
ലോകത്തെ അമൂല്യമായ വജ്രമാണ് കോഹിനൂര്‍. ഇപ്പോള്‍ ലണ്ടനിലെ ജുവല്‍ ഹൗസില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്ന ഈ വജ്രം ബ്രിട്ടീഷ് രാജകിരീടത്തിന്റെ ഭാഗമാണ്. പ്രകാശപര്‍വതം എന്നാണ് കോഹിനൂര്‍ എന്ന വാക്കിന്റെ അര്‍ഥം. ഇന്ത്യയില്‍ നിന്ന് ഇംഗ്ലണ്ടിലെത്തിയ ഈ രത്നം തിരിച്ചെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. ഇന്ത്യ മാത്രമല്ല ഇറാന്‍, പാകിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍, എന്തിന് താലിബാന്‍ വരെ ബ്രിട്ടനോട് കോഹിനൂര്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കടല്‍ കടന്ന് ഇംഗ്ലണ്ടിലെത്തിയ കോഹിനൂരിന്റെ കഥ...
മുഗള്‍ ഭരണാധികാരിയായിരുന്ന ഷാജഹാന് അതിമനോഹരമായ ഒരു സിംഹാസനം ഉണ്ടായിരുന്നു- മയൂര സിംഹാസനം. സ്വര്‍ണവും വെള്ളിയുംകൊണ്ട് തീര്‍ത്ത സിംഹാസനത്തില്‍ മുഴുവന്‍ രത്‌നങ്ങള്‍ പതിപ്പിച്ചിരുന്നു. പല നിറങ്ങളിലുള്ള വജ്രങ്ങളും കല്ലുകളുംകൊണ്ട് രണ്ടു മയില്‍ ചിറകുകളുടെ ആകൃതിയിലായിരുന്നു സിംഹാസനം. അതിന്മേല്‍ പതിപ്പിച്ചിരുന്ന രത്‌നങ്ങളില്‍ ഒന്നാണത്രേ കോഹിനൂര്‍. പിന്നീട് ഡല്‍ഹി ആക്രമിച്ച നാദിര്‍ ഷാ മയൂരസിംഹാസനവും കോഹിനൂരും സ്വന്തമാക്കി. മയൂര സിംഹാസനം പൊളിക്കുകയും കഷണങ്ങളാക്കുകയും ചെയ്തു. ചരിത്രത്തില്‍ നിന്ന് ആ സൗന്ദര്യം എന്നേക്കുമായി ഇല്ലാതായി.

പക്ഷേ, കോഹിനൂര്‍ കാലത്തെ അതിജീവിച്ചു. ഏഷ്യയിലെ പല രാജാക്കന്മാരുടെ കൈകളിലൂടെയും കോഹിനൂര്‍ കടന്നുപോയി. തലമുറകളും രാജവംശങ്ങളും കടന്ന് അഫ്ഘാനിസ്ഥാനിലെ രാജകുമാരനായിരുന്ന ഷാ ഷൂജയുടെ പക്കല്‍ കോഹിനൂരെത്തി. എന്നാല്‍ റഷ്യ അഫ്ഘാനിസ്ഥാന്‍ ആക്രമിച്ചപ്പോള്‍ അദ്ദേഹത്തിന് ലാഹോറിലെത്തി പഞ്ചാബിലെ മഹാരാജാവായിരുന്ന റാണാ രണ്‍ജിത് സിങിന്റെ കീഴില്‍ അഭയം പ്രാപിക്കേണ്ടി വന്നു. അതിനു പ്രത്യുപകാരമായി അദ്ദേഹം കൈയ്യിലുണ്ടായിരുന്ന കോഹിനൂര്‍ പഞ്ചാബ് മഹാരാജാവിനു നല്‍കി. ഒടുവില്‍ 1849-ലെ ആംഗ്ലോ-സിഖ് യുദ്ധത്തില്‍ പഞ്ചാബ് കീഴടക്കിയപ്പോള്‍ ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെ കീഴിലായി കോഹിനൂര്‍. രത്‌നം ഇംഗ്ലണ്ടിലെത്തിക്കുകയും ബ്രിട്ടീഷ് കിരീടത്തിന്റെ ഭാഗമാക്കുകയും ചെയ്തു.

അന്ധവിശ്വാസങ്ങളുടെ നിരയുണ്ട് കോഹിനൂരിന് പിന്നില്‍. പുരുഷ ഭരണാധികാരികള്‍ക്ക് അപശകുനമായിട്ടാണ് കോഹിനൂരിനെ കണക്കാക്കുന്നത്. ഇംഗ്ലണ്ടിലെത്തിച്ച കോഹിനൂര്‍ പിന്നെ ഉപയോഗിച്ചത് രാജ്ഞിമാരാണ്. വിക്ടോറിയയില്‍ നിന്ന് അലെക്സാന്‍ഡ്ര രാജ്ഞിയിലേക്കും മേരി രാജ്ഞിയിലേക്കും പോയ കോഹിനൂര്‍ പിന്നെ എത്തിച്ചേര്‍ന്നത് എലിസബത്ത് രാജ്ഞിയുടെ കൈകളിലാണ്. വിക്ടോറിയ കോഹിനൂരിനെ ഒരു അലങ്കാരവസ്തുവായാണ് ഉപയോഗിച്ചിരുന്നത്. അലെക്സാന്‍ഡ്രിയ രാജ്ഞിയാണ് കോഹിനൂരിനെ ആദ്യമായി കിരീടത്തില്‍ പതിപ്പിക്കുന്നത്. 1937-ല്‍ എലിസബത്ത് രാജ്ഞി തന്റെ കിരീടധാരണച്ചടങ്ങില്‍ കോഹിനൂര്‍ ഉപയോഗിച്ചിരുന്നു. എലിസബത്തിന്റെ മരണശേഷം 2023-ല്‍ കാമില പുതിയ രാജ്ഞിയായപ്പോള്‍, കിരീടത്തില്‍ കോഹിനൂര്‍ ഉണ്ടായിരുന്നില്ല.
കോഹിനൂര്‍ മടക്കിത്തരണമെന്ന് ആവശ്യങ്ങളുയര്‍ന്നപ്പോള്‍ അത് പറ്റില്ലെന്നും യുദ്ധാനന്തരം തയ്യാറാക്കിയ ലാഹോര്‍ കരാര്‍ പ്രകാരം നിയമവിധേനയാണ് തങ്ങള്‍ കോഹിനൂര്‍ സ്വന്തമാക്കിയത് എന്നുമായിരുന്നു ബ്രിട്ടന്റെ വിശദീകരണം. 2018-ല്‍ ഇന്ത്യയുടെ സുപ്രീം കോടതി കോഹിനൂര്‍ മോഷ്ടിക്കപ്പെട്ടതല്ലെന്നും ബലപ്രയോഗത്തിലൂടെ ബ്രിട്ടന്‍ നേടിയതല്ലെന്നും പ്രസ്താവിച്ചിരുന്നു.
Content Highlights: the tale of the kohinoor
Published: 12 Nov 2024, 10:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented