രാജ്യം മുഴുവൻ അറിയപ്പെടുന്ന താരമാണെങ്കിലും വ്യക്തിബന്ധങ്ങളിൽ ലാളിത്യം പുലർത്തുന്ന ആളാണ് കമൽ ഹാസനെന്ന് പറയുകയാണ് മകളും നടിയുമായ ശ്രുതി ഹാസൻ. കമൽ ഹാസനിൽ നിന്നോ രജനികാന്തിൽ നിന്നോ അഭിനയത്തിൽ ഔദ്യോഗിക ഉപദേശം തേടിയിട്ടില്ലെന്ന് മാഷബിൾ ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു. പകരം, അവരെ നിരീക്ഷിച്ചാണ് (observing) കാര്യങ്ങൾ പഠിച്ചത്. "അവരിൽ രണ്ടുപേരിലും പൊതുവായി കാണുന്നത് കഠിനാധ്വാനമാണ്. 'ഞാൻ ഇത്രയധികം ജോലി ചെയ്യുന്നു, ടെൻഷനിലാണ്' എന്ന തരത്തിലുള്ള കഠിനാധ്വാനമല്ല അത്. അവർ നിശബ്ദമായി കഠിനാധ്വാനം ചെയ്യുന്നവരാണ്. അതിനുവേണ്ടിയവർ ജീവിതം സമർപ്പിക്കും. അവർ പ്രശ്നങ്ങളുണ്ടാക്കുന്നില്ല, ജോലിയും കുടുംബവും ഒരുപോലെ സംരക്ഷിക്കുന്നു. ആ ഗുണം വളരെ മനോഹരമാണ്"-ശ്രുതി പറഞ്ഞു.
അപൂർവ്വമായേ ജോലിയെക്കുറിച്ച് അച്ഛനുമായി ചർച്ച ചെയ്യാറുള്ളൂവെന്നും ശ്രുതി പറഞ്ഞു. പകരം ദൈനംദിന സംഭാഷണങ്ങളിൽ ഏർപ്പെടാറുണ്ടെന്ന് അവർ വിശദീകരിച്ചു. "ഞങ്ങൾ ഒരു സാധാരണ അച്ഛനും മകളും സംസാരിക്കുന്ന കാര്യങ്ങളൊക്കെ സംസാരിക്കും. അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ധാരാളം റീലുകളയക്കും. ചിലത് ക്രിഞ്ച് റീലുകളാണ്. അപ്പോൾ ഞാൻ പറയും, 'ഈ ആന്റി ശരിക്കും തമാശക്കാരിയല്ല, അപ്പാ' (ചിരിക്കുന്നു). അതേസമയം, അദ്ദേഹം വളരെ കലാപരമായിട്ടുള്ള കാര്യങ്ങളും അയയ്ക്കും. പിന്നെ ഒരു ചെറിയ പെൺകുട്ടി പാടുന്ന ഒരു വീഡിയോ. അത് എനിക്കുള്ള ഓർമ്മപ്പെടുത്തലാണെന്ന് എനിക്കറിയാം. അത് വളരെ മനോഹരമാണ്. ഗ്രാമങ്ങളിൽ പാചകം ചെയ്യുന്നവർ, സംഗീതജ്ഞർ, കല എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളൊക്കെ അദ്ദേഹത്തിന് വളരെ ഇഷ്ടമാണ്."-ശ്രുതി പറഞ്ഞു.
Also Read
ശ്രുതി ഹാസനും കമൽ ഹാസനും വെള്ളിത്തിരയിൽ ഇതുവരെ ഒരുമിച്ചിട്ടില്ല. എന്നാൽ 2025-ൽ 'കൂലി' എന്ന ചിത്രത്തിലൂടെ രജനികാന്തിനോടൊപ്പം ശ്രുതി അഭിനയിച്ചിരുന്നു. 46 വർഷത്തിന് ശേഷം രജനികാന്തും, കമൽ ഹാസനും ഒരുമിക്കുന്ന, ആരാധകർ ദീർഘകാലമായി കാത്തിരിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shruti Haasan shares intimate details about her relationship with father Kamal Haasan., Highlights the quiet, disciplined work ethic shared by Kamal Haasan and Rajinikanth., Reveals personal anecdotes about their casual Instagram interaction., Updates on the historic reunion of Kamal Haasan and Rajinikanth on screen.
Published: 23 Mar 2026, 12:16 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented