നടി ഉർവശി റൗട്ടേലയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിയാലിറ്റി ഷോ താരം രാഖി സാവന്ത്. തന്റേത് പ്രകൃതിദത്ത സൗന്ദര്യമാണെന്ന ഉർവശിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുകയാണ് രാഖി. അടുത്തിടെ ബോളിവുഡ് ബബിളിന്റെ പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോൾ, 'പ്രകൃതിദത്ത സൗന്ദര്യത്തിന്റെ ഉടമ'യാണെന്നും താനൊരു 'മൗണ്ടെയ്ൻ ഗേൾ' ആണെന്നും ഉർവശി വിശേഷിപ്പിച്ചിരുന്നു. ഇതിനെയാണ് രാഖി പരിഹസിച്ചത്.
"ഇന്ന് പലരും അരക്കെട്ട് മെലിഞ്ഞതാക്കാൻ വേണ്ടി വാരിയെല്ലുകൾ എടുത്തുമാറ്റുന്നുണ്ട്. ഇതാണ് പുതിയ രീതി, അറിയാമോ? ഇവർ ചൈന, ഭൂട്ടാൻ, ബാങ്കോക്ക്, അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ പോയി അരക്കെട്ടിന് മുകളിലുള്ള രണ്ട് എല്ലുകൾ മുറിച്ച് ഉള്ളിലേക്ക് മാറ്റുന്നു. ഇതാണ് ഇപ്പോഴത്തെ സ്റ്റൈൽ. ആളുകൾ ഇതിനെക്കുറിച്ച് സംസാരിക്കാറില്ല, എന്തിന് സംസാരിക്കണം? അവർ ചിന്തിക്കുന്നത്, 'ഞാനെന്തിന് പറയണം, എന്റെ ജീവിതം സുഖമായി പോകുന്നുണ്ടല്ലോ' എന്നാണ്."-രാഖി പറഞ്ഞു.
"എന്നാൽ ചിലർ ഇത് സമ്മതിക്കില്ല, എന്നിട്ട് ഉർവശിയെപ്പോലുള്ളവർ പറയും, 'ഞാൻ ജനിച്ചപ്പോഴേ ഇങ്ങനെയാണ്, പ്രകൃത്യാ സുന്ദരിയാണ്' എന്ന്. ഉർവശീ, ഞങ്ങൾ നിന്റെ പഴയ ഫോട്ടോകൾ കണ്ടിട്ടുണ്ട് സഹോദരീ. ദയവായി എല്ലാവരുടെയും പഴയ ഫോട്ടോകൾ നോക്കൂ." ഉർവശിയെ പരിഹസിച്ചതിന് ശേഷം, സൗന്ദര്യവർധക ശസ്ത്രക്രിയകൾ ചെയ്യുന്നവരെ താൻ വിധിക്കുന്നില്ലെന്നും രാഖി വ്യക്തമാക്കി.
നേരത്തേ ഉർവശിയുമായി തന്നെ താരതമ്യം ചെയ്തതിൽ രാഖി ദേഷ്യം പ്രകടിപ്പിച്ചിരുന്നു. "ഞാൻ ഉർവശി റൗട്ടേലയെപ്പോലെ കള്ളം പറയാറില്ല," എന്നായിരുന്നു അവരുടെ മറുപടി. ഉർവശിയുമായി മത്സരിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, “നിങ്ങളുടെയൊക്കെ തലച്ചോറ് കാൽമുട്ടിലാണോ? എന്നെ താരതമ്യം ചെയ്യേണ്ടത് ബ്രിട്നി സ്പിയേഴ്സ്, ജെന്നിഫർ ലോപ്പസ്, ഷക്കീറ, പാരീസ് ഹിൽട്ടൺ, കിം കർദാഷിയാൻ എന്നിവരുമായാണ്. നിങ്ങൾക്ക് എപ്പോഴും ഈ പഴഞ്ചൻ പേര് മാത്രമേ കിട്ടാറുള്ളൂ.”- എന്നായിരുന്നു രാഖിയുടെ മറുപടി.
'സറൂരത്ത്' എന്ന ഗാനത്തിലാണ് രാഖിയെ അവസാനമായി കണ്ടത്. സെയ്ഫ് അലി സംഗീതം നൽകി ആയുഷ് വരികൾ എഴുതിയ ഗാനത്തിൽ നടൻ ഷബാസ് ഖാനൊപ്പമാണ് രാഖി അഭിനയിച്ചിരിക്കുന്നത്. അതേസമയം, ഉർവശിയുടെ 'കസൂർ 2' അണിയറയിൽ ഒരുങ്ങുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Rakhi Sawant questions Urvashi Rautela`s `all-natural` statement, referencing old photos and hinting at cosmetic procedures.
Published: 10 Nov 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented