1ജമൈക്കൻ-അമേരിക്കൻ, റെഗ്ഗേ-ഡാൻസ്ഹോൾ സ്റ്റാർ ഷാഗിക്ക് ആരാധകർ ലോകമെമ്പാടുമാണ്. 90-കളിൽ കരിയർ തുടങ്ങിയ ഷാഗിയുടെ അന്നത്തെ പാട്ടുകൾക്ക് പുതിയ തലമുറയിലും ആരാധകർ ഏറെയുണ്ട്. ഇപ്പോഴിതാ ഇന്ത്യയെക്കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം.

To advertise here,

90-കൾ തൊട്ട് അദ്ദേഹം ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട്. ‘മുംബൈ ബോംബെ ആയിരുന്ന കാലം മുതൽ’ ഇന്ത്യയിൽ വരുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. "ഭക്ഷണം എപ്പോഴും എൻ്റെ സന്ദർശനങ്ങളിൽ പ്രധാനപ്പെട്ട ഭാഗമാണ്. ലോകത്തിലെ ഏറ്റവും മികച്ച കറികൾ ഞാൻ കഴിച്ചിട്ടുണ്ട്. ഇന്ത്യയിൽ ചെലവഴിച്ചിട്ടുളള സമയങ്ങൾ നല്ലതായിരുന്നു. ഇന്ത്യൻ വിവാഹങ്ങളിൽ പങ്കെടുക്കുന്നത് വലിയ കാര്യമായിരുന്നു, ഞാൻ കുറച്ച് വിവാഹങ്ങളിൽ പെർഫോം ചെയ്തിട്ടുണ്ട്. നിങ്ങൾ വളരെ വിപുലമായ വിവാഹങ്ങൾ നടത്തുന്നു, എന്നാൽ വിവാഹത്തിന് പോകുന്നത് ഒരു ഭ്രാന്തമായ കാര്യമാണ്. വിവാഹത്തിന് പോകുമ്പോൾ ഇങ്ങനെയൊരു ട്രാഫിക് ഞാൻ കണ്ടിട്ടില്ല, എങ്ങനെയാണ് അപകടങ്ങൾ സംഭവിക്കാതെ പോവുന്നതെന്ന് എനിക്കറിയില്ല. ലോകത്ത് ഞാൻ കണ്ടതിൽ വെച്ചേറ്റവും ഭ്രാന്തമായ ഡ്രൈവിങ് ഇന്ത്യയിലാണ്, ലോകത്ത് മറ്റൊരു രാജ്യത്തിനും ഇതിനെ മറികടക്കാൻ കഴിയില്ല."-അദ്ദേഹം പറഞ്ഞു.

റോളിങ് ലൗഡ് പരിപാടിയിൽ പങ്കെടുക്കാനായി മകൻ റോബ് ബാങ്ക്സ് അടുത്തിടെ നവി മുംബൈയിലെ ഖാർഘറിലെത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. "പുരുഷന്മാർ ധരിക്കുന്ന നീളമുള്ള ഷർട്ട് (കുർത്ത) അവൻ ധരിച്ചു. വേദിയിൽ അത് ധരിച്ച് അവൻ തകർത്തു. അവൻ രാജ്യത്തിൻ്റെ സംസ്കാരത്തിൽ മുഴുകി, അതെനിക്ക് ഇഷ്ടമാണ്. അവനെപ്പോഴും ഭ്രാന്തമായ കാര്യങ്ങൾ ചെയ്യുന്നു."-അദ്ദേഹം പറഞ്ഞു.

ഒരു സ്വതന്ത്ര കലാകാരൻ എന്ന നിലയിൽ, തനിക്ക് വലിയ ബജറ്റുകൾ ഇല്ലെങ്കിലും അതിന് അതിൻ്റേതായ ഗുണങ്ങളുണ്ടെന്ന് ഷാഗി പറയുന്നു. "ഒരു സ്വതന്ത്ര കലാകാരൻ എന്ന നിലയിൽ എനിക്ക് എൻ്റെ സ്വന്തം വേഗതയിൽ നീങ്ങാൻ കഴിയും. ചില കലാകാരന്മാർ അവരുടെ സ്വന്തം പാരമ്പര്യത്തിൽ കുടുങ്ങിപ്പോകുന്നു, അവർ മുമ്പ് ചെയ്തതിനെ അടിസ്ഥാനമാക്കി സംഗീതം പുറത്തിറക്കാൻ ഭയക്കുന്നു. ഞാൻ നേർവിപരീതമാണ്. ഏതൊരു വലിയ കലാകാരനെയും നോക്കൂ, അവർക്ക് ഹിറ്റുകളേക്കാൾ കൂടുതൽ ഫ്ലോപ്പുകൾ ഉണ്ടാകും, പക്ഷെ ആരും അവരുടെ ഫ്ലോപ്പുകളുടെ പേരിൽ ഓർമിക്കപ്പെടുന്നില്ല. ഒരു ഹിറ്റ് നൽകുന്ന നിമിഷം നിങ്ങൾക്കുണ്ടായ എല്ലാ ഫ്ലോപ്പുകളും അത് മായ്ച്ചുകളയും."-അദ്ദേഹം പറഞ്ഞു. 

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi