ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ചിത്രത്തിലെ 'തബാഹി' എന്ന ഗാനത്തിൽ കിയാര അദ്വാനിയുമായുള്ള രംഗങ്ങളെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ അഭിപ്രായവ്യത്യാസങ്ങളാണ് ഉയർന്നുവന്നത്. സിനിമയിൽ അശ്ലീലം കലർത്തുന്നുവെന്ന ആരോപണങ്ങൾക്ക് രജത് ശർമ്മയുടെ 'ആപ് കി അദാലത്ത്' എന്ന പരിപാടിയിലൂടെ യഷ് മറുപടി നൽകിയതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
പരിപാടിക്കിടെ, സിനിമ (Toxic movie) വിൽക്കാൻ അക്രമവും അശ്ലീലവും എളുപ്പവഴിയാക്കുകയാണെന്നും ഇത് പുതിയ തലമുറ ചെയ്താൽ കുറ്റപ്പെടുത്താറില്ലേ എന്നും ഒരു പ്രേക്ഷക ചോദ്യമുന്നയിച്ചു. തലമുറകൾ തമ്മിലുള്ള ആശയവിനിമയ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും ലോകം ചെറുപ്പക്കാരുടേതാണെന്നും അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണെന്നും യഷ് (Yash) മറുപടി നൽകി. 'തബാഹി' എന്ന പാട്ടിനെക്കുറിച്ച് സംസാരിക്കവെ, അത് ഏറെ മനോഹരവും കലാപരവുമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതിനുപിന്നിൽ ഒരു സൃഷ്ടാവിന്റെ വ്യക്തമായ ഉദ്ദേശ്യവും വികാരങ്ങളുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അശ്ലീല ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ യഷ്, "അശ്ലീലം തെറ്റാണ്, ഈ സിനിമയിൽ ഞാൻ ഒരാളെ ഉമ്മ വെച്ചിട്ട് പോലുമില്ല" എന്ന് പറഞ്ഞത് സദസ്സിൽ ചിരിയുണർത്തി.
Also Read
ഇതിനിടയിൽ, 'കെ.ജി.എഫിന് മുമ്പ് യഷ് ആരായിരുന്നു?' എന്ന നിർമ്മാതാവ് അല്ലു അരവിന്ദിന്റെ പഴയ പരാമർശത്തിന് യഷിന്റെ അമ്മ പുഷ്പ അരുൺകുമാർ നൽകിയ മറുപടിയും വലിയ ശ്രദ്ധ നേടി. കെ.ജി.എഫിന് മുമ്പ് യഷ് തുടർച്ചയായി അഞ്ച് ഹിറ്റുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഒരു ബസ് ഡ്രൈവറുടെ മകനായി സ്വന്തം അധ്വാനം കൊണ്ട് ഉയർന്നുവന്നയാളാണെന്നും അമ്മ വ്യക്തമാക്കി. തങ്ങളാരും പണക്കാരായി ജനിച്ചവരല്ലെന്നും മകന്റെ വളർച്ചയിൽ അമ്മയെന്ന നിലയിൽ അഭിമാനമുണ്ടെന്നും അവർ തുറന്നടിച്ചു.
നയൻതാര, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വൻ താരനിര അണിനിരന്ന 'ടോക്സിക്' വിമർശനങ്ങൾക്കിടയിലും 200 കോടിയിലധികം കളക്ഷൻ നേടി ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Yash addressed obscenity allegations regarding the song Tabahi from Toxic on Aap Ki Adalat., Yash clarified that the film does not contain explicit scenes, mentioning there isn't even a kiss., Yash's mother, Pushpa Arun Kumar, responded to producer Allu Arvind's past comments about Yash's career before KGF., Toxic crossed the 200 crore mark at the box office despite controversies.
Published: 31 Aug 2026, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented