ദിവസങ്ങൾക്കുമുമ്പാണ് വൈറൽ ടിക്ടോക്കറും ഇൻഫ്ലൂവൻസറുമായ മൗറിസ് ജേഡൻ ഹാരിസൺ എന്ന ഗേളാലാലയുടെ അപ്രതീക്ഷിത മരണം ലോകമറിയുന്നത്. 21 വയസ്സുകാരിയായ മൗറിസ് ബോൾഡ്നെസ്സിന്റെ പേരിലും നർമം കലർന്ന സംഭാഷണങ്ങളുടെ പേരിലും ഏറെ പ്രശസ്തയായിരുന്നു. ഹെയർസ്റ്റൈലിങ് വീഡിയോകളിലൂടെയാണ് ഈ അമേരിക്കൻ ഇൻഫ്ലൂവൻസർ പ്രധാനമായും പ്രസിദ്ധയായത്. മരണവാർത്ത ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.
ഫ്ലോറിഡയിലെ ബ്രോവാർഡ് കൗണ്ടിയിലെ സ്വന്തം അപ്പാർട്ട്മെൻ്റിൽ വെച്ച് വെടിയേറ്റാണ് അവർ കൊല്ലപ്പെട്ടത്. മരണത്തിന് മണിക്കൂറുകൾക്ക് ശേഷം, 25-കാരനായ കാമുകൻ ഷാനോയ്ഡ് വൈറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനിൽ നിന്ന് മൗറിസ് പീഡനമേറ്റിരുന്നുവെന്നും ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്നും അവരുടെ വീഡിയോകളിൽ നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. ജീവന് ഭീഷണിയുണ്ടെന്നതിന് വൈകാരികമായി സൂചന നൽകുന്ന മൗറിസിന്റെ പഴയ വീഡിയോകൾ ഇൻ്റർനെറ്റിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. കാമുകൻ അവരെ ശക്തമായി നിയന്ത്രിച്ചിരുന്നുവെന്നാണ് വിവരം.
നിലവിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇതൊരു ഗാർഹിക പീഡന കൊലപാതകമായാണ് പരിഗണിക്കുന്നത്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നെന്നും പോലീസ് സൂചിപ്പിക്കുന്നു. മൂന്നുമാസം മുമ്പും മൗറിസിനു നേരെ കാമുകൻ വെടിയുതിർത്തെന്നും തലനാരിഴയ്ക്കാണ് അവർ രക്ഷപ്പെട്ടതെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ടിക് ടോക്കിൽ 263,000-ൽ അധികം ഫോളോവേഴ്‌സുണ്ട് മൗറിസിന്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും അതിവേഗം അവർ ഫോളോവേഴ്സിനെ വർധിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരുടെ ബ്യൂട്ടി ട്യൂട്ടോറിയലുകൾക്കും പല നിറങ്ങളിലുള്ള വിഗുകളെപ്പറ്റിയുള്ള വീഡിയോകൾക്കും ആരാധകർ ഒട്ടേറെയുണ്ടായിരുന്നു. മൗറിസിന്റെ കൊലപാതകത്തോടെ സ്ത്രീകൾക്കു നേരെ നടക്കുന്ന ഗാർഹികപീഡനത്തെപ്പറ്റിയും വീണ്ടും ചർച്ചകൾ സജീവമായി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn about the tragic death of TikTok creator Girlalala and why her boyfriend, Shanoyd Whyte, has been arrested for her murder. Explore the details and community reactions.
Published: 17 Nov 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented