ഇക്കഴിഞ്ഞ പല പൊതുപരിപാടികളിലും നടി നീന ഗുപ്ത സാരിയുടുത്താണെത്തിയത്. ഹൈദരാബാദിൽ നടന്ന രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹറിസപ്ഷന് ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയാണ് നീന ഉടുത്തത്. ഭർത്താവ് വിവേക് മെഹ്‌റയ്‌ക്കൊപ്പം ഫോട്ടോഗ്രാഫർമാർക്ക് മുന്നിലെത്തുകയും ചെയ്തു.
നീനയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായത്. ദൃശ്യങ്ങൾ പ്രചരിച്ചതിനുപിന്നാലെ, നീന ഗർഭിണിയാണെന്ന് സോഷ്യൽമീഡിയയിലെ ഒരുവിഭാഗം ആളുകൾ പ്രചരിപ്പിക്കാൻ തുടങ്ങി. അതോടെ പലരും അവർക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു. വീഡിയോകളിൽ നീനയ്ക്ക് വയറിന്റെ ഭാഗത്ത് അൽപം വണ്ണം തോന്നിക്കുന്നതും, അവർ കൈ വയറിനുമുകളിൽ വെച്ചതുമാണ് പലരുടെയും സംശയങ്ങൾക്ക് കാരണമായത്.
ഒരഭിമുഖത്തിൽ ഇതിനെ തമാശയായി തള്ളിക്കളഞ്ഞുകൊണ്ട് നീന ഇങ്ങനെ പ്രതികരിച്ചു, ''ഇതൊക്കെയാണ് എനിക്ക് വേണ്ടത്. ഒരു യഥാർഥ ബദായ് ഹോ (congratulations)''.
തെറ്റിദ്ധാരണയ്ക്ക് പിന്നിലെ കാരണം നീന വ്യക്തമാക്കുകയും അവകാശവാദങ്ങൾ ശക്തമായി നിഷേധിക്കുകയും ചെയ്തു. തുടർന്ന് അവരിങ്ങനെ കൂട്ടിച്ചേർത്തു, ''അഭിനന്ദനം വേണ്ട. ഞാൻ ഗർഭിണിയല്ല. സാരിയുടെ മെറ്റീരിയൽ അൽപം കട്ടിയുള്ളതായിരുന്നു എന്നതാണ് സത്യം. അതുകൊണ്ടാണ് ആ ചടങ്ങിൽ ഞാൻ തടിച്ചതായി തോന്നിയത്''.
തുടർന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകളെയും ആളുകൾ പ്രതികരിച്ച രീതിയെയും അവർ പരിഹസിച്ചു. ''എന്റെ ഈ പ്രായത്തിൽ ഗർഭധാരണത്തെക്കുറിച്ചുള്ള ഈ ഊഹാപോഹങ്ങളെല്ലാം എനിക്ക് ഇഷ്ടമായി. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ എങ്ങനെ പുരോഗമിക്കുന്നുവെന്നും ഇത് കാണിക്കുന്നു''. ഡൽഹി സ്വദേശിയായ വിവേക് മെഹ്‌റയാണ് നീനാ ഗുപ്തയുടെ ജീവിതപങ്കാളി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neena Gupta addresses false rumors regarding her pregnancy at age 66. The actress clarifies that the viral appearance was due to the fabric of her saree.
Published: 14 Mar 2026, 11:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented