ഇന്ത്യയിലെ ഏറ്റവും പ്രമുഖയായ സെലിബ്രിറ്റി മാനേജർമാരിൽ (celebrity managers) ഒരാളാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി. ഭർത്താവ് ഹിതേഷ് പ്രകാശ് ഗുർനാനിക്കും അച്ഛൻ മോഹൻ സെറാം ദദ്‌ലാനിക്കുമൊപ്പം മുംബൈയിലെ ബാന്ദ്രയിൽ 38.21 കോടി രൂപ വിലമതിക്കുന്ന മൂന്ന് അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോഴവർ.
കാർട്ടർ റോഡിലെ പുനർനിർമ്മാണം നടക്കുന്ന ' വരുൺ ' എന്ന കെട്ടിടത്തിലാണ് ഈ അപ്പാർട്ട്‌മെന്റുകൾ സ്ഥിതി ചെയ്യുന്നത്. ത്രിക്ഷ റിയൽ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് ഇവ വാങ്ങിയത്. പൂജ ദദ്‌ലാനി ഒരു അപ്പാർട്ട്‌മെന്റ് വാങ്ങിയപ്പോൾ, ഭർത്താവ് ഹിതേഷ് ഗുർനാനിയും പിതാവ് സെറാം ദദ്‌ലാനിയും ഓരോ ഫ്ലാറ്റുകൾ വീതം വാങ്ങി. ആറ് കാർ പാർക്കിങ് ഏരിയയും അപ്പാർട്ട്‌മെന്റുകൾക്കൊപ്പം ഇവർ സ്വന്തമാക്കി. കെട്ടിടം നിലവിൽ നിർമ്മാണത്തിലാണ്, 2028 ഡിസംബറിൽ കൈമാറ്റം പ്രതീക്ഷിക്കുന്നു.
പൂജ ദദ്‌ലാനി
ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാന്റെ പ്രൊഫഷണൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രശസ്തയാണ് പൂജ. 2012 മുതൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നു. ഖാന്റെ സിനിമാ പ്രോജക്റ്റുകൾ, ബ്രാൻഡ് എൻഡോഴ്സ്മെന്റുകൾ, പബ്ലിക് റിലേഷൻസ്, റെഡ് ചില്ലീസ് എന്റർടൈൻമെന്റ് പോലുള്ള ബിസിനസ് സംരംഭങ്ങൾ എന്നിവ ഉൾപ്പെടെയുള്ളയുള്ള കാര്യങ്ങളുടെ മേൽനോട്ടം വളരെ മികച്ച രീതിയിലാണ് ഇവർ കൈകാര്യം ചെയ്യുന്നത്.
സയാസത്, മണി കൺട്രോൾ അടക്കമുള്ള നിരവധി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പൂജ ദദ്‌ലാനിക്ക് പ്രതിവർഷം 7 കോടി രൂപ മുതൽ 9 കോടി രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്. ഇത് പൂജയെ ഇന്ത്യയിലെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സെലിബ്രിറ്റി മാനേജർമാരിൽ ഒരാളാക്കുന്നു.
ഷാരൂഖ് ഖാനോടൊപ്പം ജോലി ചെയ്യുന്നതിന് മുമ്പ് ദീപിക പദുകോൺ അടക്കമുള്ളവർക്കൊപ്പവും പൂജ പ്രവർത്തിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Pooja Dadlani purchased three apartments in Bandra, Mumbai for Rs 38.21 crore., The transaction was registered on April 21, 2026., The units are in the redevelopment project 'Varun' on Carter Road., Total carpet area for the three units is 4,776 sq ft including six parking slots., Possession of the redeveloped units is expected by December 2028.
Published: 24 Apr 2026, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented