ഓരോ വർഷവും 7,20,000-ത്തിലേറെ ആളുകൾ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്. 15 മുതൽ 29 വരെ പ്രായമുള്ളവരുടെ മരണത്തിന്റെ മൂന്നാമത്തെ പ്രധാനകാരണവും ആത്മഹത്യയാണ്.
ലോകത്തിൽ ഏറ്റവും കൂടുതലാളുകൾ ആത്മഹത്യ ചെയ്യുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. അവയിൽ തന്നെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്നത് ലെസോതോ എന്ന രാജ്യത്താണ്. 2018 മുതൽ ലെസോതോ ഈ പട്ടികയിൽ ഒന്നാമതാണ്.
2019-ലെ ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നതിങ്ങനെ: ഒരുലക്ഷത്തിൽ 87.5 പേരാണ് ആത്മഹത്യ ചെയ്യുന്നത്. പുരുഷൻമാരുടെയും സ്ത്രീകളുടെയും ആത്മഹത്യാനിരക്കിന്റെ കാര്യത്തിലും ലെസോതോ ഒന്നാം സ്ഥാനത്താണ്. ഒരുലക്ഷം പേരിൽ 146.9 പുരുഷൻമാരാണ് ഇവിടെ ആത്മഹത്യ ചെയ്യുന്നത്. അതിന് കാരണമെന്തായിരിക്കാം?
അതിലേക്കുള്ള ഉത്തരം ചൂണ്ടുന്നത് മറ്റു പല കണക്കുകളിലേക്കുമാണ്. സുരക്ഷിതമല്ലാത്ത ലൈംഗികതയും തൊഴിലില്ലായ്മയുമാണ് ഇവിടുത്തെ ആത്മഹത്യകൾക്ക് കാരണം. എച്ച്‌ഐവി വ്യാപനനിരക്കിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ് ലെസോതോ ഉള്ളത്. 2008-ൽ യുഎന്നിന്റെ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ പീഡനങ്ങൾ നടക്കുന്നതും ഇവിടെ തന്നെ. ലെസോതോയിൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന ചില കണക്കുകളാണ്. രാജ്യത്തെ 61 ശതമാനം സ്ത്രീകളും ഏതെങ്കിലുമൊരു ഘട്ടത്തിൽ ലൈംഗികാതിക്രമം നേരിട്ടിട്ടുണ്ട്. നിർബന്ധിത ലൈംഗികബന്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവരുടെ എണ്ണവും കൂടുതലാണ്.
മാത്രമല്ല, ഇവിടുത്തെ ജനസംഖ്യയിലേറെയും ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്നവരാണ്. എയ്ഡ്‌സ് വ്യാപനവും തൊഴിലില്ലായ്മയും ദാരിദ്ര്യവുമൊക്കെയാണ് ആത്മഹത്യാനിരക്ക് കൂടാൻ കാരണം. വിഷാദത്തിന് ചികിത്സിക്കാനോ അത് മറികടക്കാനോ ഉള്ള മാർഗവുമില്ല. അതുകൊണ്ട് നിശ്ശബ്ദമായി ആത്മഹത്യയിൽ അഭയം തേടാനാണ് ഇവരിലേറെ പേരും ശ്രമിക്കുന്നത്.
ഇപ്പോൾ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്. അതിനൊപ്പം സർക്കാരേതര സംഘടനകളും ആത്മഹത്യാനിരക്ക് കുറയ്ക്കാനായി ശ്രമിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Lesotho has the world`s highest suicide rate, linked to HIV/AIDS, unemployment and poverty
Published: 10 Sept 2025, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented