മൂത്ത മകൻ തൈമൂർ അലി ഖാന് അഭിനേതാക്കളോടും അഭിനയത്തോടും വലിയ താത്പര്യമൊന്നുമില്ലെന്ന് നടി കരീന കപൂർ. സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ നാടകമെടുക്കാൻ താനവനെ പ്രോത്സാഹിപ്പിക്കുമെങ്കിലും അവനതൊന്നും ഇഷ്ടമല്ലെന്നും കരീന പറയുന്നു. സോഹ അലി ഖാന്റെ പോഡ്‌കാസ്റ്റിലാണ് തൈമൂറിന്റെ രസകരമായ താത്പര്യങ്ങളെപ്പറ്റി കരീന തുറന്നുപറഞ്ഞത്.
പാപ്പരാസികൾ ചിത്രങ്ങളെടുക്കുന്നതിൽ അവനിപ്പോൾ അസ്വസ്ഥനല്ല, അച്ഛനോടൊപ്പം കായികമായ വിനോദങ്ങളിലേർപ്പെടാൻ ഇഷ്ടമാണ്, തന്നെക്കാൾ കൂടുതൽ അവന് അച്ഛനെയാണ് ഭയമെന്നും കരീന പറഞ്ഞു.
“സ്കൂളിൽ പാഠ്യേതര പ്രവർത്തികൾ തിരഞ്ഞെടുക്കേണ്ടി വരുമ്പോഴെല്ലാം, പട്ടികയിൽ നാടകമുണ്ടെങ്കിൽ, അത് വേണോയെന്ന് ഞാനവനോട് ചോദിക്കും. അവൻ പറയും, 'ഇല്ല, എനിക്കത് ഇഷ്ടമല്ല, ആസ്വദിക്കുന്നില്ല' എന്ന്. 'ഒന്ന് അഭിനയിച്ചു നോക്കൂ'വെന്ന് ഞാൻ പറഞ്ഞുനോക്കും, പക്ഷേ നിർബന്ധിക്കാറില്ല, കാരണം അവന് എന്താണ് വേണ്ടതെന്ന് അവനറിയാം. തൻ്റെ അച്ഛൻ പാചകം ചെയ്യുന്നത് കാണുന്നതിനാൽ കുക്കറി ക്ലാസിന് പോകാനാണ് ഇഷ്ടമെന്നും അവനെന്നോടു പറഞ്ഞു.”-കരീന പറഞ്ഞു.
ചുറ്റും താരങ്ങൾ ഉള്ളതുകൊണ്ടാണോ തൈമൂറിന് നടനാകാൻ ഇഷ്ടമില്ലാത്തതെന്ന് സോഹ ചോദിച്ചപ്പോൾ കരീനയുടെ മറുപടി ഇങ്ങനെയായിരുന്നു, “എനിക്കങ്ങനെ തോന്നുന്നില്ല, കാരണം അവൻ വളരെ ചെറുപ്പമാണ്, അവനത് കൃത്യമായി മനസ്സിലാക്കിയിട്ടില്ല. മറ്റ് അഭിനേതാക്കളെയൊന്നുമവൻ കണ്ടിട്ടില്ല. 'രോഹിത് ശർമ്മയുമായി സൗഹൃദമുണ്ടോ? വിരാട് കോലിയുമായി സൗഹൃദമുണ്ടോ? അദ്ദേഹത്തിന്റെ ബാറ്റ് എനിക്ക് തരുമോയെന്ന് ചോദിച്ച് ഒരു മെസ്സേജ് അയക്കാമോ? ലയണൽ മെസ്സിയുടെ കോൺടാക്ടുണ്ടോ?' എന്നൊക്കെയാണ് അവൻ ചോദിക്കുന്നത്. ഞാൻ പറയും, 'ഇല്ല, എനിക്കവരെ അറിയില്ല' എന്ന്. രൺബീർ കപൂർ മുതൽ രൺവീർ സിംഗ് വരെയുള്ള ഒരു നടനെപ്പറ്റി ചോദിച്ചാലും അവന് യാതൊരു ധാരണയുമില്ല, സംഗീതത്തിൽ പോലും താൽപ്പര്യമില്ല, ഇപ്പോൾ അവന് താൽപ്പര്യം ഏതോ ഒരു ചെൽസി കളിക്കാരനോടാണ്.”-കരീന പറഞ്ഞു.
അതേസമയം, തൈമൂർ സ്കൂൾ നാടകങ്ങളിൽ പങ്കെടുക്കുന്നതിനെപ്പറ്റി സെയ്ഫ് അലി ഖാൻ ഒരിക്കൽ പറഞ്ഞിരുന്നു, അവന് ബോളിവുഡിലല്ല, സ്പോർട്സിലാണ് കൂടുതൽ കമ്പമെന്നും. ഫുഡ്ബോൾ താരമാവാൻ തൈമൂർ ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ടത്രേ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kareena Kapoor reveals Taimur Ali Khan`s lack of interest in acting, his preference for sports and cooking, and his bravery around dad Saif Ali Khan.
Published: 10 Oct 2025, 05:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented