സിനിമയിലെ പ്രണയം ജീവിതത്തിലേക്കും പകർത്തിയെഴുതിയ തെന്നിന്ത്യയുടെ പ്രിയജോഡികളാണ് സിദ്ധാർത്ഥും അദിതി റാവു ഹൈദരിയും. താൻ പ്രണയത്തിലും ആത്മബന്ധങ്ങളിലും വിശ്വസിച്ചതുകൊണ്ടാണ് അദിതിയെപ്പോലൊരു പങ്കാളിയെ സ്വന്തമാക്കാൻ സാധിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ സിദ്ധാർത്ഥ്.
"എന്റെ സോൾമേറ്റാണ് അദു (അദിതി). പ്രണയത്തിൽ വിശ്വസിച്ചാൽ മാത്രമേ നമുക്ക് അനുയോജ്യയായ പങ്കാളിയെ കണ്ടെത്താൻ സാധിക്കൂ. പ്രപഞ്ചം നമ്മുടെ ആഗ്രഹങ്ങൾ കേൾക്കുന്നുണ്ട്. അദിതി ജനിച്ചതിന് ഞാൻ ദിവസവും ദൈവത്തോട് നന്ദി പറയാറുണ്ട്. അവളില്ലായിരുന്നെങ്കിൽ എന്റെ ജീവിതം വെറുതെയായിപ്പോയേനേ..." അടുത്തിടെ നൽകിയ ഒരഭിമുഖത്തിൽ സിദ്ധാർത്ഥ് പറഞ്ഞു.
Also Read
2021-ൽ 'മഹാ സമുദ്രം' എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും അടുപ്പത്തിലാകുന്നത്. തുടർന്ന് 2024 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. തെലങ്കാനയിലെ വനപർത്തിയിലുള്ള 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിൽ വെച്ച് നടന്ന പരമ്പരാഗത ചടങ്ങിലായിരുന്നു വിവാഹനിശ്ചയവും താലികെട്ടും.
സിദ്ധാർത്ഥിനെക്കുറിച്ചുള്ള അദിതിയുടെ വാക്കുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായിക ഫറാ ഖാന്റെ വ്ലോഗിൽ പങ്കെടുത്തപ്പോൾ, സിദ്ധാർത്ഥിനെ എന്ന് കല്യാണം കഴിക്കണമെന്ന് തോന്നി എന്ന ചോദ്യത്തിന് "ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല" എന്നായിരുന്നു അദിതിയുടെ മറുപടി. "വളരെ ലളിതവും സത്യസന്ധവുമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അഭിനയമില്ലാത്ത പെരുമാറ്റം, എന്നെയും എന്റെ കുടുംബത്തെയും ഒരുപോലെ ചേർത്തുപിടിക്കാനുള്ള മനസ്സ് - അതൊക്കെയാണ് എന്നെ ആകർഷിച്ചത്," അദിതി കൂട്ടിച്ചേർത്തു.
'രംഗ് ദേ ബസന്തി'ക്ക് ശേഷം ഓർക്കപ്പെടേണ്ട മികച്ച വേഷങ്ങൾ ലഭിച്ചതിനും ജീവിതത്തിൽ അദിതിയെ പങ്കാളിയായി കിട്ടിയതിനും പ്രപഞ്ചത്തോടും ദൈവത്തോടും നന്ദിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് സിദ്ധാർത്ഥ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Published: 05 Sept 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented