
തടസ്സമില്ലാതെ ഒഴുകുന്ന പുഴപോലെ സുന്ദരമായിരുന്നു അധ്യാപകദമ്പതിമാരായ രേഖയുടെയും പ്രദീപിന്റെയും ഏകമകൻ ദേവദത്തിനൊപ്പമുള്ള ജീവിതം. അതിനിടയിലാണ് മെഡിക്കൽ പഠനത്തിനായി ദേവദത്ത് മോൾഡോവയിലേക്ക് പോവുന്നത്. മറ്റൊരു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മോൾഡോവയിലെ തടാകത്തിൽവീണ് ദേവദത്ത് മരിച്ചതോടെ, രേഖയുടെയും പ്രദീപിന്റെയും ജീവിതവും മാറിമറിഞ്ഞു. ഒറ്റപ്പെടലിന്റെയും സങ്കടങ്ങളുടെയും തുരുത്തിലേക്ക് എടുത്തെറിയപ്പെട്ടപോലെ.
'ദേവുവിനെ തിരിച്ചുകൊണ്ടുവരണ്ടേ' എന്ന ഒരൊറ്റവാക്കിന്റെ ബലത്തിലായിരുന്നു പിന്നീടവരുടെ ജീവിതം. ആ ആഗ്രഹമാണ് അവരെ മുന്നോട്ടുനടത്തിയതും. ഏകമകനുപകരം ഒടുവിൽ അവരുടെ ജീവിതത്തിലേക്ക് വീണ്ടും രണ്ടു കുഞ്ഞോമനകളെത്തി, ദേവദത്തും ദേവദത്തയും. നാലുവയസ്സുകാരായ പൊന്നോമനകളുടെ പ്രവേശനോത്സവമായിരുന്നു ഇന്ന്. 22വർഷങ്ങൾക്കുശേഷം മക്കളുടെ കൈപിടിച്ച് സ്കൂൾമുറ്റത്തേക്ക് വീണ്ടും രേഖയും പ്രദീപും എത്തുകയായിരുന്നു. കുട്ടികളുടെ പ്രവേശനോത്സവത്തിനൊപ്പംതന്നെ തന്റെ അധ്യാപനജീവിതത്തിന് വിരാമമിടുന്നുവെന്ന പ്രത്യേകതയുമുണ്ട് രേഖയ്ക്ക്. പ്രതീക്ഷകളുടെ, സന്തോഷത്തിന്റെ പുതു അധ്യായത്തിൽ രേഖ എഴുതുന്നു...
Also Read
“ഒരു പുനർജന്മം...വർഷങ്ങൾ പുറകോട്ട്...ഞാനൊരു ടൈം മെഷീനിൽ സഞ്ചരിക്കുന്നുവോ? എല്ലാം ഒരു പുകമറ നീക്കി പുറത്തുവരുന്നുവോ?
മഞ്ഞുമൂടിയ ഒരു തടാകം തട്ടിയെടുത്തതെല്ലാം ഒരു സ്വപ്നം മാത്രമായിരുന്നോ? അറിയില്ല, എനിക്കൊന്നുമറിയില്ല. കാരണം ഞാനെന്ന വ്യക്തി മരിച്ചു പോയിരുന്നു, ഏകദേശം നാലുവർഷങ്ങൾക്കു മുൻപേ. ഇതൊരു രണ്ടാം ജന്മം...
2004 ജൂൺ മാസം ആദ്യം ഞാനെന്റെ കുഞ്ഞുദേവുവിന്റെ കൈ പിടിച്ച് വാർവിൻ സ്ക്കൂളിന്റെ പടികയറിയത്, ഇന്നലത്തെപ്പോലെ തോന്നുന്നു. അല്ല അത് ഇന്നു രാവിലെ ആയിരുന്നില്ലേ? വാർവിനിലെ ആന്റി മിഠായി നൽകിയപ്പോൾ അവൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു, ''എന്റെ അമ്മ പറഞ്ഞിട്ടുണ്ട് ആരുടെ കൈയ്യിൽ നിന്നും ഒന്നും വാങ്ങരുതെന്ന്''. തുടർന്ന് എന്റെ അനുവാദത്തോടെ ആ Eclair വാങ്ങി. ഞാൻ കവർ നീക്കി അവനു നൽകി. പകുതി കടിച്ചെടുത്ത് ബാക്കി എന്റെ വായിൽ വെച്ചുതന്നു. അതായിരുന്നു അന്നത്തെ പ്രവേശനോത്സവം, അല്ല ഇന്നലെ നടന്ന സംഭവം.
വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഞാനിന്ന് എന്റെ വിശ്വഭാരതിയോടു വിടപറയുന്നു. ഇരുപത്തിയേഴുവർഷത്തെ സർവ്വീസിനുശേഷം. പ്രവേശനോത്സവങ്ങൾ ഇനിയില്ല.
അല്ല, എന്റെ കുഞ്ഞു മക്കളുടെ പ്രവേശനോത്സവമാണ് ഇന്ന്. ഞാൻ അൻപതാം വയസ്സിൽ ജന്മം നൽകിയ ഇരട്ടക്കുട്ടികളുടെ. അവർ അമ്മേയെന്ന് വിളിക്കുമ്പോൾ ഞാനോർക്കും, ഇവർ എന്റെ ദേവുവിന്റെ മക്കളല്ലേ?
കുഞ്ഞുങ്ങളെ സ്കൂളിൽ ചേർക്കാൻ (തലയോലപ്പറമ്പ് ശാന്തിനികേതൻ എൽ.പി.എസ്) ചെന്നപ്പോൾ ടീച്ചർ നൽകിയത് അതേ Eclair. ഞാൻ വിഭ്രാന്തിയിലായി, ഇത് 2004 ആണോ 2026 ആണോ? ടൈം മെഷീൻ മുന്നോട്ടോ പിന്നോട്ടോ...”
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A couple finds hope 22 years after losing their only son in Moldova. Rekha and Pradeep welcome twins at age 50, marking a new chapter., Coincidental school admission experience in 2026 mirrors the past.
Published: 01 Jun 2026, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented