ഒരുകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു ശ്രുതി ഹാസന്റെ പ്ലാസ്റ്റിക് സർജറികൾ. അതിനെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് ശ്രുതിയിപ്പോൾ. 'പ്ലാസ്റ്റിക് സർജറിയുടെ ഷോപ്പ്' എന്നാണ് പലരും തന്നെ വിശേഷിപ്പിക്കുന്നതെന്നും ശ്രുതി പറയുന്നു.
''ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്, അക്കാര്യം തുറന്നുപറയാൻ എനിക്ക് യാതൊരു മടിയുമില്ല. അതുകൊണ്ടാവാം ആളുകൾ എന്നെ വിളിക്കുന്നത്, 'പ്ലാസ്റ്റിക് സർജറിയുടെ ഷോപ്പ്' എന്നാണ്. പക്ഷേ ഞാനെത്ര ചെയ്തുവെന്നും എന്തൊക്കെ ചെയ്തുവെന്നും എനിക്കറിയാം. പ്ലാസ്റ്റിക് സർജറി ചെയ്തുവെന്ന് തുറന്നുപറഞ്ഞതിന്, സത്യസന്ധതയ്ക്ക് കൊടുക്കേണ്ടി വന്ന വിലയാണത്''.
എന്നാൽ, താൻ പ്ലാസ്റ്റിക് സർജറിയെ ഒരുകാലത്തും പ്രോത്സാഹിപ്പിക്കുകയില്ലെന്നും ശ്രുതി തുറന്നുപറയുന്നു. ''എന്റെ സന്തോഷത്തിനുവേണ്ടിയാണ് ഞാൻ ഓരോന്നും ചെയ്യുന്നത്. ഇതെന്റെ ശരീരമാണ്. എനിക്കിഷ്ടമുള്ളത് ചെയ്യാം. വേണ്ടാത്തവർ ചെയ്യാതിരുന്നാൽ പോരെ? പ്ലാസ്റ്റിക് സർജറി ചെയ്തില്ലെന്ന് പല നടിമാരും പറയുന്നത് കേട്ടിട്ടുണ്ട്. അത് കള്ളമാണ്. കാരണം ആരുടെ മുഖത്തും പ്ലാസ്റ്റിക് സർജറി ചെയ്യാതെ അത്ര പെട്ടെന്ന് ഒരുപാട് മാറ്റങ്ങളുണ്ടാവില്ല''.
എന്നാൽ ഇതെല്ലാം ഓരോരുത്തരുടെ ചോയ്‌സ് ആണെന്നാണ് ശ്രുതിയുടെ അഭിപ്രായം. ''40-കളിലുള്ള ഒരു സ്ത്രീക്ക് താൻ മനോഹരിയായിരിക്കാൻ ബോട്ടോക്‌സ് വേണമെന്ന് തോന്നിയാൽ അതവരുടെ ചോയ്‌സാണ്''.
'ഏഴാം അറിവ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ തന്റെ മൂക്കിന്റെ പാലം ഒടിഞ്ഞുവെന്നും അതിനുശേഷമാണ് പ്ലാസ്റ്റിക് സർജറി നടത്തിയതെന്നും ശ്രുതി വെളിപ്പെടുത്തുന്നു. ''ആദ്യസിനിമ കഴിഞ്ഞപ്പോൾ തന്നെ പ്ലാസ്റ്റിക് സർജറി ചെയ്യുകയായിരുന്നു. പഴയ മൂക്ക് എനിക്കിഷ്ടമായിരുന്നില്ല. അതിനിടയിലാണ് ഷൂട്ടിങ്ങിനിടയിൽ മൂക്കിന് ഒടിവുണ്ടാകുന്നത്. അത് പരിഹരിക്കുന്നതിനൊപ്പം പ്ലാസ്റ്റിക് സർജറിയും ചെയ്തു. അതെന്റെ ചോയ്‌സാണ്. ആരും എന്നോട് പറഞ്ഞിട്ടല്ല ഞാനങ്ങനെ ചെയ്തത്. പക്ഷേ അന്ന് സൗന്ദര്യവർധക ശസ്ത്രക്രിയ നടത്തിയ കാര്യം ഒളിച്ചുവെക്കാനായി കള്ളം പറഞ്ഞതാണെന്ന് പലരും കരുതി''.
സിനിമയിൽ വരുന്നതിനുമുമ്പും ശേഷവും താൻ ബോഡി ഷെയ്മിങ് നേരിട്ടെന്നും ശ്രുതി. ''നിങ്ങളുടെ മുഖത്തിന് വിദേശിഛായയാണ്. പുരുഷത്വമുള്ളതാണ് എന്നെല്ലാം പലരും പറഞ്ഞു. ഒരു നായികയുടെ മുഖമല്ലെന്നുള്ള കളിയാക്കലും നേരിട്ടു. എന്നാൽ, സമൂഹത്തിന്റെ സൗന്ദര്യമാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല''.
രജനീകാന്തിന്റെ 'കൂലി'യാണ് ശ്രുതിയുടേതായി അവസാനമിറങ്ങിയ സിനിമ. മിസ്‌കിന്റെ 'ട്രെയിൻ', 'സലാർ 2' എന്നിവയാണ് ശ്രുതിയുടെ അടുത്ത സിനിമകൾ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shruti Haasan candidly discusses her plastic surgery experience, addresses body shaming, and emphasizes personal choice
Published: 20 Aug 2025, 11:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented