ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം 'ടോക്സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺഅപ്സ്'(Toxic movie) തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നായകനായ യഷിൻ്റെ യഥാർത്ഥ വ്യക്തിത്വവും അദ്ദേഹത്തോടൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് സഹതാരം താര സുതാരിയ. 'ദി മെയിൽ ഫെമിനിസ്റ്റ്' പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിലാണ് താര യഷിനെക്കുറിച്ച് സംസാരിച്ചത്.
ചിത്രത്തിൽ ദേഷ്യക്കാരനും മാസ്സ് ആൽഫ മെയിലുമായ കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം തികച്ചും വ്യത്യസ്തനായ വ്യക്തിയാണെന്ന് താര പറയുന്നു. "തന്നേക്കാൾ ഉപരി മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്ന, വളരെ സെൻസിറ്റീവ് ആയ വ്യക്തിയാണ് യഷ്. സിനിമാ മേഖലയിൽ ഇത്തരത്തിലുള്ള ആളുകളെ കാണുന്നത് വളരെ അപൂർവ്വമാണ്. ഞാൻ കണ്ടിട്ടുള്ള മറ്റാരിൽ നിന്നും വ്യത്യസ്തനായ, മറ്റുള്ളവരുടെ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം," താര വ്യക്തമാക്കി.
Also Read
അഭിമുഖത്തിനിടയിൽ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ചും താര സംസാരിച്ചു. സോഷ്യൽ മീഡിയയിൽ നടിമാർ നേരിടുന്ന അനാവശ്യ താരതമ്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് താര പറഞ്ഞതിങ്ങനെ:
"ഞങ്ങളുടെ ഇൻഡസ്ട്രിയിലെ ഓരോ നടിയും വേറിട്ട കഥാപാത്രങ്ങളാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യാനാകില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ നടിമാരെ നിരന്തരം പരസ്പരം താരതമ്യം ചെയ്യുന്നത് കാണാം. എന്നാൽ നടന്മാരുടെ കാര്യത്തിൽ ഇതാരും ചെയ്യാറില്ല. 'ഈ നടനാണോ അതോ ആ നടനാണോ മികച്ചത്' എന്ന തരത്തിലുള്ള ചർച്ചകൾ ഞാൻ കണ്ടിട്ടേയില്ല."
ഗീതു മോഹൻദാസും യഷും ചേർന്ന് രചന നിർവ്വഹിച്ച 'ടോക്സിക്' ആഗസ്റ്റ് 26-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ 'റെബേക്ക' എന്ന കഥാപാത്രത്തെയാണ് താര സുതാരിയ അവതരിപ്പിക്കുന്നത്. താരയ്ക്ക് പുറമെ നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tara Sutaria describes Yash as sensitive and caring off-screen, contrasting his aggressive 'Toxic' persona., Discussed the double standards and unfair comparisons faced by actresses on social media., Toxic released on August 26, featuring an ensemble cast including Nayanthara and Kiara Advani.
Published: 29 Aug 2026, 11:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented