദ സെര്‍പ്പന്റ്.
1989 ഓഗസ്റ്റ് 20. കാലിഫോര്‍ണിയയിലെ ബെവേളി ഹില്‍സിലെ പോലീസ് എമര്‍ജന്‍സി നമ്പറിലേക്ക് ഒരു കോള്‍ വന്നു. മറുതലയ്ക്കല്‍ ലെയ്ല്‍ മെന്‍ഡസ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു യുവാവിന്റെ ഭയാനകമായ കരച്ചില്‍: ''രക്ഷിക്കൂ, ആരോ ഞങ്ങളുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയിരിക്കുന്നു.'' ബെവേളി ഹില്‍സിലെ പ്രമുഖ വ്യവസായി ഹൊസേ മെന്‍ഡസിന്റെ വീട്ടില്‍നിന്നായിരുന്നു കോള്‍. പോലീസും പാരാ മെഡിക്കല്‍ സംഘവും വീടിനകത്ത് പ്രവേശിച്ചപ്പോള്‍ അതിഭീകരമായ കാഴ്ചയാണ് വരവേറ്റത്. ടി.വി. മുറിയില്‍ ശരീരം മുഴുവന്‍ വെടിയേറ്റ് പരിക്കേറ്റ ഹൊസേ മെന്‍ഡസും ഭാര്യ കിറ്റി മെന്‍ഡസും. ഇവരുടെ കൊലപാതകികളിലേക്കുള്ള അന്വേഷണം ചെന്നെത്തുന്നത് അതിവിചിത്രമായ ചില സംഭവങ്ങളിലേക്കാണ്. അമേരിക്കയിലെ ഏറ്റവും ഹൈ പ്രൊഫൈല്‍ കേസുകളിലൊന്നായിരുന്നു മെന്‍ഡസ് ദമ്പതിമാരുടെ കൊലപാതകം. ഇതിനെ ആസ്പദമാക്കി റയാന്‍ മര്‍ഫി, ഇയാന്‍ ബ്രെണ്ണന്‍ എന്നിവര്‍ ഒരുക്കിയ സീരീസാണ് 'മോണ്‍സ്റ്റേഴ്സ്: ദ ലെയ്ല്‍ ആന്‍ഡ് എറിക് മെന്‍ഡസ് സ്റ്റോറി'. കൂപ്പര്‍ കോച്ച്, നിക്കോളാണ് അലക്‌സാണ്ടര്‍ എന്നിവരാണ് സീരീസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
(തയ്യാറാക്കിയത്; അനുശ്രീ മാധവന്‍)
Content Highlights: three popular crime web series- the serpent,dahmer,monsters
Published: 02 Feb 2025, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented