വിലയേറിയ ലോഹങ്ങൾ ഖനനം ചെയ്യുന്നത് പലപ്പോഴും പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന ഇന്നത്തെ കാലത്ത്, ഒരു സൂക്ഷ്മജീവി നിയമങ്ങൾ മാറ്റിയെഴുതുകയാണ്. മണ്ണിൽനിന്ന് സ്വർണത്തെ വേർതിരിച്ചെടുത്ത് അത് വിസർജിക്കുന്നൊരു ബാക്ടീരിയ. കേൾക്കുമ്പോൾ അത്ഭുതം തോന്നാമെങ്കിലും പരിസ്ഥിതിസൗഹാർദമായ ഈ കാഴ്ച ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 'കുപ്രിയാവിഡസ് മെറ്റാലിഡുറാൻസ്' എന്ന അപൂർവ്വ ഇനം ബാക്ടീരിയയാണിത്. ഒരു പ്രത്യേക രാസതന്ത്രത്തിലൂടെ ഇത് ദോഷകരമായ ലോഹ ഇരുമ്പിനെ സ്വർണ്ണത്തിന്റെ ഖരകണങ്ങളാക്കി മാറ്റുന്നു. അപകടകരമായ രാസവസ്തുക്കളെ ആശ്രയിക്കാതെ വിലയേറിയ ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദപരമായ വഴി കൂടിയാണീ ജെെവപക്രിയ.
സ്വർണ വിസർജ്യ
ചെറിയ സൂക്ഷ്മാണുക്കൾ പോലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഈ കാലത്ത് ‘സ്വർണ വിസർജ്യ’ എന്ന ബാക്ടീരിയ ശാസ്ത്രലോകത്തെ പരിസ്ഥിതിയുടെ വാഗ്ദാനമാണ്. സ്വർണ വിസർജ്യ' എന്ന് ഗവേഷകർ വിളിക്കുന്ന 'കുപ്രിയാവിഡസ് മെറ്റാലിഡുറാൻസ്' എന്ന അപൂർവ്വ ഇനം ബാക്ടീരിയയ്ക്ക് സ്വർണ സംയുക്തങ്ങളെ ശുദ്ധ സ്വർണമാക്കി മാറ്റാനുള്ള സവിശേഷമായ കഴിവുണ്ട്. ചെമ്പ്, സ്വർണം, എന്നിവ ഉൾപ്പടെ മറ്റ് ഘനലോഹങ്ങൾ അടങ്ങിയ ചുറ്റുപാടിൽ ഈ ബാക്ടീരിയക്ക് ജീവിക്കാൻ കഴിയും. ഈ ലോഹങ്ങളെയൊക്കെ വിഘടിപ്പിക്കുകയും യഥാർഥ സ്വർണത്തിന്റെ ചെറിയ കഷ്ണങ്ങളെ പുറത്ത് വിടാനുമുളള ഇവയുടെ കഴിവാണ് സ്വർണം വിസർജിക്കുന്ന ബാക്ടീരിയ എന്ന പേര് വരാൻ കാരണം. ധാരാളം സാങ്കേതികവിദ്യകൾക്ക് വേണ്ടി ഈ ബാക്ടീരിയ പ്രയോജനപ്പെടുത്താമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
കുപ്രിയാവിഡസ് മെറ്റാലിഡുറാൻസിന്റെ സ്വർണനിർമാണ രീതി
ചെമ്പും സ്വർണവും ബാക്ടീരിയയ്ക്കുള്ളിൽ പ്രവേശിക്കുമ്പോൾ അധിക ലോഹങ്ങളെ നീക്കം ചെയ്യുന്നു. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഈ സ്വർണം ആഭരണങ്ങളിൽ കാണുന്നപോലെ വലുതോ തിളക്കമുളളതോ അല്ല, പകരം നാനോകണങ്ങളാണ്. മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ മാത്രമേ ഇവയെ കാണാൻ സാധിക്കൂ. ഇവയുടെ ശരീരത്തിൽ അമിതമായി ചെമ്പ് ഉണ്ടാകുകയാണെങ്കിൽ 'കുപ' എന്ന ഹോർമോൺ ഉപയോഗിച്ച് ബാക്ടീരിയ ഇതിനെ പുറന്തള്ളും. ഇനി ഇവയുടെ ശരീരത്തിൽ സ്വർണം അമിതമായാൽ 'കോപ' എന്ന ഹോർമോൺ ഉപയോഗിച്ച് ബാക്ടീരിയ ഇതിനെ പുറന്തള്ളും.
"മെറ്റാലിക് സ്വർണ്ണ നാനോകണങ്ങൾ പെരിപ്ലാസത്തിൽ രൂപപ്പെട്ടുകഴിഞ്ഞാൽ, അവ നിശ്ചലമാവുകയും വിഷാംശം കുറയുകയും ചെയ്യും. ലോഹ സ്വർണ്ണം അടിഞ്ഞുകൂടുമ്പോൾ, ബാക്ടീരിയയുടെ പുറംപാളി പൊട്ടി ചെറിയ സ്വർണ്ണ കട്ടികൾ പുറത്തുവരുന്നു. ഈ കട്ടകൾ വളരെ ചെറുതായിരിക്കും." ഗവേഷണത്തിന് നേതൃത്വം നൽകുന്ന ജർമ്മനിയിലെ മാർട്ടിൻ ലൂഥർ സർവകലാശാലയിലെ മോളിക്യുലാർ മൈക്രോബയോളജിസ്റ്റായ ഡയട്രിച്ച് നീസ് പറുയുന്നു.
നിലവിൽ, അയിരുകളിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുക്കുന്നതിൽ പലപ്പോഴും മെർക്കുറിയോ മറ്റ് വിഷ രാസവസ്തുക്കളോ അവയിൽ കാണപ്പെടാം. എന്നാലിത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഈ ബാക്ടീരിയൽ പ്രക്രിയ അവയുടെ എൻസൈമുകളുപയോഗിക്കുന്നതു മൂലം ദോഷകരമായ രാസവസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും മലിനീകരണ തോത് ഇല്ലാതാക്കുകയും ചെയ്യുന്നു. വെറുമൊരു സൂക്ഷ്മജീവിയാണെങ്കിലും ഇവയുടെ കഴിവ് മനുഷ്യന്റെ ഖനനം ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളികൾ പരിഹരിക്കാനുള്ള മികച്ച പ്രകൃതിദത്തമാർഗമാണ്. ഈ പ്രക്രിയയെ ഉപയോഗപ്പെടുത്തുന്നതിലൂടെ ലോഹം വേർതിരിക്കൽ ദോഷകരമല്ലാത്ത രീതികളിലേക്ക് മാറുന്നു. കൂടുതൽ പരിസ്ഥിതി സൗഹാർദ്ദ പരിഹാരങ്ങൾ തേടുന്ന ഈ ലോകത്ത് സ്വർണ്ണം ഉൽപ്പാദിപ്പിക്കുന്ന ഈ ബാക്ടീരിയ പുതിയൊരു വെളിച്ചമാണെന്നും ശാസ്ത്രഞ്ജർ പറുയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: how Cupriavidus metallidurans transforms toxic metals into gold nanoparticles
Published: 03 Aug 2025, 01:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented