നടി നീന ഗുപ്ത ശക്തമായ അഭിപ്രായങ്ങളുള്ളയാളാണ്. അവരുടെ ആ അഭിപ്രായങ്ങളെല്ലാം ചർച്ചയാവാറുമുണ്ട്. വിവാഹം കഴിക്കാതെ ഗർഭിണിയാവുകയും കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുകയും ചെയ്തപ്പോൾ പലരും അവരെ നിശിതമായി വിമർശിച്ചു. പക്ഷേ അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ സ്വന്തം ജീവിതവുമായി മുന്നോട്ടുപോവുകയാണ് അവർ. വീടുകളിൽ ഇപ്പോഴും സ്ത്രീകൾ പുരുഷാധിപത്യവും മുൻവിധിയും നേരിടുന്നുണ്ടെന്നും അവർ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
വിവാഹശേഷം ഭർതൃവീട്ടുകാരുടെ സമ്മർദം കാരണം സ്ത്രീകൾക്ക് അവരുടെ ചെറിയ ആഗ്രഹങ്ങൾ പോലും പിന്തുടരാൻ ഇന്നും അനുവാദമില്ലെന്നും നീന തുറന്നുപറയുന്നു. ശുഭാങ്കർ മിശ്രയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നീന. ഇന്ത്യൻ സമൂഹത്തിലെ പുരുഷൻമാർ ഇന്നും ആഗ്രഹിക്കുന്നത് കന്യകയായ വധുവിനെയാണെന്നും നീന. ''ഇന്ത്യൻസമൂഹത്തിൽ ഇന്നും ഒരു കന്യകയായ വധുവിനെ കണ്ടെത്തുന്നത് ഒരു വലിയ ഘടകമാണ്. പുരുഷൻമാർക്ക് കന്യകയായ വധുവിനെ വേണം''.
കന്യകാത്വം ഇന്നും അത്ര വലിയ കാര്യമാണോ എന്ന ചോദ്യത്തിന് നീന നൽകിയ ഉത്തരമിങ്ങനെ, ''ഇപ്പോൾ എന്താണ് മാറിയത്? നിങ്ങൾ ഇന്ത്യയെക്കുറിച്ചാണോ സംസാരിക്കുന്നത്? ആളുകൾ തുറന്ന മനസ്സുള്ളവരാണെന്ന് ആരാണ് പറയുന്നത്? നമ്മുടെ രാജ്യത്ത് ഇന്നും ഒരുപാട് കാര്യങ്ങളിൽ മാറ്റം വന്നിട്ടില്ല. തലയിൽ സാരിത്തുമ്പ് കൊണ്ട് പുതച്ച്, ഭർതൃപിതാവിന്റെ കാൽ തൊട്ടുനമിക്കുന്നവരാണ് സ്ത്രീകളിലേറെയും. നിങ്ങളും ഞാനും ന്യൂനപക്ഷങ്ങളാണ്. നമ്മൾ യഥാർഥ ഇന്ത്യയല്ല. നന്നായി വസ്ത്രം ധരിക്കുകയും നന്നായി സംസാരിക്കുകയും ചെയ്യുന്ന ഞങ്ങളെപ്പോലുള്ള ആളുകൾ ഇന്ത്യയല്ല''.
വളരെ ശക്തയായൊരു സ്ത്രീ ഒരിക്കലും വിവാഹത്തിന് അഭികാമ്യമല്ലെന്നുള്ള താരത്തിന്റെ അഭിപ്രായം നേരത്തെ ചർച്ചയായിരുന്നു. സ്വന്തമായ അഭിപ്രായങ്ങളുള്ള, ജോലിയുള്ള, സ്വന്തം കരിയറിനോട് പ്രതിജ്ഞാബദ്ധരായ, ശക്തരായ സ്ത്രീകളോട് പുരുഷൻമാർക്ക് വെറുപ്പാണെന്നാണ് അന്ന് നീന പറഞ്ഞത്. 'വധ് 2' എന്ന സിനിമയാണ് നീനയുടേതായി അവസാനമിറങ്ങിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neena Gupta speaks out on the persistent societal demand for virgin brides in India, challenging traditional norms and advocating for women`s autonomy
Published: 17 Feb 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented