ആന്റണി തട്ടിലുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നുസംസാരിച്ച് കീർത്തി സുരേഷ്. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിലാണ് കീർത്തി മനസ്സുതുറന്നത്. വ്യത്യസ്ത മതത്തിൽപെട്ടയാളായതിനാൽ, വിവാഹത്തിന് തന്റെ കുടുംബം എതിർപ്പ് പ്രകടിപ്പിക്കുമെന്ന് കരുതിയിരുന്നുവെന്നാണ് കീർത്തി പറഞ്ഞത്.
''ഞങ്ങൾക്ക് സമയം വേണമായിരുന്നു, 2010-ലാണ് ഞങ്ങൾ ഡേറ്റിങ് തുടങ്ങിയത്. എന്റെ പഠനം പൂർത്തിയാക്കണം, കരിയർ പടുത്തുയർത്തണം, അതിനൊക്കെ സമയം വേണമായിരുന്നു. ആ 15 വർഷത്തിൽ അഞ്ചാറ് വർഷത്തോളം ഞങ്ങൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിലായിരുന്നു. ആന്റണി ഖത്തറിലായിരുന്നു, ഞാൻ ചെന്നൈയിലും''.
അതെല്ലാം കഴിഞ്ഞശേഷമാണ് കുടുംബം സമ്മതിക്കുമോ എന്ന ചിന്തവന്നത്. ''മതപരമായ വ്യത്യാസങ്ങൾ കാരണം ഞങ്ങൾക്ക് വീട്ടിൽ പ്രശ്നങ്ങളുണ്ടാകാമെന്ന് കരുതി. നാല് വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം ഞാൻ അച്ഛനോട് സംസാരിച്ചു, പക്ഷേ അദ്ദേഹം അത് ശരിയാക്കി. ഞാൻ സങ്കൽപ്പിച്ചതുപോലെയൊന്നുമായിരുന്നില്ല കാര്യങ്ങൾ, ''കീർത്തി ഓർക്കുന്നു. 15 വർഷത്തെ പ്രണയത്തിനുശേഷം 2024-ൽ ഗോവയിൽവെച്ചാണ് കീർത്തിയും ആന്റണിയും വിവാഹിതരായത്.
'മഹാനടി' എന്ന സിനിമയുടെ വിജയത്തിനുശേഷം ആന്റണി തനിക്ക് ഒരു നായക്കുട്ടിയെ സമ്മാനമായി നൽകിയതായും കീർത്തി വെളിപ്പെടുത്തി. തങ്ങളുടെ പ്രണയത്തോടുള്ള ബഹുമാനാർഥം ആ പട്ടിക്കുട്ടിക്ക് ഇരുവരും 'നൈക്ക്' എന്ന് പേരുനൽകി. കീർത്തിയുടെയും ആന്റണിയുടെയും പേരുകൾ ചേർത്താണ് 'നൈക്ക്' എന്ന് പേരിട്ടത്. ''2018-ലാണ് അദ്ദേഹം ആ പട്ടിക്കുട്ടിയെ സമ്മാനിച്ചത്. ആന്റണിയിലെ അവസാന അക്ഷരങ്ങളും കീർത്തിയിലെ ആദ്യാക്ഷരങ്ങളും ചേർത്താണ് 'നൈക്ക്' വന്നത്'', കീർത്തി പറയുന്നു.
ബോളിവുഡിൽ 'ബേബി ജോൺ' ആണ് കീർത്തിയുടെതായി ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയത്. തെലുഗുവിൽ 'ഉപ്പു കപ്പൂറമ്പ്' ആണ് റിലീസാവാനിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രത്തിലും കീർത്തിയാണ് നായിക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Keerthy Suresh opens up about her 15-year love story with Antony, wedding plans, family acceptance, and naming their dog `Nike` after their relationship
Published: 14 Oct 2025, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented