ബോളിവുഡ് താരം അക്ഷയ് കുമാർ സിനിമാ സെറ്റുകളിൽ ഒപ്പിക്കുന്ന തമാശകളെപ്പറ്റിയും പ്രാങ്കുകളെപ്പറ്റിയും പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അക്ഷയുടെ തമാശ തനിക്ക് മാനസികാഘാതമുണ്ടാക്കിയതിനെപ്പറ്റി (trauma) തുറന്നുപറയുകയാണ് നടി ജാക്വിലിൻ ഫെർണാണ്ടസ്. അക്ഷയ് കുമാറിന്റെ റിയാലിറ്റി ഗെയിം ഷോ 'വീൽ ഓഫ് ഫോർച്ച്യൂണി'ൽ പങ്കെടുക്കവേയാണ് ജാക്വിലിന്‍റെ തുറന്നുപറച്ചിൽ. ഭൂമി പെഡ്‌നേകറും ഫറാ ഖാനും പരിപാടിയിലുണ്ടായിരുന്നു.
‘മോശമായ എന്തെങ്കിലും’ താൻ ചെയ്തിട്ടുണ്ടോ എന്ന് അക്ഷയ് ജാക്വിലിനോട് ചോദിച്ചു. പലതവണ ചെയ്തിട്ടുണ്ടെന്ന് ജാക്വിലിൻ ഇതിന് മറുപടി പറഞ്ഞത്. പിന്നീട് ഹൗസ്ഫുൾ സിനിമയുടെ ചിത്രീകരണ വേളയിലെ ഒരു സംഭവം ഓർത്തെടുത്തു.
"ഹൗസ്ഫുള്ളിൽ എന്റെ ആദ്യ ഐറ്റം സോങ് 'ധന്നോ' ആയിരുന്നു, അന്ന് താങ്കൾ (അക്ഷയ്) എന്നോട് വളരെ മോശം തമാശ കാണിച്ചു. അത് എനിക്ക് മാനസികാഘാതം നൽകി!" ജാക്വിലിൻ പറഞ്ഞു.
"ഷൂട്ടിംഗ് ലൊക്കേഷനിൽ ധാരാളം സുരക്ഷാ ഉദ്യോഗസ്ഥരും ആളുകളുമുണ്ടായിരുന്നു. ഞാനത് പോലീസാണെന്ന് കരുതി, ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരെ എന്തിനാണ് ഇവിടെ നിർത്തിയിരിക്കുന്നതെന്ന് ഞാൻ സാധാരണ നിലയിൽ ചോദിച്ചു. കുറച്ച് കഴിഞ്ഞ് അക്ഷയ് എന്റെ അടുത്ത് വന്ന് പറഞ്ഞു, 'ജാക്വിലിൻ, നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ? പോലീസ് നിന്നെ തേടി വന്നിട്ടുണ്ട്. ഷൂട്ടിംഗ് കഴിഞ്ഞ് നിന്നെ സ്റ്റേഷനിലേക്ക് കൊണ്ടുപോകും.'" അവർ വിശദീകരിച്ചു.
"അതുകൊണ്ട്, ആ പാട്ടു ചിത്രീകരിക്കുമ്പോൾ മുഴുവൻ ഞാൻ ഭയന്നിരിക്കുകയായിരുന്നു" ജാക്വിലിൻ വിശദീകരിച്ചു. "നിനക്ക് അതുകൊണ്ടായിരുന്നില്ല പേടി, അന്ന് നിനക്ക് വിസ ഇല്ലാതിരുന്നതുകൊണ്ടാണ് നീ പേടിച്ചത്."- എന്നായിരുന്നു അക്ഷയ് തമാശയായി ഇതിനോട് പ്രതികരിച്ചത്. അതേസമയം, തമാശ കാണിച്ചതിന് അക്ഷയ് ജാക്വിലിനോട് ക്ഷമാപണവും നടത്തി.
'ടോയ്‌ലറ്റ്: ഏക് പ്രേം കഥ'യുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവം നടി ഭൂമിയും പങ്കുവെച്ചു. തനിക്ക് ബൈക്കുകളും വേഗതയും ഭയമാണെന്നറിഞ്ഞിട്ടും, അക്ഷയ് വളരെ വേഗത്തിൽ ബൈക്കോടിച്ചുവെന്നാണ് ഭൂമി പറഞ്ഞത്. ഫറാ ഖാനോട് താനെന്തെങ്കിലും തമാശ കാണിച്ചിട്ടുണ്ടോ എന്ന് അക്ഷയ് ചോദിച്ചപ്പോൾ, "എന്റെ കൂടെ 'ടീസ് മാർ ഖാൻ', 'ജോക്കർ' എന്നീ സിനിമകൾ ചെയ്തിട്ടുണ്ട്, അതിനേക്കാൾ വലിയ തമാശ എന്താണുള്ളത്?"- എന്നായിരുന്നു അവരുടെ മറുപടി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jacqueline Fernandez recounts a scary prank by Akshay Kumar during the filming of 'Dhanno'., Akshay Kumar falsely claimed police had arrived to arrest her on the Housefull set., Bhumi Pednekar and Farah Khan shared their own experiences of working with Akshay Kumar., The reality show 'Wheel of Fortune' concluded its 65-episode run on April 27.
Published: 28 Apr 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented