അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിന്റേത് കൊലപാകമാണെന്ന ഞെട്ടിക്കുന്ന അവകാശവാദവുമായി സഹോദരി ശ്വേത സിങ് കീർത്തി. അതൊരു ആത്മഹത്യയായിരുന്നില്ലെന്ന് അവർ തറപ്പിച്ചു പറയുന്നു. മാധ്യമപ്രവർത്തകൻ ശുഭങ്കർ മിശ്രയുമായുള്ള അഭിമുഖത്തിലാണ് ശ്വേതയുടെ വെളിപ്പെടുത്തൽ. രണ്ട് പേർ ചേർന്നാണ് നടനെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള രണ്ട് അതീന്ദ്രിയ ജ്ഞാനികൾ തന്നോട് പറഞ്ഞതായി അവർ പറയുന്നു.
2020 ജൂണിലെ സുശാന്തിന്റെ മരണം രാജ്യമെമ്പാടും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. വലിയ കോലാഹലങ്ങളിലേക്കും അത് വഴിതെളിച്ചു. ബോളിവുഡ് കേന്ദ്രീകരിച്ചടക്കം മുംബൈ പോലീസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നിവയുടെ നേതൃത്വത്തിൽ ഒരു കൂട്ടം അന്വേഷണങ്ങൾ തുടർന്ന് നടന്നു. ഏജൻസികളെല്ലാം നടന്റെ കൊലപാതക സാധ്യത തള്ളിക്കളഞ്ഞിരുന്നു. എന്നാൽ ഔദ്യോഗിക നിഗമനങ്ങളെ താൻ ഇപ്പോഴും ചോദ്യം ചെയ്യുന്നുവെന്നാണ് ശ്വേത പറയുന്നത്.
സുശാന്തിന്റെ മരണശേഷം അധികം വൈകാതെ, ഒരു കുടുംബ സുഹൃത്ത് വഴി യുഎസിലെ ഒരു അതീന്ദ്രിയ ജ്ഞാനി ശ്വേതയെ ബന്ധപ്പെട്ടുവത്രേ. "എനിക്ക് യുഎസിൽ സഹോദരനെപ്പോലൊരു സുഹൃത്തുണ്ട്, അവൻ അമേരിക്കൻ പൗരനാണ്. സംഭവിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോൾ അവൻ പറഞ്ഞു, 'എനിക്കൊരു ഗോഡ്മദറുണ്ട്, അവർ അഗാധമായ ധ്യാനത്തിലേക്ക്, അതായത് സമാധി അവസ്ഥയിലേക്ക് പോകുന്നയാളാണ്. ഞാൻ അവരുമായി സംസാരിക്കട്ടെ.' അങ്ങനെ അവൻ അവരെ വിളിച്ചു, അവർക്ക് ഞാനാരാണെന്നോ എന്റെ സഹോദരൻ ആരാണെന്നോ അറിയില്ലായിരുന്നു. ഞങ്ങളെക്കുറിച്ച് അവർക്കൊന്നുമറിയില്ലായിരുന്നു. എന്നാൽ അവർ പറഞ്ഞത്, ഇങ്ങനെയാണ്- 'സുശാന്ത് കൊല്ലപ്പെട്ടതാണ്. രണ്ടുപേർ വന്നിരുന്നു.'-ശ്വേത പറഞ്ഞു.
"പിന്നീട് ബോംബെയിൽ നിന്നുള്ള മറ്റൊരു അതീന്ദ്രിയ ജ്ഞാനിയും എന്നെ സമീപിച്ചു. എനിക്ക് അവരെക്കുറിച്ചും ഒന്നുമറിയില്ലായിരുന്നു. ഗോഡ്മദർ പറഞ്ഞ അതേ കാര്യം തന്നെ അവരും പറഞ്ഞു. നിങ്ങൾ തന്നെ പറയൂ, എങ്ങനെയാണ് രണ്ടുപേർക്കും ഒരേ കാര്യം പറയാൻ കഴിയുക? രണ്ടുപേരും പറഞ്ഞത് രണ്ടുപേർ വന്ന് അവനെ കൊലപ്പെടുത്തിയെന്നാണ്"- ശ്വേത കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന റിയ ചക്രവർത്തിയോ മറ്റാരെങ്കിലുമോ സുശാന്തിനെ നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കുകയോ ഭീഷണിപ്പെടുത്തുകയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ ചെയ്തതിന് തെളിവില്ലെന്നാണ് സിബിഐയുടെ ഔദ്യോഗിക ക്ലോഷർ റിപ്പോർട്ടിൽ പറയുന്നത്. റിയയുടെ ഭാഗത്തുനിന്ന് സാമ്പത്തിക ക്രമക്കേടുകൾ നടന്നതിനും ഏജൻസിക്ക് തെളിവുകൾ കണ്ടെത്താനായില്ല. എന്നാൽ, നടന്റെ കുടുംബം സിബിഐ റിപ്പോർട്ട് തള്ളുകയാണ്. ഇതൊരു കൺകെട്ട് മാത്രമാണെന്നും സിബിഐക്ക് സത്യം പുറത്തുകൊണ്ടുവരാൻ ആഗ്രഹമുണ്ടായിരുന്നില്ലെന്നുമാണ് കുടുംബം പറയുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Sushant Singh Rajput`s sister, Shweta Singh Kirti, claims psychics revealed two people murdered the late actor, questioning the official suicide conclusion.
Published: 31 Oct 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented