സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിന്റെ അപ്രതീക്ഷിതവേര്‍പാട് തീര്‍ത്ത നടുക്കത്തിലാണ് സിനിമാലോകം. കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് വിടവാങ്ങുന്നത്. 

ബുധനാഴ്ച അതിരാവിലെയാണ് പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

തൊട്ടുപിന്നാലെ ഫെഫ്കയുടെ സോഷ്യല്‍മീഡിയ പേജുകളില്‍ അനുശോചനമറിയിച്ചുകൊണ്ടുള്ള കുറിപ്പ് വന്നു. മാറുന്ന മലയാളസിനിമയുടെ സമകാലീനഭാവുകത്വം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചിത്രങ്ങളുടെ എഡിറ്ററാണ് നിഷാദ് എന്ന് ആ കുറിപ്പില്‍ പറയുന്നു.

placeholder
ഓഡിയോ ലോഞ്ചിനിടെ ബോബി ഡിയോള്‍, സൂര്യ എന്നിവര്‍ക്കൊപ്പം

'ചാവേര്‍', 'സൗദി വെള്ളക്ക', 'ഓപ്പറേഷന്‍ ജാവ', 'തല്ലുമാല' തുടങ്ങിയവ സിനിമകളുടെ എഡിറ്ററായിരുന്നു നിഷാദ്. 'തല്ലുമാലയുടെ എഡിറ്റിങ്ങിന് മികച്ച സിനിമാ എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 

മമ്മൂട്ടി ചിത്രമായ 'ബസൂക്ക', തരുണ്‍മൂര്‍ത്തിയുടെ മോഹന്‍ലാല്‍ സിനിമ, സൂര്യ നായകനാവുന്ന തമിഴ്ചിത്രം 'കങ്കുവ' എന്നിവയാണ് റിലീസാവാനിരിക്കുന്നത്. ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിലും നിഷാദ് പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങള്‍ മൂന്നുദിവസം മുമ്പാണ് നിഷാദ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.