ജെൻസികളുടെ പ്രതിഷേധം ഫലം കണ്ടു, സമൂഹമാധ്യമങ്ങൾക്കെതിരെയുള്ള നിരോധനം നീക്കാൻ നേപ്പാൾ സർക്കാർ തീരുമാനിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസമാണ് നേപ്പാളിൽ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് പൂർണമായി നിരോധനം ഏർപ്പെടുത്തിയത്.
നേപ്പാളിലെ പുതിയ സോഷ്യൽ മീഡിയ നിയമം അനുസരിച്ച്, എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വാർത്താവിനിമയ മന്ത്രാലയത്തിനു കീഴിൽ രജിസ്റ്റർ ചെയ്യണം.
സമൂഹമാധ്യമങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള അന്തിമശാസനമായി ഏഴുദിവസത്തെ സമയം സർക്കാർ നൽകിയിരുന്നു. ആ സമയപരിധിക്കുള്ളിലും രജിസ്റ്റർ ചെയ്യാൻ കമ്പനികൾ തയ്യാറായില്ല. അതാണ് നിരോധനം എന്ന തീരുമാനത്തിലെത്താൻ കാരണം. സെപ്റ്റംബർ 4-നാണ് നിരോധനം നിലവിൽ വന്നത്. സമൂഹമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പലർക്കും ദൂരെയുള്ള സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ല.
അതോടെ നേപ്പാളിൽ കനത്ത പ്രതിഷേധമുയർന്നു. യുവാക്കൾ ഇതിനെതിരെ തെരുവിലിറങ്ങി. കാഠ്മണ്ഡു, പൊഖാറ, ദാമക് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രതിഷേധം രൂക്ഷമായത്. യുവാക്കൾ പാർലമെന്റിലേക്ക് പ്രതിഷേധമാർച്ച് നടത്തി. പ്രതിഷേധക്കാർക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 19 പേരാണ് മരിച്ചത്. ഇതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെക്കുകയും ചെയ്തു.
നേപ്പാളിലെ രാഷ്ട്രീയ അഴിമതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഈയിടെ രൂക്ഷമായ വിമർശനങ്ങളും പ്രതിഷേധങ്ങളുമുയർന്നിരുന്നു. ഇതിനെ തടയാനാണ് സമൂഹമാധ്യമങ്ങൾ നിരോധിച്ചതെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: Nepal`s government reversed its ban on social media platforms like Facebook, Instagram and WhatsApp after widespread protests
Published: 09 Sept 2025, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented