രോഗംമൂലം കഠിനമായ വേദനതിന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോവാന്‍ പാടുപെടുന്നവര്‍ക്ക് പല വിദേശരാജ്യങ്ങളിലും ദയാവധത്തിന് നിയമസാധുതയുണ്ട്. ആരോഗ്യസംഘത്തിന്റെയും ഡോക്ടര്‍മാരുടെയുമെല്ലാം മേല്‍നോട്ടത്തിലാണ് ഇത്തരം ദയാവധങ്ങള്‍ നടക്കാറ്. ഇപ്പോഴിതാ സ്വിറ്റ്‌സര്‍ലന്‍ഡ് ദയാവധത്തിന് പുതിയ രീതി സ്വീകരിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടമില്ലാതെ, ആവശ്യക്കാര്‍ക്ക് ബട്ടണ്‍ അമര്‍ത്തി ആത്മഹത്യ ചെയ്യാനുള്ള ക്യാപ്‌സ്യൂള്‍ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. സാര്‍കോ എന്നാണ് ഈ പോര്‍ട്ടബിള്‍ പോഡിന്റെ പേര്. ക്യാപ്‌സ്യൂളിനുള്ളില്‍ കയറിക്കിടന്ന് ഒരു ബട്ടണ്‍ അമര്‍ത്തി രോഗി ആത്മഹത്യ ചെയ്യുന്നതാണ് രീതി.
'ദയാവധത്തിന്റെ ടെസ്ല' എന്ന് വിളിക്കപ്പെടുന്ന സാര്‍കോ, സമാധാനപരമായ, വേദനയില്ലാത്ത മരണം ഉറപ്പാക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 3ഡി പ്രിന്റഡ് ക്യാപ്സ്യൂളിനുള്ളിലെ അറയിലായിരിക്കും രോഗി കിടക്കുക. കിടന്നശേഷം ഏതാനും ചോദ്യങ്ങള്‍ക്ക് മറുപടി പറയണം. അതോടെ സോഫ്റ്റ്വെയര്‍ പവര്‍ ഓണാകും. കഠിനമായ അസുഖമോ ചലനവൈകല്യങ്ങളോ കാരണം ശബ്ദത്തില്‍ ആശയവിനിമയം നടത്താനാവാത്തവര്‍ക്ക് കണ്ണിന്റെ ചലനത്തിലൂടെയും ആംഗ്യത്തിലൂടെയുമൊക്കെ യന്ത്രത്തെ സജീവമാക്കാന്‍ സാധിക്കും. ഇതിനെല്ലാം ശേഷം കൈകള്‍ കൊണ്ട് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താം. അതോടെ അറയിലെ ഓക്‌സിജന്‍ മാറി അതിവേഗത്തില്‍ നൈട്രജന്‍ നിറയും. ഓക്‌സിജന്റെ അളവ് കുറയുന്നതിനാല്‍ രോഗി ആദ്യത്തെ കുറച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബോധരഹിതനാകുകയും പത്ത് മിനിറ്റിനുള്ളില്‍ മരിക്കുകയും ചെയ്യും'-ന്യൂയോര്‍ക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാണ് 'ആദ്യ ആത്മഹത്യ?
മാസങ്ങള്‍ക്കകം തന്നെ രാജ്യത്ത് ഈ സംവിധാനം പ്രവര്‍ത്തനസജ്ജമാകുമെന്നാണ് നിര്‍മാതാക്കള്‍ അറിയിക്കുന്നത്. ആദ്യത്തെ ദയാവധം ഉടനെയുണ്ടാകുമെന്നും അവര്‍ പറയുന്നു. അതേസമയം, തീയതിയും സ്ഥലവും തീരുമാനിച്ചിട്ടില്ല. ആദ്യത്തെ ഉപയോക്താവ് ആരാണെന്നതുസംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല. ദയാവധം കഴിയുന്നതുവരെ വിശദാംശങ്ങള്‍ പരസ്യമാക്കില്ല. 50 വയസ്സില്‍ കൂടുതലുള്ളവരെയാണ് യന്ത്രം വഴി മരിക്കാന്‍ അനുവദിക്കുക. അതേസമയം, 18 വയസ്സിനു മുകളിലുള്ള ഒരാള്‍ക്ക് ഗുരുതരമായ അസുഖമുണ്ടെങ്കില്‍, പ്രായത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് നീതി നിഷേധിക്കില്ലെന്ന് സംഘം പറയുന്നു.
ആരാണ് യന്ത്രമുണ്ടാക്കിയത്?
സ്വിറ്റ്സര്‍ലന്‍ഡിലെ മനുഷ്യാവകാശ-സന്നദ്ധസംഘടനയായ ദി ലാസ്റ്റ് റിസോര്‍ട്ട്, 2019-ലെ വെനീസ് ഡിസൈന്‍ ഫെസ്റ്റിവലിലാണ് കാഴ്ചയില്‍ ബഹിരാകാശയന്ത്രമെന്നു തോന്നിക്കുന്ന സാര്‍കോ ക്യാപ്സ്യൂള്‍ ആദ്യമായി അവതരിപ്പിച്ചത്. മെഡിക്കല്‍ സഹായത്തോടുകൂടിയ മരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സംഘടനയാണിത്. ശവപ്പെട്ടിയുടെ ഇരട്ടി വലിപ്പമാണ് ക്യാപ്സ്യൂളിന്. പൂര്‍ണമായും ജീര്‍ണിക്കുന്ന വസ്തുക്കളാണ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
പരസഹായത്തോടു കൂടി മരിക്കാനാഗ്രഹിക്കുന്നവരെ അതിനനുവദിക്കണമെന്ന് വാദിക്കുന്ന ഡോ.ഫിലിപ്പ് നിറ്റ്ഷ്‌കെയാണ് യന്ത്രം വികസിപ്പിച്ചത്. ഡോ. ഡെത്ത് എന്നും അദ്ദേഹത്തിന് വിളിപ്പേരുണ്ട്. വേഗത്തിലും വേദനയില്ലാതെയും മരിക്കാന്‍ യന്ത്രം സഹായിക്കുമെന്ന് ഡോ. ഡെത്ത് അവകാശപ്പെടുന്നു. ഒറ്റത്തവണ ഉപയോഗിക്കാന്‍ ഏകദേശം 1600 രൂപയോളമാണ് ചെലവ്.
വിമര്‍ശനം
അവതരിപ്പിച്ച നാള്‍മുതല്‍, ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമര്‍ശനം സാര്‍കോയ്‌ക്കെതിരേയുണ്ട്. യന്ത്രം ഉപയോഗിക്കുന്നതിന്റെ വിശദാംശങ്ങളില്‍ അവ്യക്തതയുമുണ്ട്. 1940 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആരോഗ്യകാരണങ്ങളാലും മറ്റും സ്വമേധയാ ഉള്ള ആത്മഹത്യ നിയമവിധേയമാണ്. പക്ഷേ, സ്വിസ് ക്രിമിനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 115 പ്രകാരം ആത്മഹത്യയെ സഹായിക്കുന്നത് 'സ്വാര്‍ഥ' കാരണങ്ങളാല്‍ ചെയ്യുന്ന കുറ്റകൃത്യമാണ്. സാര്‍കോയുടെ ഉപയോഗം നിരോധിക്കണമെന്നും മറ്റൊരാളുടെ മരണത്തെ സഹായിക്കാന്‍ യന്ത്രം ഉപയോഗിക്കുന്നവരെ ശിക്ഷിക്കണമെന്നും ഒരുകൂട്ടം സ്വിസ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: switzerland set to use controversial portable suicide pods within months
Published: 19 Jul 2024, 03:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented