
കോഹിനൂര്‍ രത്‌നവും ഷാജഹാന്റെ മയൂര സിംഹാസനവും ഇന്ത്യ വിട്ട കഥ ഏവര്‍ക്കും പരിചിതമാണ്. ഇനിടയില്‍ നിന്ന് മാത്രമല്ല സൂര്യനസ്തമിക്കാത്ത തങ്ങളുടെ വിശാലമായ സാമ്രാജ്യത്തില്‍ വിലപിടിപ്പുള്ളതെല്ലാം ബ്രിട്ടീഷുകാര്‍ സ്വന്തം മണ്ണിലേക്ക് കൊണ്ടുപോയിരുന്നു. അങ്ങനെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് അവര്‍ കൊണ്ടുപോയ അമൂല്യസമ്പത്താണ് തൈമൂര്‍ റൂബി.
തൈമൂര്‍ ചക്രവര്‍ത്തിയുടേതാകും എന്ന ഊഹത്തില്‍ നിന്നാണ് മാണിക്യത്തിന് തൈമൂര്‍ റൂബി എന്ന പേര് വന്നത്. എന്നാല്‍ ഇപ്പോഴത്തെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആ റൂബി ഒരിക്കലും അദ്ദേഹത്തിന്റേത് ആയിരുന്നില്ല എന്നാണ്. അദ്ദേഹം ഡല്‍ഹി ആക്രമിച്ചപ്പോള്‍ ഇവിടെ നിന്ന് കടത്തിയതാണത്രേ ഈ മാണിക്യം.
പതിനേഴാം നൂറ്റാണ്ടില്‍ ഈ മാണിക്യത്തിന്റെ അവകാശികള്‍ ഇറാനിലെ സഫാവിദ് രാജകുടുംബമായിരുന്നു. അവരത് മുഗള്‍ ചക്രവര്‍ത്തി ജഹാംഗീറിന് സമ്മാനിച്ചു. അങ്ങനെയത് മുഗള്‍ കുടുംബത്തിന്റേതായി. തലമുറകള്‍ കൈമാറിയെത്തിയ തൈമൂര്‍ റൂബി മയൂര സിംഹാസനത്തിന്റെ ഭാഗമായി.
കോഹിനൂരും തൈമൂര്‍ റൂബിയും മയൂര സിംഹാസനവും ഇന്ത്യയില്‍ നിന്ന് ആദ്യം കടത്തുന്നത് ഇറാനിയന്‍ രാജാവായ നാദിര്‍ ഷായാണ്. അദ്ദേഹം കോഹിനൂരും തൈമൂര്‍ റൂബിയും മയൂരസിംഹാസനത്തില്‍ നിന്ന് അടര്‍ത്തിയെടുത്തു. മരണം വരെ ആ രത്‌നങ്ങള്‍ അദ്ദേഹത്തിന്റെ കൈവശമായിരുന്നു. അദ്ദേഹത്തിന്റെ പടത്തലവനും പിന്നീട് അഫ്ഗാന്‍ ചക്രവര്‍ത്തിയുമായിത്തീര്‍ന്ന അഹമ്മദ് ഷാ ദുറാനി അവ സ്വന്തമാക്കി.

അഹമ്മദ് ഷായുടെ പേരക്കുട്ടി ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂലം പഞ്ചാബില്‍ അഭയം തേടിയപ്പോള്‍ മഹാരാജ രണ്‍ജീത് സിങ്ങിന് ഈ മാണിക്യം സമ്മാനമായി നല്‍കി.
കോഹിനൂരായാലും തൈമൂര്‍ റൂബിയായാലും പല രാജവംശങ്ങളും പല തലമുറകളും കൈമാറി പഞ്ചാബിന്റെ മണ്ണിലാണ് എത്തിച്ചേര്‍ന്നത്. 1800-ന്റെ പകുതികളില്‍ പഞ്ചാബിലെ മഹാരാജ ദുലീപ് സിങിന്റെ കയ്യിലായിരുന്നു ഇവ രണ്ടും. അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ അവ ബ്രിട്ടീഷുകാര്‍ കൈക്കലാക്കി.
ഈസ്റ്റ് ഇന്ത്യ കമ്പനി റൂബിയെ വിക്ടോറിയ രാജ്ഞിക്ക് ഉപഹാരമായി നല്‍കി. ഇപ്പോള്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ ശേഖരത്തിലാണ് ഈ മാണിക്യമുള്ളത്.
Content Highlights: history of the timur ruby
Published: 04 Mar 2025, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented